ശനിയാഴ്‌ച, സെപ്റ്റംബർ 17, 2005

ഓണപ്പുലരിക്കു പഴംനുറുക്കിന്റെ നറുമണം

ഓണപ്പുലരിക്കു പഴംനുറുക്കിന്റെ നറുമണം
വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി

തിരുവോണനാളിലെ വെളുപ്പാൻകാലത്തിന്റ സുഗന്ധം പഴംനുറുക്കിന്റെ സുഗ ന്ധമാണ്‌. അന്നെല്ലാം നേന്ത്രപ്പഴം കാണുന്നത്‌ ഒാ‍ണക്കാലത്തു മാത്രമാണ്‌. ഒാ‍ണ ത്തിന്‌ വെട്ടാൻ പാകത്തിലാണ്‌ തോട്ടത്തിൽ നേന്ത്രവാഴ വയ്ക്കുന്നതുതന്നെ. രാവി ലെ ഇന്നത്തെപ്പോലെ ഇഢലിയോ ദോശയോ കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ല. പഴംനുറു ക്കും പപ്പടവും ഉപ്പേരിയുമാണ്‌ പ്രഭാത ഭക്ഷണം. പത്തു പഴംനുറുക്കിന്‌ ര ണ്ടു പപ്പടം എന്നതാണ്‌ അന്നത്തെ കണക്ക്‌. 100 പഴംനുറുക്കുവരെ തിന്നുന്ന വീര ന്മാരുണ്ട്‌. അതൊരു മത്സരമായിരുന്നു.

പഴംനുറുക്ക്‌ ഇന്നത്തെപ്പോലെ ആവി യിൽ പ്രഷർകുക്കറിലല്ല വേവിക്കുന്നത്‌. മുറിച്ച്‌ അടുക്കിവച്ച്‌ വെള്ളം തളിച്ചാ ണു വേവിക്കേണ്ടത്‌. വെന്തു കഴിഞ്ഞാൽ അടിയിൽ പഴംനുറുക്കിന്റെ വെള്ളം കാണണം. പഴം അതിൽ മുങ്ങുകയുമരുത്‌. ചെറുതായൊന്നു കരിയണം എന്നാണു പറയു ക. പഴം വാടുമ്പോഴുള്ള സുഗന്ധത്തിനു വേണ്ടിയാണിത്‌. എന്നാൽ അടിയിൽപിടി ച്ചു കരിയുകയുമരുത്‌.

എന്റെ കുട്ടിക്കാലത്ത്‌ നേന്ത്രക്കുലകൾ പാട്ടവാരമാ യി വന്നിരുന്നു. ജന്മിക്ക്‌ കുടിയാൻ ഒാ‍ണത്തിന്‌ രണ്ടു കുല കൊടുക്കണമെന്ന്‌ ആധാരത്തിൽ എഴുതിയിട്ടുണ്ടാകും. ആ കുലകൾ അവർ കൊണ്ടുവരുമ്പോൾ വരാ ന്തയിൽ കൊണ്ടുപോയി വലിയൊരു മുളയിൽ കെട്ടിത്തൂക്കിയിരുന്നതു ഞാനാണ്‌. 27 കുലവരെ കിട്ടിയ കൊല്ലം ഒാ‍ർമയുണ്ട്‌. കുല കൊണ്ടുവരുമ്പോൾ അതിന്റെ വ ളഞ്ഞുനിൽക്കുന്ന തണ്ടോടുകൂടിയാണ്‌ കൊണ്ടുവരിക. അതു വെട്ടി വൃത്തിയാക്കി കെട്ടിത്തൂക്കുന്നതുതന്നെയൊരു ജോലിയാണ്‌. കായ കൊണ്ടുവരുന്നയാൾക്ക്‌ കുല യുടെ മുകളിലെ പടലയിൽനിന്നു രണ്ടു പഴവും താഴത്തെ രണ്ടു പഴവും കൊ ടുക്കണം. അതായതു വലിയ രണ്ടു പഴവും ചെറിയ രണ്ടു പഴവും. മുകളി ലെ ചീർപ്പിൽനിന്നു പഴം എടുക്കുമ്പോൾ ആദ്യത്തെ പഴമായ ഏണുകായ ബാക്കിനിർ ത്തിവേണം എടുക്കാൻ. ഭൂനിയമം വന്നതോടെ പാട്ടം അവസാനിച്ചു. അതോടെ പ റമ്പിൽ നേന്ത്രവാഴക്കൃഷി തുടങ്ങി. ഇന്നുവരെ നേന്ത്രപ്പഴം കാശുകൊടുത്തു വാ ങ്ങിയിട്ടില്ല.

ഒാ‍ണത്തിന്‌ പായസം വയ്ക്കാൻ തുടങ്ങിയതുതന്നെ അടുത്തകാല ത്താണ്‌. പണ്ടൊന്നും ഒാ‍ണത്തിന്‌ പായസമില്ല. മലയാളിക്ക്‌ ഒാ‍ണസദ്യയ്ക്ക്‌ നാ ലു കറിയെ ഉള്ളൂ. പുളിച്ച കറിയായ കാളൻ, എരിയുന്ന കറിയായ എരിശ്ശേ രി, മധുരമുള്ള കറിയായ മധുരക്കറി. കാളനെയും എരിശ്ശേരിയെയും കൂ ട്ടിയോജിപ്പിക്കാനുള്ളതാണ്‌ നാലാമത്തെ കറിയായ ഒാ‍ലൻ. ഒാ‍ലന്‌ എരിവുമി ല്ല, പുളിയുമില്ല. ഇടിനിലക്കാരനാണത്‌. സാമ്പാറടക്കം ബാക്കിയെല്ലാം മലയാ ളിയുടെ സദ്യയിലേക്ക്‌ വിരുന്നുവന്നവരാണ്‌. കൂട്ടുകറിപോലും മലയാളി യുടെ സ്വാത്വിക ആഹാരത്തിൽ ഉണ്ടായിരുന്നില്ല.

ഒാ‍ണസദ്യയ്ക്ക്‌ പഴംനുറു ക്കും വിളമ്പും. വഴുതനങ്ങ വറുത്തത്‌, പച്ചപ്പയറ്‌ വറുത്തത്‌, പുളിയിഞ്ചി, ഇ ഞ്ചിത്തൈര്‌, ചേന വറുത്തത്‌, അരിപ്പലഹാരം എന്നിവയും കൂടെ വിളമ്പിയിരു ന്നു. അരിയും ശർക്കരയും കൂടി വറുത്തെടുക്കുന്നതാണ്‌ അരിപ്പലഹാരം. കായ അന്നു നാലാക്കി മാത്രമെ വറുത്തിരുന്നുള്ളൂ. വട്ടത്തിൽ കായ വറുത്തത്‌ ചിലയി ടത്ത്‌ വന്നു തുടങ്ങിയെന്നു കുട്ടിക്കാലത്തു കേൾക്കുകയും പിന്നീട്‌ കൌതുകത്തോ ടെ കാണുകയും ചെയ്‌തിട്ടുണ്ട്‌. ശർക്കര ഉപ്പേരി അന്നും പ്രചാരത്തിലുണ്ടെങ്കി ലും ഉപ്പേരിയെന്നതു കായ വറുത്തതുതന്നെയാണ്‌. ശർക്കര ഉപ്പേരിയെ യഥാർഥ സദ്യവിഭവമെന്ന നിലയിൽ കൂട്ടിയിട്ടില്ല എന്നും പറയാം.

ഒാ‍ണവില്ല്‌ കാ ണാതായതിൽ എനിക്ക്‌ സങ്കടം തോന്നാറുണ്ട്‌. അന്ന്‌ ആശാരിമാരാണ്‌ വില്ലു കൊ ണ്ടുവരിക. കവുങ്ങിന്റെ പാത്തിയിലെ ചോറു കളഞ്ഞ്‌ വൃത്തിയാക്കിയാണ്‌ വില്ലുണ്ടാ ക്കുക. മുളകൊണ്ടു ഞാണും. കൊട്ടാനൊരു ചെറിയ കോലും കാണും. അടു ത്തകാലംവരെ എനിക്കുമൊരു വില്ലുണ്ടായിരുന്നു. ഇപ്പോൾ ആരും വില്ലു കൊണ്ടു വരാറില്ല. കുട്ടികൾക്ക്‌ ആ ഉപകരണം എന്താണെന്നും അറിയില്ല.

വാമനൻ അവതാരങ്ങളിൽപ്പെട്ടതാണ്‌. എന്നാൽ വാമനനുമായി ബന്ധപ്പെട്ട ഒാ‍ണം കേരളത്തിൽ മാത്രമെയുള്ളു എന്നതാണ്‌ കൌതുകം. ബലിക്ക്‌ തുല്യനായ ഒരു രാജാവ്‌ കേര ളത്തിൽ ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തെ ബഹുമാനിക്കാൻ ഉണ്ടാക്കിയതായിരി ക്കണം ഒാ‍ണം. അവതാരവുമായി ബന്ധപ്പെട്ടതാണെങ്കിൽ ഭാരതം മുഴുവൻ ഒാ‍ണം ഉണ്ടാകണമായിരുന്നല്ലോ. വാമനാവതാരം നടക്കുന്നതു ചിങ്ങത്തിലെ തിരുവോണ ത്തിനാണ്‌. അതാകാം ഒാ‍ണത്തിന്റ പ്രസക്‌തി.

കർക്കിടകത്തിൽ നല്ല കാര്യങ്ങൾ പാ ടില്ലെന്നാണ്‌ പറയുന്നത്‌. പക്ഷേ, ചികിത്സയ്ക്ക്‌ ഏറ്റവും പറ്റിയ കാലം കർക്കി ടകമാണ്‌. തെങ്ങിനും കവുങ്ങിനുമെല്ലാം വളം ചെയ്യുന്നതും കർക്കിടകത്തിലാണ്‌. പുതിയ വേരുകൾ വരുന്ന സമയമാണിത്‌. നമ്മുടെ കാലാവസ്ഥയിൽ മനു ഷ്യന്റെ ദേഹത്തെ സപ്‌തധാതുക്കളിലും പുതിയ കോശങ്ങൾ ധാരാളം വരുന്ന സമ യമാണിത്‌. അതുകൊണ്ടുതന്നെയാണു ചികിത്സ കർക്കിടകത്തിലാക്കിയത്‌. ചികി ത്സ കഴിഞ്ഞാണ്‌ ഒാ‍ണം വരുന്നത്‌. പുതിയൊരു കാലത്തിലേക്കുള്ള കുതിപ്പിന്‌ ശ രീരവും ഒരുങ്ങുകയാണ്‌ കർക്കിടത്തിൽ ചെയ്യുന്നത്‌. കാലാവസ്ഥകൊണ്ടും ശാ രീരിക അവസ്ഥകൊണ്ടും ചിങ്ങമാസം മലയാളിക്ക്‌ വളരെ നല്ല കാലമാണ്‌. അതിന്റെയൊര്‌ ആഘോഷമാകാം ഒാ‍ണം. കൃഷിയുടെ കാര്യത്തിൽ നോക്കിയാലും ചിങ്ങം ഏറ്റവും കൂടുതൽ വിഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്‌. കാർഷിക വിഭവ ങ്ങളുടെ സമൃദ്ധിയാണ്‌ ഒാ‍ണക്കാലത്തുള്ളത്‌. മഴയില്ല, വെയിലില്ല. തണുപ്പില്ല, കാര്യമായ ചൂടുമില്ല. ഇതൊക്കെയാകാം ആഘോഷത്തിനായി ചിങ്ങം തന്നെ പണ്ടു ള്ളവർ തെരഞ്ഞെടുത്തത്‌. ഇന്നു കാലാവസ്ഥ മാറിയെന്നതു വേറെകാര്യം.

ആ ട്ടക്കളം, കയ്യാങ്കളി, പകിട, കമ്പിത്തായം എന്നിങ്ങനെ പല കളികളും അന്നുണ്ടായിരുന്നു. ഭാര എന്ന കളി സ്‌ത്രീകളുടെ കളിയായിരുന്നു. ചതുരം ഗത്തിന്റെയൊരു രൂപമാറ്റമാണിത്‌. കാലം മാറിയതോടെ കളികളെല്ലാം പോ യി. എല്ലാ കാലത്തും കളിച്ചിരുന്നെങ്കിലും ഒാ‍ണക്കാലത്തെ കളികൾക്ക്‌ പ്രത്യേക ത ഉണ്ടായിരുന്നു. അത്‌ കളിയുടെ കാലമായിരുന്നു. കുട്ടികൾക്ക്‌ മാത്രമല്ല, വലിയവർക്കും സ്‌ത്രീകൾക്കുമെല്ലാം. മുത്തച്ഛനടക്കം എല്ലാവരും ഞങ്ങളുടെ ഇല്ലത്ത്‌ കളിച്ചിരുന്നു. അവരിൽ പലരും പല കളികളിലും പ്രഗത്ഭരായിരു ന്നു. പ്രഗത്ഭർ കളിക്കും. ബാക്കിയുള്ളർ കണ്ടിരിക്കും.

അന്നും ഒാ‍ണപ്പുടവ കി ട്ടിയിരുന്നു. പിശുക്കു കൂടിയ കാരണവന്മാർ ഉടുത്തിരുന്നത്‌ ചെറിയ മുണ്ടാ ണ്‌. ഉടുക്കാനൊന്നും പറ്റില്ല. എന്നാലും ഒാ‍ണപ്പുട കിട്ടുക എന്നതു വലിയ കാ ഋയമാണ്‌. കാരണവരുടെ വീട്ടിൽപ്പോയി അതു വാങ്ങിയിരിക്കണമെന്നത്‌ നിർബ ന്ധമായിരുന്നു. വസ്‌ത്രം എന്നതിലുപരി ഇതൊരു സമ്മാനമായിരുന്നു. അക ത്തെ ആത്തേമ്മാർക്ക്‌ ഓ‍രോ കൊല്ലവും കൊടുക്കേണ്ട വസ്‌ത്രത്തിനു പുറമേ കാരണ വന്മാർ വസ്‌ത്രം കൊടുത്തിരുന്നത്‌ ഒാ‍ണക്കാലത്തു മാത്രമാണ്‌.

എന്റെ ഓർമ്മയി ലെ ഓ‍ണത്തിന്‌ പത്തറുപത്‌ വർഷം പഴക്കമുണ്ട്‌. വിഭവങ്ങളുംഭക്ഷണ രീതിയു മെല്ലാം മാറിയെങ്കിലും ആചാരങ്ങൾക്കൊന്നും വലിയ മാറ്റമില്ല. ഇന്നും എനിക്ക്‌ ഓ‍ണസദ്യ നാലുകറി കൂട്ടിയ ഊണുതന്നെയാണ്‌. കാലം കടന്നുപോയിട്ടും പഴ യമയിൽ ചിലതു ബാക്കി നിൽക്കുന്നു.

കടപ്പാട്: മനോരമ ഓൺലൈൻ
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1126496424660&c=MalArticle&p=1009975921475&colid=
1010131822526&channel=MalNews&count=11&rel=y

അഭിപ്രായങ്ങളൊന്നുമില്ല: