ശനിയാഴ്‌ച, സെപ്റ്റംബർ 17, 2005

ഓ‍ണനിലാവ്‌ ഓ‍ർക്കുന്നത്‌

ഓ‍ണനിലാവ്‌ ഓ‍ർക്കുന്നത്‌
വി.കെ. ശ്രീരാമൻ
ഞമനേക്കാട്ടെ തറവാട്ടുവീടിന്റെ നടുപ്പുരയ്ക്കും വടക്കിനിക്കുമിടയിൽ വിശാലമായൊരു തളമാണ്‌. അവിടെ തെക്കേ ചുമരിനോടു ചേർത്തിട്ട കട്ടി ലിലാണ്‌ അച്ചമ്മ ഇരിക്കുക. രാത്രി കിടപ്പും അവിടെത്തന്നെ. അടുക്കളയിൽനി ന്ന്‌ അകത്തേക്കു പോകുന്നവർ, പടിഞ്ഞാപ്പുറത്തെ പടികേറിവന്ന്‌ കിഴക്കോട്ടിറങ്ങു ന്നവർ, തിണ്ണയിൽ വർത്തമാനം പറഞ്ഞിരിക്കുന്നവർ അങ്ങനെ തളത്തിലെപ്പോഴും ആളും വിശേഷവുമുണ്ടാവും.

ഓ‍ണമടുക്കാൻ തുടങ്ങിയാൽ അച്ചമ്മയ്ക്ക്‌ ഓ‍രോ രോ ആധികളായി.

?കോച്വോ നാരായണി എപ്പൊ വരാന്നാണ്‌ എഴുതിയിരി ക്കുന്നത്‌??

?രണ്ടുമൂന്നു വട്ടം വായിച്ചതല്ലേ. അത്തം കഴിഞ്ഞ്‌ രണ്ടീസത്തിന്റെ ഉ ള്ളിൽ വരാന്നാ കത്ത്‌?

കൊച്ചെളേമ്മ അടുക്കളയിൽ തീയൂതുന്നതിന്നിടയിൽ വിളി ച്ചുപറയും.

പറമ്പിലും പാടത്തുമായി ഉണ്ടായതൊക്കെ മച്ചിലും പത്തായത്തി ലും ശേഖരിക്കുന്ന തിരക്കിലാവും പിന്നെ. അച്ചമ്മതന്നെ വെള്ളം കോരി നനച്ചുണ്ടാ ക്കിയ നേന്ത്രവാഴകൾ കുലച്ചിരിക്കും. വിറകുപുരയുടെ മോന്തായത്തേക്കു പടർ ന്നുകയറിയ വള്ളികളിൽ കുമ്പളങ്ങകൾ മൂത്തു നരച്ചുകിടക്കും.

?ഇക്കുറി കാ ലായിപ്പാടം ചതിക്കുന്നാ തോന്നണു. തവളക്കണ്ണൻ വെതയ്ക്കുമ്പോ ഒാ‍ണത്തിന്‌ കൊ യ്യാന്നല്ലേ വേലായ്ദാ ഇയ്യ്‌ പറഞ്ഞത്‌?

?കാളിമ്മായി ഒന്നു ബേജാറാവിണ്ടിരി യ്ക്കോ. ഓ‍ണത്തിനു മുമ്പ്‌ നെല്ല്‌ അറേക്കേറ്റണ പണി ഞാൻ ഏറ്റു?.

വേലാ യ്യേട്ടനാണ്‌ അച്ചമ്മേടെ പ്രധാന കാര്യസ്ഥൻ. കാലിൽ ആണിക്കേടുള്ളതുകൊണ്ട്‌ മ ടമ്പ്‌ അൽപം പൊക്കിപ്പിടിച്ചാണ്‌ നടക്കുക. റബർ ചെരിപ്പില്ലാതെ ഒരടിവയ്‌ ക്കില്ല. ?പൊന്നും ചെരിപ്പ്‌? എന്നൊരു വിളിപ്പെരും നാട്ടിലുണ്ട്‌ വേലായ്യേട്ടന്‌.

അത്തത്തിനു മുമ്പായിത്തന്നെ ഒാ‍ണം കൂടാനുള്ളവർ ഓ‍രോരുത്തരായി പടികേ റിവരാൻ തുടങ്ങും. കട്ടിലിൽ ചുമരുചാരി കാലുനീട്ടിയിരുന്ന്‌ അച്ചമ്മ അവ രെ സ്വീകരിക്കും.

?പാറ്യോതേയ്‌ നെണക്ക്‌ ആ ബാലനേം തങ്കേനീം കൊ ണ്ടരാർന്നില്ലേ.

?നല്ല കഥ്യായി. നടക്കാൻവയ്യാത്ത ആ ചെക്കനെ ഞാനെങ്ങന്യാ തോ ളത്തു കേറ്റീട്ടാണോ കൊണ്ടരാ. ?ഇരുപത്തെട്ടാ അവനു പ്രായം.?

ബാലേട്ടനെ ഞാൻ കണ്ടിട്ടുണ്ട്‌. ചുരുണ്ട്‌ കുറിയ ഒരു മനുഷ്യൻ. സ്വാധീനമില്ലാത്ത കാലു കൾ. വലിയൊരു മുളവടിയൂന്നി ചാടിച്ചാടിയാണ്‌ നടക്കുക. പുതുപൊന്നാ നിമുതൽ ചാവക്കാടുവരെയുള്ള വിശേഷങ്ങളെല്ലാം ബാലേട്ടനറിയാം. ടിപ്പുസുൽ ത്താൻ കടപ്പുറത്തൂടെ പടയോട്ടം നടത്തിയത്‌, ചാവക്കാട്ടുകാർ ആദ്യമായി കൊ പ്പരവച്ച പാട്ടും പിണ്ടിലൈറ്റുമുള്ള കല്യാണം കണ്ടത്‌. രാജാമുതലാളി ഊട്ടി യിൽനിന്ന്‌ നായ്ക്കളെ വാങ്ങിക്കൊണ്ടുവന്നത്‌ എ.സി. രാമൻ ഉപ്പുസത്യഗ്രഹത്തി ന്‌ പോയത്‌ അങ്ങനെയങ്ങനെ എല്ലാ ചരിത്രങ്ങളും ബാലേട്ടനറിയാമായിരുന്നു. പക്ഷേ, തൊടിയും ഇടവഴിയും കടന്ന്‌ ബാലേട്ടൻ മറ്റെവിടെയും പോയിട്ടില്ല. എങ്ങനെയാണ്‌ പോവുക.

?ബാലാ. .. എട്ത്തോ എന്റെ കുട്ടി. ത ങ്കേ ഒന്നു നോക്ക്യേ ചെക്കൻ എങ്ങടാ പോയതെന്ന്‌?

പാറോതി അമ്മായിക്ക്‌ മക നെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. കടിഞ്ഞൂല്‌ പെറ്റ കനിയാണ്‌. താഴത്തും ത ലയിലുംവയ്ക്കാതെ പോറ്റിയതാണ്‌.

?അവന്‌ ഇരുപത്തെട്ടായോ, തെക്കേലെ സൈമാപ്ലേടെ മോൻ അദ്ദൂനും ബാലനും ഒരു വയസ്സല്ലേ. നബീസുമ്മ അദ്ദൂനെ പെ റ്റേന്റെ തലേന്നാ നീയ്യ്‌ ബാലനെ പെറ്റത്‌. അദ്ദൂൻപ്പോ ഇരുപത്തേഴ്‌ നടപ്പാ?.

?എന്നാ ചെലപ്പോ ശര്യായിരിക്കും. ഇരുപത്തേഴോ ഇരുപത്തെട്ടോ ഒക്കെ ആ യിട്ടെന്താ കാര്യം. ദീനക്കാരനായ ഒന്നിനെയല്ലേ ദൈവം ഇയ്ക്ക്‌ തന്നത്‌.?

തോളത്തേറ്റികൊണ്ടുവന്ന ചാക്കുസഞ്ചിയിൽനിന്ന്‌ ഉണക്കമീനും കപ്പക്കിഴങ്ങും പുറത്തേക്കെടുത്തുവയ്ക്കുന്നതിനിടയിൽ പാരോത്യമ്മായി പരിഭവിക്കും.?

മു ല്ലശേരിയിൽനിന്ന്‌ സുലോചനമ്മായിയും മക്കളും കോയമ്പത്തൂരുനിന്ന്‌ നാരായ ണ്യമ്മായിയും മക്കളും നൊട്ട്യമ്മായിയും ശ്രീമതിച്ചേച്ചിയും വരും. മാങ്കേട ത്തെ കുട്ട്യേടത്തിയും ഭാനുവും നേരത്തേ എത്തിയിട്ടുണ്ടാവും. അകത്തും പുറത്തു മായി ഒരുത്സവത്തിന്റെ തിരക്കായിരിക്കും.

ഞമനേക്കാട്ടെ തറവാട്ടുപേര്‌ വെ ട്ടിയാട്ടിൽ എന്നായിരുന്നുവെങ്കിലും ?തറയിൽ? എന്നായിരുന്നു പറഞ്ഞുപോന്നിരു ന്നത്‌. തറേലെ ചോഴി എന്ന മുത്തശ്ശനെക്കുറിച്ച്‌ കേട്ടറിവേ ഉള്ളൂ എനിക്ക്‌.

ഓ‍ണമടുക്കുമ്പോൾ നാലുപുറത്തുനിന്നുമുള്ള പടികൾ കയറി തറയിലേക്ക്‌ സ്വന്തക്കാരും ബന്ധുക്കളും വന്നു. പൂക്കളും ശലഭങ്ങളും വിരുന്നുവന്നു. തുയിലു ണർത്തുകാരും കോൽക്കളിക്കാരും വന്നു. മച്ചിലും ഇറയത്തുമായി നേന്ത്രക്കുലകൾ തൂങ്ങി. ഉടുപുടവകളിൽനിന്ന്‌ കോടിച്ചൂരുപൊന്തി. എവിടെയാണ്‌ ഈ ആഹ്ലാദ ങ്ങളൊക്കെ ഒളിച്ചിരുന്നതെന്ന്‌ ഞാനന്ന്‌ അതിശയിച്ചിട്ടുണ്ട്‌.

സുലോചനമ്മാ യിടെ മക്കൾ ഹേമയ്ക്കും ഉമയ്ക്കും കഥകൾ പറയാനറിയാമായിരുന്നു. ആട്ടിൻ കുട്ടികളെ വിഴുങ്ങിയ ചെന്നായുടെ കഥ, സിന്റർലയുടെ കഥ, പിന്നെ കിസോ ട്ടിന്റെ കഥ. ഞാൻ അങ്ങനെയുള്ള കഥകൾ കേൾക്കുന്നത്‌ ഹേമേച്ചിയിൽനിന്നാണ്‌. രാ വേറെ ചെല്ലുംവരെ കഥകൾ നീണ്ടുപോവും.

പുറത്ത്‌ നിലാവിൽ പരേതാന്മാ ക്കൾ വീതുകൊള്ളാനിറങ്ങും.

?നിങ്ങള വല്ലാരും കേട്ടോ? അച്ചമ്മ കട്ടിലിൽ എ ഴുന്നേറ്റിരുന്നുകൊണ്ട്‌ കഥകളിൽ മുങ്ങിപ്പോയ ഞങ്ങളോട്‌ ചോദിക്കും.

?എ ന്താ അച്ചമ്മേ, എന്താ കേട്ടത്‌?

കുട്ടികൾ കഥ മതിയാക്കി കാതോർക്കും.

?ഭാ അവടെ, ഒരു കൈകൊട്ടും പൊട്ടിച്ചിരീം?

പടിഞ്ഞാപ്പുറത്തുള്ള കാവിലേക്കു നോക്കി അച്ചമ്മ പറയും.

?എന്താ അത്‌? ഞങ്ങള്‌ കേട്ടില്ലല്ലോ?.

?ദൈവകാർ ന്നമ്മാര്‌ വീതുകൊണ്ട്‌ സന്തോഷിച്ചേന്റെ അടയാളാ. ഒാ‍ണത്തിന്‌ എല്ലാരും ഒത്തുകൂ ട്യേതുകാണാൻ കാവീന്നു എറങ്ങിവർവാണ്‌. മച്ചീന്ന്‌ ഭഗവതീം പൊറത്തെറങ്ങും ഇന്ന്‌?.

?ഇനി കഥ നാളേട്ടോ?

ഹേമേച്ചി കാതിൽ മന്ത്രിക്കും.

തറ യിൽ ആ കാവ്‌ ഇന്നുമുണ്ട്‌. മച്ചും തളവും വടക്കിനിയുമൊക്കെ കാലഹരണപ്പെ ട്ടുപോയി. തറയിലെ പുതിയ ടെറസു വീടിനു ചുറ്റുമുള്ള പടികളൊക്കെ ഒ ന്നൊന്നായി അടഞ്ഞുപോയി. പടിഞ്ഞാപ്പുറത്തുകൂടെ ഒരു വഴിയുണ്ട്‌. അതുകേ റി ഇന്നാരും അവിടേക്കു പോകാറില്ല. കൊച്ചിലേ ദണ്ഡക്കാരനായിരുന്ന ഒരാൾ മാത്രം ആ മണ്ണിനു കാവലായി പരേതാന്മാക്കളോട്‌ ക്ഷോഭിച്ചും കലഹിച്ചും അ വിടെ വാഴുന്നു.

? ഈ പടികേറിയാൽ വച്ചേക്കില്ല ഞാൻ ഒന്നിനേം?

കഴി ഞ്ഞ ഓ‍ണക്കാലത്ത്‌ രാത്രിയിൽ ഞാൻ തറേലെ പടിഞ്ഞാപ്പുറത്തൂടെ ഐനിപ്പുള്ളിയി ലേക്കുള്ള ഇടവഴി കയറി കാവിനടുത്തേക്കു നടന്നു. രാപ്പാതിയാണ്‌. പണ്ട്‌ കൈകൊട്ടി പൊട്ടിച്ചിരിച്ച ദൈവ കാർണവന്മാർ എവിടെയാണ്‌. കാവിനുനേരേ അച്ചമ്മ കിടക്കുന്ന മണ്ണിൽനിന്നുകൊണ്ട്‌ കണ്ണടച്ച്‌ ഞാൻ നിന്നു.

?ഞങ്ങൾക്കെല്ലാം സുഖമാണ്‌. എല്ലാം അറിയുന്ന നിങ്ങളോട്‌ എനിക്കു വേറെയൊന്നും പറയാനി ല്ല? ശബ്ദമടക്കി ആരോടെന്നില്ലാതെ പറഞ്ഞു.

അടക്കിയ ഒരു ചിരി കേട്ടു വോ?

ഞാൻ മെല്ലെ കണ്ണു തുറന്നു.

അന്ധകാരങ്ങളുടെ ആകാശത്തേക്ക്‌ വളർന്നു യർന്നുപോയ പാലക്കൊമ്പിൽ ഏതോ രാക്കിളികളുടെ ചിറകടികൾ. ഒരു വിപൽ സ്വരമായി അത്‌ ഓ‍ണനിലാവിൽ പരക്കുന്നു.

കടപ്പാട് : മനോരമ ഓൺലൻ
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1126496424652&c=MalArticle&p=1009975921475&colid=
1010131822526&channel=MalNews&count=
11&rel=y

അഭിപ്രായങ്ങളൊന്നുമില്ല: