ശുചീന്ദ്രത്തെ കുറിച്ച് മനോരമ ഓണ്‍ലൈനില്‍ വന്ന ഒരു ലേഖനം യുണിക്കോടിലാക്കിയത്.
പഞ്ചേന്ദ്രിയ ശുദ്ധിക്കായി ശുചീന്ദ്രം
കെ. ശരത്ചന്ദ്രന്‍
ഭാരതത്തിന്റെ തെക്കേമുനമ്പോടു ചേര്‍ന്ന് കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും സകലവിധ വൈശഷ്ട്യങ്ങളോടും കൂടി നിലകൊള്ളുന്ന ക്ഷേത്രമാണ് ശുചീന്ദ്രം. ബ്രഹ്മ, വിഷ്ണു, ശിവ-ത്രിമൂര്‍ത്തി ചൈതന്യം ആവാഹിച്ച പ്രതിഷ്ഠയോടു കൂടിയ ഈ ക്ഷേത്രത്തെ ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം (സ്ഥാണു-ശിവന്‍, മാല്‍-വിഷ്ണു, അയന്‍-ബ്രഹ്മാവ്) എന്നറിയപ്പെടുന്നു.
ക്ഷേത്രോല്‍പത്തിയെക്കുറിച്ചും 'ശുചീന്ദ്രം' എന്ന സ്ഥലനാമത്തെക്കുറിച്ചും ഒട്ടനവധി ഐതീഹ്യങ്ങളും കഥകളുമുണ്ട്.
ക്ഷേത്രോല്‍പത്തി-ഐതീഹ്യം ശുചീന്ദ്രത്തിന്റെ പഴയപേര്‍ ജ്ഞാനാരസ്യം എന്നായരുന്നു. ജ്ഞാനാരസ്യം എന്നാല്‍ സകല വിജ്ഞാനങ്ങളുടേയും കേദാരം എന്നാണ് അര്‍ഥം. ബ്രഹ്മജ്ഞാനികളായ മഹര്‍ഷിമാര്‍ തപസ്സനുഷ്ഠിച്ചിരുന്നത് ഇവിടെയാണ്. അതില്‍ അദ്രിമഹര്‍ഷിയും ഭാര്യ അനസൂയയും അതിവൈശഷ്ട്യമുള്ളവരും പുകള്‍പെറ്റവരുമായിരുന്നു. തിമൂര്‍ത്തികളുടെ ഭാര്യമാരായ ലക്ഷ്മി, പാര്‍വ്വതി, സരസ്വതി എന്നിവരുടെ അഹങ്കാരം ശമിപ്പിക്കുന്നതിനായി ഒരിക്കല്‍ നാരദമുനി ദേവലോകത്ത് എത്തി. തനിക്കു കഴിക്കാനായി ഒരു ചങ്ങല വേവിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ചങ്ങല വേവിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ അതിന് അശക്‌തരാണെന്നും അവര്‍ മുനിയെ അറിയിച്ചു. ഭൂമിയില്‍ ജ്ഞാനാരണ്യത്തില്‍ വസിക്കുന്ന അനസൂയക്ക് ഇതു കഴിയുമെന്നും അവര്‍ മുനിയെ ബോധ്യപ്പെടുത്തി. അനസൂയയുടെ അടുത്തെത്തിയ മുനിക്ക് തന്റെ പാതിവൃതശക്‌തിയാല്‍ ചങ്ങല വേവിച്ചു നല്‍കി മുനിയുടെ അനുഗ്രഹം വാങ്ങി. ഇതില്‍ കുപിതരായ ദേവിമാര്‍ അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാന്‍ ത്രിമൂര്‍ത്തികളെ ഭിക്ഷയ്ക്കായി ഭൂമിയിലേക്ക് അയച്ചു. ത്രിമൂര്‍ത്തികള്‍ ആഹാരമാണ് അനസൂയയോട് ഭിക്ഷയായി ചോദിച്ചത്. ആഹാരം തരാമെന്നു സമ്മതിച്ചപ്പോള്‍ നഗഗ്നയായി ഭിക്ഷതന്നാലേ തങ്ങള്‍ സ്വീകരിക്കൂ എന്നായി ത്രിമൂര്‍ത്തികള്‍. അനസൂയ തന്റെ പാതിപ്രത്യശക്‌തിയാല്‍ ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളാക്കി മാറ്റി. തന്റെ മുടികൊണ്ട് നാണം മറച്ചുകൊണ്ട് ആഹാരം നല്‍കിയശേഷം ഈ കുഞ്ഞുങ്ങളെ മുറ്റത്തു നിന്ന കൊന്നമരത്തില്‍ തൊട്ടില്‍ കെട്ടി അതില്‍ കിടത്തി പിന്നീട് ദേവഗണങ്ങള്‍ കൂട്ടമായി വന്ന് അനസൂയയോട് അപേക്ഷിച്ചപ്പോഴാണ് ശാപമോക്ഷം നല്‍കിയത്. അങ്ങനെ സ്ഥാണുമാലയപ്പെരുമാള്‍ വസിച്ചയിടത്ത് പ്രതിഷ്ഠ നടത്തിയതാണ് ശുചീന്ദ്രം ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് ഒരു വിശ്വാസം. സ്ഥലനാമ സംബന്ധിയായ ഐതീഹ്യം, ശാപഗ്രസ്‌തനായ ഇന്ദ്രന്‍ ജ്ഞാനാരണ്യത്തിനടുത്ത് ദേവേന്ദ്രിഗിരിയില്‍ ഒളിച്ചുവസിച്ച് ജ്ഞാനാരസത്തില്‍ രാത്രികളില്‍ വന്ന് ശാപമുക്‌തിക്കായി ശിവനെ തപസ്സു ചെയ്‌തു. പ്രത്യക്ഷരായ ത്രിമൂര്‍ത്തികള്‍ തിളച്ച നെയ്യില്‍ കൈമുക്കി ഇന്ദ്രന് ശാപമുക്‌തി വരുത്തി. അങ്ങിനെ ഇന്ദ്രന് ശുചിത്വം വരുത്തിയ സ്ഥലമായതിനാലാണ് ഈ സ്ഥലത്തിന് ശുചീന്ദ്രം എന്ന പേര്‍ കിട്ടിയതെന്നും ഐതീഹ്യം. ശുചീന്ദ്രത്തെ അന്തരീക്ഷത്തിലെത്തിയാല്‍ പഞ്ചേന്ദ്രിയശുദ്ധി കൈവരുമെന്ന് വിശ്വാസം. ഹിമാലയ സാനുക്കളുടെ ഒരു ഭാഗമായ മരുത്വാമല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സകലവിധ രോഗശാന്തിക്കുമുള്ള ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്. ഇന്നും ധാരാളം ആളുകള്‍ ഔഷധങ്ങള്‍ക്കായി വന്നുപോകുന്നു. ഇവിടം തമിഴ്നാട് വനം വകുപ്പിന്റെ അധീനതയിലാണ്. ഇത് കേരളത്തിലായിരുന്നപ്പോള്‍ അവിട്ടം തിരുനാള്‍ മഹാരാജാവ് ഇവിടെ സ്മാരകങ്ങള്‍ തീര്‍ത്തിരുന്നു.
ഇവിടെ ഭൂമിക്ക് പ്രത്യേക കാന്തികശക്‌തിയുണ്ടെന്നും അതിനാല്‍ ഈ ഭൂമിയില്‍ ഏല്‍ക്കുന്ന സൂര്യകിരണങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന പ്രത്യേക വികിരണങ്ങളും തന്മാത്രകളും മനുഷ്യരില്‍ ആദ്ധ്യാത്മികഭാവം ഉണര്‍ത്താന്‍ പര്യാപ്‌തമാണന്ന് മഹര്‍ഷിമാര്‍ പറഞ്ഞിട്ടുണ്ട്. ഈ പുണ്യഭൂമിയിലെത്തുന്ന സ്‌ത്രീകള്‍ക്ക് തങ്ങളുടെ ചാരിത്യ്രശുദ്ധി സംരക്ഷിക്കാന്‍ ശക്‌തി കൈവരുമെന്നാണ് വിശ്വാസം. സ്‌ത്രീപുരുഷന്മാരില്‍ കാമാസക്‌തി കുറക്കാന്‍ ഈ അന്തരീക്ഷത്തിനു കഴിയുമെന്നതിനാല്‍ ഇവിടെയെത്തി ധ്യാനിക്കുന്നവര്‍ക്ക് പഞ്ചേന്ദ്രിയങ്ങളേയും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നും അവര്‍ ശക്‌തരായി തീരുമെന്നും വിശ്വാസം. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍നിന്ന് അഞ്ച് കി.മി. ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വാസം. ഇരുനൂറ് അടിയോളം ഉയരത്തില്‍ ഏഴുനിലകളുള്ളതാണ് ഇവിടുത്തെ പ്രധാന രാജഗോപുരം. ടിപ്പുവിന്റേതുള്‍പ്പെടെ സ്വദേശികളുടേയും വിദേശികളുടേയും അക്രമണങ്ങള്‍ ഏറ്റ ഈ ക്ഷേത്രം നിരവധി തവണ പ്രകൃതി ക്ഷോഭങ്ങളെയും അതിജീവിച്ചു. കുളത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന കല്‍മണ്ഡപത്തിനുള്ളിലെ വായുസഞ്ചാരം പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ശീകോവിലിനുള്ളില്‍ ത്രിമൂര്‍ത്തികളെ ആവാഹിച്ച പ്രതിഷ്ഠയില്‍ ശിവനെ മുഖ്യമായും ആരാധിക്കുന്നു. നീലകണ്ഠഗണപതി, ഇന്ദ്രവിനായകന്‍ ഹനുമാന്‍ എന്നീ ഉപദേവതാ പ്രതിഷ്ഠകളും വിശിഷ്ഠമാണ്. ഇവിടുത്തെ ഹനുമാന് പ്രതിഷ്ഠ നിത്യവും വളരുന്നുണ്ടെന്നാണ് വിശ്വാസം. ഇക്കഴിഞ്ഞ ഒന്‍പതിന് അഷ്ടകുംഭാഭിഷേകം നടന്നപ്പോള്‍ പുതുക്കിപണിത ക്ഷേത്രത്തിനു ചുറ്റിനും അതിവിശാലവും വിശിഷ്ടവുമായ ഇടനാഴിയുമുണ്ട്. എല്ലാ മേടമാസത്തിലും നടക്കുന്ന ആറാട്ടും തേരോട്ടവുമാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഈ വര്‍ഷത്തെ തേരോട്ടം ഏപ്രില്‍ -30ന് നടക്കും.
ചൊവ്വാഴ്ച, മേയ് 24, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
എന്‍കോടിംഗില്‍ ചില അക്ഷരപിശകുകള്‍ കാണുന്നു. ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും പഴയലിപി ഫൊണ്ഡില്‍ കാണുന്നില്ല
പ്രിയ നിഷാദ്,
സൊല്യൂഷന്‍സ് എന്തെങ്കിലും പറഞ്ഞു തരാമോ?
നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ