അതിഥികളെ ആവശ്യമുണ്ട്
കെ സുദര്ശന്
അവിചാരിതമായി ഒരു അതിഥി വീട്ടില്‍ വന്നുകേറുന്നു. അതും ഒരു ഉച്ചനേരത്ത്. വേറെയാരുമല്ല; മോളെ അയച്ചിടത്തെ കാര്‍ന്നോരാ. കോടതിയില്‍ ഒരാവശ്യമായിട്ട് പോകുന്ന പോക്കില്‍ കേറിയതാ.
വീട്ടുകാരിക്ക് ടെന്‍ഷനായി. അതിനേക്കാള്‍ ടെന്‍ഷന്‍ വീട്ടുകാരന്! ടെന്‍ഷന്റെ കാര്യത്തില്‍ അവര്‍ അല്ലെങ്കില്‍ത്തന്നെ 'മെയ്ഡ് ഫോര്‍ ഈച്ച് അദറാ!'
ഇനിയിപ്പോ എന്തോ ചെയ്യും?
പിള്ളാരൊന്നും സ്ഥലത്തില്ലാത്തതുകൊണ്ട് ഉപായത്തിലങ്ങ് കഴിഞ്ഞുപോവുകയായിരുന്നു. പുള്ളിക്കാരനാണെങ്കില് പണ്ടത്തെപ്പോലെ മുളകും പുളിയുമൊന്നും പാടില്ലതാനും.
ഒരു മഞ്ഞക്കറിയും പച്ചത്തോരനുമേ ആകെയുള്ളൂ. പിന്നെ അച്ചാറും കാണണം. അതു പക്ഷേ, പൂത്ത് കായ്ച്ചുകാണും, ഇപ്പോള്‍.
ഇതിനിടയ്ക്ക് വീട്ടുകാരി വടക്കേപ്പുറത്തെ വേലിക്കലൂടെ തലയിട്ട് വിളിക്കുന്നു.
"ഗൌരിയേടത്തീ...."
വിളികേള്‍ക്കാത്ത താമസം, ഗൌരിയേടത്തി റെഡി.
"എന്താ വസന്തേ?"
"അതേ.... മോളെ അയച്ചിടത്തു നിന്ന് അമ്മായിയപ്പന് വന്നിരിക്കുന്നു. ഇവിടെ മൂന്നു കറിയേ ഉള്ളൂ.... അവിടെയെന്തുണ്ട്?"
"അതിനെന്താ! അവിടെ നില്ക്ക്; ഞാനിതാ വരുന്നു...."
ഗൌരിയേടത്തി അകത്തു പോയി അവിടെയുണ്ടായിരുന്ന നാലു കറി ആറു പാത്രത്തിലായി കൊണ്ടുവന്നു.
ഒടുവില്‍ ഡൈനിംഗ് ടേബിളില്‍ മൂപ്പിലാന് കൈവയ്ക്കാന്‍ സ്ഥലമില്ല.
കറിയോടു കറി!
കറികറി!
ഇക്കാലത്തെ ഒരനുഭവമല്ല ഈ പറഞ്ഞത്. പത്തുമുപ്പതു കൊല്ലം മുമ്പുള്ള കാര്യമാ. അന്ന് അങ്ങനെയൊരു പരസ്പര സഹകരണമുണ്ടായിരുന്നു, അയല്ക്കാരു തമ്മിലും ആള്‍ക്കാരു തമ്മിലും.
ഇന്നോ?
ഇന്ന് ആര്‍ക്കും ആരെയും വേണ്ടല്ലോ. ഇപ്പോള്‍ ഏത് അസമയത്ത് എത്ര പേര് കയറിവന്നാലും ആര്‍ക്കും ഒരു കുലുക്കവുമില്ല.
ഉടന്‍ മൊബൈലെടുത്ത് ഒരു ഞെക്ക്.
"ഹലോ.... കാറ്ററിംഗ് കോര്ണറല്ലേ? ഏഴു പേര്‍ക്ക് ഫുഡ് വേണം. ഫ്രൈഡ്റൈസ് ആയിക്കോട്ടെ. പിന്നെ.... ചിക്കന്റെ ഏതാ ഉള്ളത്? ഗ്രില്‍ഡോ? അതു വേണ്ട. മറ്റേതെടുത്തോ. മിനിഞ്ഞാന്ന് കൊണ്ടുവന്നത്; ഒരു മസാലയും. ഓക്കെ? ഹൌസ് നമ്പര്‍ ഇരുനൂറ്റി ഒന്ന്. മേരാ നഗര്‍...."
കഴിഞ്ഞു.
ഫുഡിന്റെ പ്രശ്നം അവിടെത്തീര്‍ന്നു. സോ സിംപിള്‍!
അരമണിക്കൂറിനുള്ളില്‍ സാധനം റെഡി. ഇതിന്റെ പേരാണ് 'സ്വയംപര്യാപ്തത!' സാമ്പത്തികഭദ്രത സമ്മാനിച്ച ആധുനികമായ സ്വയംപര്യാപ്തത. അത് മനുഷ്യനെ മറ്റൊരു ലോകത്തെത്തിച്ചിരിക്കുന്നു. ബന്ധങ്ങളും സൌഹൃദങ്ങളും വേണ്ടാത്ത ഒരു സ്വകാര്യ 'സുന്ദര' സ്വര്‍ഗ്ഗത്തില്‍!
പണ്ടൊക്കെ നഗരത്തിലെ വീട്ടില്‍ ഒരു പ്രസവമുണ്ടായാല്‍ നാട്ടില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവന്ന് നിറുത്തും. ബന്ധത്തിലുള്ള വല്ല വല്യമ്മയോ അപ്പച്ചിയോ ഒക്കെ ആയിരിക്കും മിക്കവാറും. അല്ലെങ്കില്‍ അകന്ന ബന്ധത്തിലുള്ള ഒരു തള്ള. ഗര്‍ഭാനന്തര ശുശ്രൂഷയുടെ
ചാര്‍ജ് പിന്നെ അവര്‍ക്കായിരിക്കും. കുഞ്ഞിനെ ശുശ്രൂഷിക്കുന്നതും കക്ഷി തന്നെ.
എല്ലാം മംഗളമാക്കി വല്യമ്മ പോകാനിറങ്ങുമ്പോള്‍ ഒരു ജോഡി ഡ്രസ്സും ഒരു തുകയും കൈയിലോട്ട് വച്ചുകൊടുക്കും. രക്തബന്ധുക്കളാണെങ്കില്‍ തുക ഒഴിവാക്കും. പകരം അതുകൂടി ജൌളിയില് ഇന്‍വെസ്റ്റ് ചെയ്യും!
ഇന്ന് ആരെങ്കിലും ഇതിനായി കുടുംബത്തില്‍ നിന്നും ആളെടുക്കുമോ! നല്ല കാര്യമായിപ്പോയി!
ഇന്നത്തെ ആശാന്മാര് പറയുന്നത് അതെല്ലാം അബദ്ധമാണെന്നാണ്. എന്തിന് വെറുതെ ബാദ്ധ്യതകള്‍ തലയില്‍ വലിച്ചുവാരി വയ്ക്കുന്നു? വല്യമ്മയായാലും ചെറിയമ്മ ആയാലും ചെലവൊക്കെ ഒന്നുപോലെതന്നെ. പോരെങ്കില്‍ ജീവിതകാലം മുഴുവന്‍ പറഞ്ഞോണ്ടുനടക്കുകയും ചെയ്യും.
"അവനെ ഞാനാ ചെറുതിലേ എടുത്തോണ്ടു നടന്നത്. ഈ കയ്യില്‍ക്കിടന്നാ അവന് വളര്‍ന്നത്. 'അവന്' അപ്പോള്‍ അവിടത്തെ കളക്ടര്‍ ആയിട്ടുണ്ടാവും!
ഈവക തൊന്തരവുകളൊന്നും വേണ്ട. പ്രസവശുശ്രൂഷയ്ക്കാകട്ടെ, രോഗശുശ്രൂഷയ്ക്കാകട്ടെ, വീട്ടുജോലിക്കാകട്ടെ.... ഇതിനെല്ലാം ആളെ വിട്ടുകൊടുക്കുന്ന സ്ഥാപനങ്ങളുണ്ട് ഇപ്പോള്‍.
ഒന്നു ഫോണ്‍ കറക്കിയാല്‍ മതി. (ഓ! കറക്കുന്ന ഫോണ്‍ ഇപ്പോള്‍ പുരാവസ്തുവാണല്ലോ. ഞെക്കുഫോണിനാണ് പ്രിയം.)
വിളി അങ്ങെത്തുന്നതിനു മുമ്പേ ആളിങ്ങെത്തും. എങ്ങനെ നോക്കിയാലും ലാഭം അതാ! കുറച്ചു കാശാകുമെന്നേയുള്ളൂ.
കാശുകൊണ്ട് എല്ലാം നേടാമെന്നാണോ എന്ന്
നിങ്ങള്‍ ചോദിച്ചേക്കും. ഈ ചോദ്യം തന്നെ ഒരുപാട് പഴഞ്ചനാണ്. എങ്കിലും അതിന്റെ ഉത്തരം പഴഞ്ചനല്ല.
'നേടാം' എന്നുതന്നെയാണ് പുതിയ ഉത്തരം.
നഗരത്തില്‍ അധികംപേരും ഇപ്പോള്‍ ഫ്ളാറ്റിലാണല്ലോ. താഴത്തെ ഫ്ളാറ്റില്‍ ഒരാള്‍ 'ഫ്ളാറ്റായാല്‍' മുകളിലത്തെ ഫ്ളാറ്റില്‍ അറിയണമെന്നില്ല. അഥവാ അറിഞ്ഞാല്‍ അന്വേഷിച്ചു ചെല്ലാനോ, അവിടെ വളഞ്ഞുകൂടി നില്‍ക്കാനോ ഒന്നും ആര്‍ക്കും സമയമില്ല.
ജസ്റ്റ് എ ഫോണ്‍ കാള്‍! ആ ശബ്ദനിയന്ത്രണത്തോടെ: "ഹലോ.... ഒരു വാര്‍ത്ത കേട്ടു. ശരിയാണോ?"
"ശരിയാ...."
"എപ്പോഴായിരുന്നു?"
"ഏര്‍ലി മോര്‍ണിംഗില്‍."
"എന്തുവായിരുന്നു?"
"കാര്‍ഡിയാക് അറസ്റ്റാ...."
"അതു ശരി.... ക്രിമേഷന്‍ നാട്ടിലല്ലല്ലോ, ഇവിടെത്തന്നല്ലേ?"
"ഇവിടെത്തന്നെ...."
"ശരി, ഞാന്‍ വന്നോളാം."
ഇത് വളരെ ഭേദപ്പെട്ട അനുഭവമാണ്. പലരും ഇതുപോലും ചെയ്യില്ല. അങ്ങ് 'ഇഗ്നോര്‍' ചെയ്തുകളയും. പലപ്പോഴും പരസ്പരം 'ടേംസിലും' ആയിരിക്കില്ല.
പുരോഗതിയുടെ ഒരു പുരോഗതിയേ!
ദൂരെയുള്ള ബന്ധുവിനേക്കാള്‍, ആവശ്യത്തിന് ഉപകരിക്കുന്നത് തൊട്ടടുത്ത വീട്ടുകാരാണെന്ന് പറയുമായിരുന്നു, പണ്ട്. ഇപ്പോള്‍ ദൂരെ ബന്ധുവുമില്ല. തൊട്ടടുത്തുള്ളവന് മിണ്ടുകയുമില്ല!
താനായി തന്റെ പാടായി. അങ്ങു ചുരുങ്ങുകയാണ് എല്ലാവരും. ഞാനും എന്റെ കെട്ടിയോളും എന്റെ കുട്ടിയോളും മതി.
പിന്നെയും ചിലര്‍ക്കു സംശയം.
എന്നാലും, ഒരാവശ്യം വരുമ്പോള്‍ ബന്ധുക്കള്‍ വേണ്ടേ?
എന്ത് ആവശ്യം?
ഉദാഹരണത്തിന്, ഒരു കല്യാണം വരുന്നു. എന്തെല്ലാം കാര്യങ്ങള്‍ നോക്കണം! നമ്മള് മാത്രം മതിയോ?
ധാരാളം മതി.
ഇപ്പോള്‍ 'ഇവന്റ് മാനേജ്മെന്റ്' എന്നൊരു സംഭവമുണ്ട്. അതു നിര്‍വ്വഹിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. അതായത്, നമ്മുടെ ജീവിതത്തില്‍ എന്ത് 'ഇവന്റ്' ഉണ്ടായാലും അവരെ അറിയിച്ചാല്‍ മതി. അവര്‍ വന്ന് മൊത്തം മാനേജ് ചെയ്തോളും. കല്യാണമായാലും കൊള്ളാം, നൂലുകെട്ടായാലും കൊള്ളാം, സഞ്ചയനമായാലും കൊള്ളാം....
കല്യാണം തന്നെ എടുക്കാം. അവരെ ഏല്പിച്ചോണ്ടാല് മതി. ചോദിക്കുന്ന അഡ്വാന്‍സ് കൊടുത്തേക്കണം. പിന്നെ, ആ ഭാഗത്തേക്ക് നമ്മളൊന്നും തിരിഞ്ഞുനോക്കേണ്ട. എല്ലാം അവര്‍ നോക്കിക്കോളും.
ഹാള്‍ ബുക്ക് ചെയ്യുന്നത്, കത്ത് പ്രിന്റ് ചെയ്യുന്നത്, വീട് പെയിന്റ് ചെയ്യിക്കുന്നത്, ആള്‍ക്കാരെ ക്ഷണിക്കാന്‍ പോകുന്നത്.... അങ്ങനെയങ്ങനെ എല്ലാം അവരുതന്നെ.
ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സ്റ്റാഫുണ്ട്. വി.ഐ.പിമാരെ ക്ഷണിക്കാന്‍ 'വി.ഐ.പി ലുക്ക്' ഉള്ള യുവതികളും യുവാക്കളും.
ക്ഷണിക്കേണ്ടവരുടെ പേരും ലൊക്കേഷനും എഴുതിയങ്ങു കൊടുത്താല്‍ മതി. സംഭവത്തിന് ഒരു പെഴ്സണല്‍ ടച്ച് കിട്ടാന്‍ ഒന്നു ഫോണ്‍ ചെയ്തുകൂടി പറഞ്ഞേക്കണം.
"ഹലോ, നാരായണന് നായരല്ലേ? ഞാന്‍ സ്വാമിനാഥന്. ഞാന്‍ വിളിച്ചത്.... വരുന്ന
ട്വന്റീഫോര്ത്തിന് മോളുടെ മാര്യേജാ. ലെറ്ററുമായിട്ട് ക്ഷണിക്കാന്‍ ആളുവരും. എല്ലാവരും വരണം. ഓക്കെ?"
അടുത്ത ദിവസം നാരായണന് നായരുടെ വീടിനു മുന്നില്‍ ഒരു ലാന്‍സര്‍ വന്നുനില്ക്കുന്നു. എടുത്താല്‍ പൊങ്ങാത്ത മൂന്നുനാലെണ്ണം വലിഞ്ഞിറങ്ങുന്നു.
നാരായണന് നായര്‍ അന്തംവിട്ടുനില്‍ക്കുകയാണ്. ആരെയും പിടികിട്ടുന്നില്ല. അമ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന അരിസ്റ്റോക്രാറ്റിക് ലുക്കുള്ള ആള് നായര്‍ക്ക് ക്ഷണപത്രം കൊടുക്കുന്നു.
നായര്‍ അത് വായിച്ചുതള്ളുന്നതിനിടയില് ചോദ്യം:
"സ്വാമിയേട്ടന് വിളിച്ചല്ലോ, അല്ലേ?"
"ങാ, വിളിച്ചിരുന്നു.... വിളിച്ചിരുന്നു...."
"അന്ന് ഞായറാഴ്ചയാ, എല്ലാവരും വരണം...."
ആ പറഞ്ഞത്, പട്ടുസാരിയുടുത്ത ഒരു പ്രൌഢ.
നിങ്ങളൊക്കെ ആരാണെന്നു ചോദിക്കാന്‍ പറ്റുമോ? ലാന്‍സര്‍ തിരിക്കുമ്പോള്‍ വീണ്ടും തൊഴുകൈ. വീണ്ടും മന്ദസ്മിതം.
നാരായണന് നായര്‍ക്കും ഭാര്യയ്ക്കും എന്തോ ഒരു തൃപ്തിപോലെ....
സ്വാമിനാഥനും പെമ്പ്രന്നോരും കൂടെ മാരുതിയില്‍ വന്നു വിളിച്ചിട്ടു പോയാല്‍ ഈ ഇഫക്ട് കിട്ടുമോ? എവിടാ!
പിന്നെ ചര്‍ച്ചയാ ആ വീട്ടില്‍.
'ആ കഷണ്ടിക്കാരന് സാറിന്റെ അളിയനായിരിക്കു'മെന്ന് നായര്‍ പറയുമ്പോള്‍ മിസിസ്സ് പറയുന്നു, 'ഇപ്പുറത്തു നിന്നത് സാറിന്റെ സിസ്റ്ററാ. ആ ചിരി കാണുമ്പോള്‍ അറിയാം!'
ഇങ്ങനെ ഇവന്റിന്റെ ഓരോ പാരഗ്രാഫും സൂക്ഷ്മമായി നിര്‍വ്വഹിക്കുകയാണ്
സംഘാടകര്‍.
വിവാഹനാളില്‍ അതിഥികളെ സ്വീകരിക്കാന്‍ വരെ 'സ്റ്റാഫിനെ' നിറുത്തിയിട്ടുണ്ട്. കാഞ്ചീപുരത്തിന്റെ വിവിധ വര്‍ണ്ണങ്ങളില്‍ ഫീമെയില്‍ സ്റ്റാഫ്. കസവുമുണ്ട് മുതല്‍ സഫാരി സ്യൂട്ട് വരെ ധരിച്ച മെയില്‍ സ്റ്റാഫ്.
കവാടം തൊട്ട് കതിര്‍മണ്ഡപം വരെ പലപല പോയിന്റുകളില്‍ നിറുത്തിയിരിക്കുകയാണ്, ഓരോന്നിനെയും.
'വരണം ചേച്ചീ, മുന്നിലെ സീറ്റില്‍ ഇരിക്കാം.'
'വന്നാട്ടെ മാഡം.... സ്റ്റേജിലോട്ടിരിക്കാം.'
'സാര്‍, ആദ്യം ഊണുകഴിക്കാന്‍ പോകാം....'
ഇങ്ങനെ ഉപചാരത്തിന്റെ ഒത്തിരി സുന്ദരമുഹൂര്‍ത്തങ്ങള്‍ വിതറുകയാണ് 'മാനേജ്മെന്റുകാര്‍.'
ഇതൊന്നും സ്വാമിനാഥനദ്ദേഹം അറിയുന്നതേയില്ല.
സ്വാമിനാഥന് സാറിന് ഇത്രയും ബന്ധുബലമുണ്ടോ? അതാണ് ജനത്തിന്റെ ചിന്ത!
ചിലര്‍ക്കൊക്കെ ഒരു സംശയം തോന്നാം; ഇങ്ങനെ തന്‍കാര്യം മാത്രം നോക്കി ജീവിക്കുന്നവര്‍ ക്ഷണിച്ചാല്‍ ആരെങ്കിലും പോകുമോ എന്ന്....
പണ്ടൊരു പ്രമാണി ആരുടെ വിവാഹത്തിനു ക്ഷണിച്ചാലും അങ്ങേരുടെ ബനിയനും വടിയും കൊടുത്തയയ്ക്കും; തന്റെ പ്രതിനിധികളായിട്ട്.
ഒടുവില്‍ പ്രമാണിയുടെ മകളുടെ കല്യാണം വന്നു. സമയമായപ്പോള്‍ ബനിയന്‍കൊണ്ട് ഹാള്‍ നിറഞ്ഞു. നാട്ടുകാര്‍ ഇങ്ങേരെപ്പോലെ വടി ഉപയോഗിക്കാത്തവരായതുകൊണ്ട് വടി ഒഴിവാക്കി. പകരം ഓരോരുത്തരും ഉപയോഗിക്കുന്ന ഐറ്റംസ് കൊടുത്തയയ്ക്കാഞ്ഞത് ആരുടെയോ
സുകൃതം!
അതുപോലെ ഇത്തരം മൂരാച്ചികള്‍ ക്ഷണിച്ചാല്‍ ഹാളു നിറയാനുള്ള ആളെ കിട്ടണമെന്നില്ല. അങ്ങനെ വന്നാല്‍ അതും 'ഇവന്റ് മാനേജ്മെന്റു'കാരോട് പറഞ്ഞാല്‍ മതി. അവര്‍ ഹൌസ്ഫുള് ആക്കിക്കോളും.
എല്ലാംകൂടി ഒരു ചെക്കങ്ങ് എഴുതിക്കൊടുത്താല്‍ മതി. ഒരു.... ടൂ പോയിന്റ് നയന്‍.
വെറും ടൂ പോയിന്റ് നയന്‍?
എന്നുവച്ചാല്‍ രണ്ടുലക്ഷത്തി തൊണ്ണൂറായിരം ഉറുപ്പിക!
എന്നാലെന്ത്? എല്ലാം മംഗളമായില്ലേ? നേരിട്ട് ചെയ്യാന്‍ പോയാല്‍ ചെലവ് ഇതിലും കൂടുതലാകുമെന്നു മാത്രമല്ല, എല്ലാം കൊളമാവുകയും ചെയ്യും!
ഇനി പറയൂ, ബന്ധുമിത്രാദികള്‍ക്ക് നമ്മുടെ ജീവിതത്തില്‍ കാര്യമായ എന്തെങ്കിലും റോളുണ്ടോ; വെറും ഗസ്റ്റ് റോളല്ലാതെ?
പിന്നൊരു കാര്യം....
ഇവരൊക്കെ മരിക്കുമ്പോള്‍ വായ്ക്കരിയിടുന്നതും ഇതുപോലെ 'സ്റ്റാഫ്' ആയിരിക്കും!
തിങ്കളാഴ്ച, ജൂൺ 27, 2005
ബുധനാഴ്ച, ജൂൺ 22, 2005
ഒരു കടുവയെക്കിട്ടിയാല്‍ ലക്ഷപ്രഭു
ഒരു കടുവയെക്കിട്ടിയാല്‍ ലക്ഷപ്രഭു
സി. റഹിം
കടുവാ സംരക്ഷണം മുഖ്യദേശീയ പ്രശ്നങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ന്യൂഡല്‍ഹിയുടെ മൂക്കിനുകീഴിലുള്ള സരിസ്ക (ഞദഴയറലദ) കടുവ സംരക്ഷണ കേന്ദ്രത്തിലെ മുഴുവന്‍ കടുവകളെയും കാണാതായതോടെയാണ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 2003-ല്‍ ഇവിടെ 25, 28 കടുവകളെങ്കിലും ഉണ്ടായിരുന്നു. 2004-ല്‍ 18 ആയി കുറഞ്ഞു. 2005-ല്‍ ഒരെണ്ണത്തെ കണികാണാന്‍ പോലും കിട്ടാതായി!
ഇതിനെത്തുടര്‍ന്ന് വന്യമൃഗവേട്ടകള്‍ തടയുന്നതിന് ടാസ്ക് ഫോഴ്സിനും സ്പെഷ്യല്‍ വൈല്‍ഡ് ലൈഫ് ക്രൈംസെല്ലിനും രൂപം നല്കി.
അതിരിക്കട്ടെ, ഒരു കടുവയെ വേട്ടയാടിപ്പിടിച്ചാല്‍ വേട്ടക്കാരന് എത്ര രൂപയുടെ മുതലാണ് കൈയ്ക്കലാവുന്നതെന്നറിയാമോ?
ഞെട്ടണ്ട, ഒരു കടുവയെ വേട്ടയാടിയാല്‍ 60 ലക്ഷം രൂപയുടെ മുതല്‍ വില്ക്കാന് ലഭിക്കും! കാരണം വില ലഭിക്കാത്തതായി കടുവയില്‍ ഒന്നുംതന്നെയില്ല. തോലിന് മാത്രം 20,000 ഡോളറാണ് (8.6 ലക്ഷം) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില. കടുവാത്തോല്കൊണ്ടുള്ള ഫാഷന്‍ വസ്ത്രങ്ങ ള്‍ക്ക് വലിയ ഡിമാന്റാണ്. ചോദിക്കുന്ന വില കൊടുത്തുവാങ്ങുവാന്‍ വന്‍ വ്യവസായികള്‍ തയ്യാര്‍. കടുവയുടെ പല ശരീരഭാഗങ്ങളും ഔഷധമായും ഉപയോഗിക്കപ്പെടുന്നുണ്ട്. (നമ്മുടെ ശബരിമല ശ്രീ അയ്യപ്പന് പണ്ട്
വളര്‍ത്തമ്മയുടെ വയറ്റുനോവു ശമിപ്പിക്കാന്‍ പുലിപ്പാല് തേടിയാണല്ലോ കാട്ടിലേക്ക് പോയത്). കടുവയുടെ ലിംഗം കാമസംവര്‍ദ്ധക മരുന്നു തയ്യാറാക്കാന്‍ പരമ്പരാഗത ചൈനീസ് വൈദ്യന്മാര് ഉപയോഗിക്കുന്നു. ഈ ഉത്തേജക മരുന്നിന്റെ ഒരു കുപ്പിയുടെ ജപ്പാനിലെ വില 27,000 ഡോളറാണ്. (11.7 ലക്ഷം രൂപ) കടുവാഎല്ല് കിലോഗ്രാമിന് 6000 (2.6 ലക്ഷം രൂപ) ഡോളര്‍ വിലയുണ്ട്. ചോരയ്ക്കും തലയോട്ടിക്കും എന്തിന് നഖവും പല്ലും മീശരോമത്തിനുംവരെ നല്ല വിലകിട്ടും!!
ഇങ്ങനെ പൊന്നുംവില കിട്ടുന്ന കടുവകള്‍ കേരളത്തില്‍ ഇനിയും അവശേഷിച്ചിരിപ്പുണ്ടെങ്കില് അതിനെന്താ കാരണമെന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വനംവകുപ്പിന്റെ കടുവാ സംരക്ഷണ പ്രവര്‍ത്തനങ്ങളാവും കാരണമെന്നാവും വിചാരം. അങ്ങനെയാണെങ്കില്‍ ഇവിടത്തെ ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍ എന്തുകൊണ്ട് വനം വകുപ്പിന് കഴിയുന്നില്ല?! ലോകത്തിന് മാതൃകയായ കടുവാസംരക്ഷണത്തിന്റെ 'പെരിയാര്‍ മാതൃക'യോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെപറയട്ടെ പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചില്‍ കടുവകളുടെ പ്രധാന സംരക്ഷകന്‍ ശബരിമലയില്‍ വാഴും ശ്രീ അയ്യപ്പസ്വാമി തന്നെയാണെന്നാണ് എന്റെ ഉറച്ച വിശ്വാസം. വര്‍ഷംതോറും മൂന്നുകോടി ജനങ്ങള്‍ ശ്രീ അയ്യപ്പനെ ദര്‍ശിക്കാനായി ശബരിമലയില്‍ എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം ശ്രീ
അയ്യപ്പന്റെ വാഹനമായ കടുവയോടും പുലിയോടും ആദരവാണുള്ളത്. അയ്യപ്പന്റെ പൂങ്കാവനമായ മഴക്കാടുകള്‍ സംരക്ഷിക്കണമെന്നാണവരുടെ ആഗ്രഹം. പരിസ്ഥിതിയെക്കുറിച്ച് കേട്ടറിവുപോലുമില്ലാതിരുന്ന കാലത്ത് ശബരിമല കാടുകളില്‍ ഒരു കടുവയെ കണ്ടാല്‍ ജനം കല്ലെടുത്തെറിയില്ല. കൈകൂപ്പി വന്ദിക്കുകയാണ് ചെയ്യുക എന്നുകൂടി ഓര്‍ക്കുക.
ഇവിടെ കടുവാസംരക്ഷണം വിശ്വാസത്തിന്റെ കൂടി ഭാഗമായതിനാലാണ് പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചില്‍ കടുവകള്‍ ജീവനോടിരിക്കുന്നത്. ഇക്കാര്യം വനം വകുപ്പുമാത്രമല്ല, ദേവസ്വം അധികൃതര്‍ കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. കടുവകളുടെയും കാടുകളുടെയും സംരക്ഷണം ദേവസ്വം ബോര്‍ഡിന്റെ കൂടി ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. ദേവസ്വം ബോര്‍ഡും വനം വകുപ്പും കടുവകളുടെ സംരക്ഷണ കാര്യത്തില്‍ കൈകോര്‍ത്തു നീങ്ങാന്‍ കഴിയണം. പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചിന്റെ ഭാഗമായ ശബരിമലയില്‍ വരുത്തുന്ന ഏത് വികസന പ്രവര്‍ത്തനങ്ങളും പ്രകൃതിക്കിണങ്ങുന്നതും പരിസ്ഥിതി സംരക്ഷണത്തിനും കൂടി ലക്ഷ്യമിട്ടുള്ളതാവണം. ടൂറിസം മന്ത്രി കെ.സി. വേണുഗോപാലിന് ദേവസ്വത്തിന്റെകൂടി ചുമതലയുള്ളതിനാല്‍ വനംവകുപ്പുമായി ചേര്‍ന്ന് നൂതനമായ പല പദ്ധതികളും ഇവിടെ ആവിഷ്കരിക്കാവുന്നതേയുള്ളൂ.
പരിസ്ഥിതി സംരക്ഷണ രംഗത്തും
വന്യജീവി സംരക്ഷണ രംഗത്തും ശാസ്ത്രീയ നടപടികളേക്കാള്‍ ഒരുപക്ഷേ, ചില വിശ്വാസങ്ങള്‍ ഗുണകരമായി വന്നേക്കാം. കാവും മറ്റും സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ വിശ്വാസത്തിന് വലിയ പങ്കുണ്ടെന്നാണ് എന്റെ വിശ്വാസം. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിവരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചില്‍ ഇരുപത്തിയഞ്ച് കടുവകളെങ്കിലും ജീവിക്കുന്നുണ്ടെന്നുറപ്പാണ്. 2002-ല്‍ വനംമന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന് നിയമസഭയെ അറിയിച്ചത് കടുവകളുടെ എണ്ണം 73-ല്‍ നിന്ന് 77 ആയി ഇവിടെ വര്‍ദ്ധിച്ചുവെന്നാണ്. എന്തായാലും പ്രതിവര്‍ഷം മൂന്നുകോടി ജനങ്ങള്‍ ശബരിമലയില്‍ എത്തുകയും 5 ലക്ഷത്തോളംപേര്‍ തേക്കടി സന്ദര്‍ശിക്കുകയും ഏതാണ്ട് 2.5 ലക്ഷംപേര്‍ വനത്തെ ആശ്രയിച്ചിവിടെ കഴിയുമ്പോഴും കാട്ടിനുള്ളില്‍ കടുവകള്‍ ജീവിക്കുന്നുവെന്നത് വലിയ കാര്യംതന്നെയാണ്.
കടുവ സംരക്ഷണകാര്യത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍ച്ചിന് തുല്യം നില്ക്കാന് മറ്റൊന്നുണ്ടെന്നു തോന്നുന്നില്ല. പെരിയാര്‍ മാതൃക ഇന്ത്യയിലെ ബാക്കി 27 കുടുവാസങ്കേതങ്ങളിലും തുടങ്ങാന്‍ കഴിയണം. തദ്ദേശീയരുടെ ജീവിതംകൂടി പരിഗണിച്ചുള്ള കടുവാവികസനം. ഒപ്പം കടുവാ സംരക്ഷണം വിശ്വാസത്തിന്റെ കൂടി ഭാഗമാക്കിമാറ്റണം. കടുവാ സങ്കേതത്തില്‍ അയ്യപ്പക്ഷേത്രം പണിയണമെന്നല്ല. പ്രകൃതി
സംരക്ഷണവുമായി ബന്ധപ്പെട്ട തദ്ദേശ വിശ്വാസങ്ങളെ പരിപോഷിപ്പിക്കണം. ഒരു കടുവയെ സംരക്ഷിക്കുകയെന്നത് ഒരു വലിയ വനപ്രദേശത്തെ ജൈവ ശൃംഖലയെ ഒന്നാകെ സംരക്ഷിക്കുകയാണ്. കാടിന്റെ ആവാസവ്യവസ്ഥയതുപോലെ സംരക്ഷിച്ചാല്‍ മാത്രമേ കാട്ടിനുള്ളില്‍ കടുവയ്ക്ക് കഴിയാനാവൂ. കടുവ സംരക്ഷണം അതുകൊണ്ട് പ്രകൃതിസംരക്ഷണം തന്നെയാണ്.
പാക് ദേശീയഗാനത്തിന് ഹിന്ദു പിതൃത്വം
ജമ്മു : പാകിസ്ഥാന്റെ ആദ്യത്തെ ദേശീയഗാനം രചിച്ചത് ഒരു ഹിന്ദുകവി ആയിരുന്നു. അദ്ദേഹം ആ ഗാനം രചിച്ചതാകട്ടെ, പാകിസ്ഥാന്റെ സ്ഥാപകനേതാവ് മുഹമ്മദ് അലി ജിന്ന വ്യക്തിപരമായി നടത്തിയ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടും.
ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുവായ ജഗന്നാഥ് ആസാദ് ആണ് ആ ഗാനരചയിതാവ്. കഴിഞ്ഞവര്‍ഷം മരണമടഞ്ഞ ആസാദുമായി അഭിമുഖ സംഭാഷണം നടത്തിയ ലുവ് പുരി എന്ന പത്രപ്രവര്‍ത്തകനാണ് ഈ വസ്തുതകള്‍ വെളിപ്പെടുത്തിയത്.
പാകിസ്ഥാനെക്കുറിച്ചുള്ള തന്റെ വീക്ഷണം വിശദീകരിച്ചുകൊണ്ട് ജിന്ന 1947 ആഗസ്റ്റില്‍ നടത്തിയ "മതേതര" പ്രസംഗത്തെക്കുറിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജഗന്നാഥ് ആസാദമായുള്ള അഭിമുഖ സംഭാഷണത്തിന്റെ
പ്രസക്തഭാഗങ്ങള്‍ വെളിപ്പെടുത്തുന്നത് പൊതുതാല്പര്യത്തിന് നല്ലതാണെന്ന് ലുവ് പുരി കരുതുന്നു.
പാകിസ്ഥാന്റെ ദേശീയ ഗാനം രചിക്കാന്‍ തന്നോട് ജിന്ന നടത്തിയ അഭ്യര്‍ത്ഥനയെക്കുറിച്ച് ജഗന്നാഥ് ആസാദ് ലുവ് പുരിയോട് വിശദീകരിച്ചിരുന്നു. ആസാദ് പറഞ്ഞു: 1947 ആഗസ്റ്റില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ ലാഹോറില്‍ ആയിരുന്നു. ഒരു സാഹിത്യ-പ്രധാന ദിനപ്പത്രത്തില്‍ ജോലി നോക്കുകയായിരുന്നു ഞാന്‍. എന്റെ എല്ലാ ബന്ധുക്കളും ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. ലാഹോര്‍ വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ എനിക്ക് വേദനാജനകവും ആയിരുന്നു. ഒരു റിസ്ക് എടുക്കാന്‍ തന്നെ ഞാന്‍ ഒരുങ്ങി. കഴിയുന്നിടത്തോളം അവിടെത്തന്നെ തങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ മുസ്ലിം സുഹൃത്തുക്കളും പോകരുതെന്ന് എന്നെ പ്രേരിപ്പിച്ചു. എന്റെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കുകയും ചെയ്തു. 1947 ആഗസ്റ്റ് ഒമ്പതാംതീയതി രാവിലെ പാകിസ്ഥാന്റെ ആദ്യത്തെ ഗവര്‍ണര്‍-ജനറല്‍ ആയിരുന്ന മുഹമ്മദ് അലി ജിന്നയുടെ ഒരു സന്ദേശം എനിക്ക് കിട്ടി. റേഡിയോ ലാഹോറില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് മുഖേന ആയിരുന്നു ആ സന്ദേശമെത്തിയത്. ആ സുഹൃത്ത് പറഞ്ഞു: പാകിസ്ഥാനുവേണ്ടി ഒരു ദേശീയഗാനം രചിക്കാന്‍ ഖ്വാ ഇദെ ആസം നിങ്ങളോട്
ആവശ്യപ്പെടുന്നു. അഞ്ചുദിവസത്തിനുള്ളില്‍ ഒരുദേശീയഗാനം രചിക്കാന്‍ പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, എന്റെ സുഹൃത്ത് വിട്ടില്ല. ഈ അഭ്യര്‍ത്ഥന നടത്തുന്നത് പാകിസ്ഥാനിലെ ഏറ്റവും വലിയ നേതാവാണെന്നും അത് നിരാകരിക്കരുതെന്നും എന്റെ സുഹൃത്ത് നിര്‍ബന്ധം പിടിച്ചു. ആ നിര്‍ബന്ധത്തിന് ഞാന്‍ ഒടുവില്‍ വഴങ്ങി.
ആ ഗാനത്തിലെ ചില വരികള്‍ ഇങ്ങനെ:
അല്ലയോ, പാക് ദേശമേ, നിന്റെ ഓരോ അണുവും നക്ഷത്രങ്ങളാല്‍ പ്രകാശിതമായിരിക്കുന്നു. നിന്റെ പൊടിപടലം പോലും ഒരു മഴവില്ലുപോലെ എത്ര മോഹനമായിരിക്കുന്നു!
എന്തുകൊണ്ട് ജഗന്നാഥ് ആസാദിനെ ജിന്ന ആ ചുമതല ഏല്‍പ്പിച്ചു? അതിന് ആസാദ് ഉത്തരം നല്‍കിയത്, ഗവര്‍ണര്‍ ജനറല്‍ എന്ന നിലയിലുള്ള ജിന്നയുടെ ഉദ്ഘാടന പ്രസംഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു. "കാലം കടന്നുപോകുമ്പോള്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളല്ലാതായിത്തീരുന്നുവെന്നും മുസ്ലിങ്ങള്‍ മുസ്ലിങ്ങളല്ലാതായിത്തീരുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. മതത്തിന്റെ ദൃഷ്ടിയിലല്ല അത്-മതം ഓരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസമാണ്. ഞാന്‍ പറയുന്നത് രാഷ്ട്രീയ അര്‍ത്ഥത്തിലാണ്-രാജ്യത്തെ പൌരന്മാര് എന്ന നിലയില്‍" ഇങ്ങനെയൊരു പ്രസംഗം നടത്താന്‍ ജിന്നയെ പ്രേരിപ്പിച്ചത് എന്താണെന്ന് ചരിത്രകാരന്മാരും അപഗ്രഥന പടുക്കളുമാണ് വിധിയെഴുതേണ്ടത്.
ഈ പ്രസംഗം വ്യക്തമാക്കുന്നതുപോലെ, അദ്ദേഹം ഒരു മതേതര പാകിസ്ഥാന് സൃഷ്ടിക്കാനാണ് ശ്രമിച്ചത്. വര്‍ഗ്ഗീയ കൂട്ടക്കൊലയുടെ രൂപത്തില്‍ വലിയ മാനുഷിക ദുരന്തം ഭൂഖണ്ഡംമുഴുവനും പ്രത്യേകിച്ചും പഞ്ചാബില്‍ നടന്നിട്ടും അദ്ദേഹം ശ്രമിച്ചത് അതിനായിട്ടായിരുന്നു. റേഡിയോ പാകിസ്ഥാനിലെ എന്റെ സുഹൃത്ത് എന്നെ സമീപിച്ചപ്പോള്‍ ഞാന്‍തന്നെ അന്തംവിട്ടുപോകുകയുണ്ടായി. ദേശീയഗാനം ഞാന്‍ രചിക്കണമെന്ന് എന്തുകൊണ്ടാണ് ജിന്നാ സാഹിബ് ആവശ്യപ്പെടുന്നതെന്ന് ഞാന്‍ ചോദിച്ചു. ഉറുദു അറിയാവുന്ന ഒരു ഹിന്ദു ആയിരിക്കണം ദേശീയ ഗാനം രചിക്കുന്നതെന്ന് ഖ്വാ ഇദെ ആസം ആവശ്യപ്പെട്ടതായി എന്റെ സുഹൃത്ത് തുറന്നുപറയുകയുണ്ടായി. പാകിസ്ഥാനില്‍ മതേതരത്വത്തിന്റെ വിത്തുകള്‍ പാകാന്‍ ജിന്നാസാഹിബും ആഗ്രഹിച്ചിരുന്നുവെന്നും സഹനശക്തിയില്ലായ്മയ്ക്ക് പാകിസ്ഥാനില്‍ സ്ഥാനം ഉണ്ടാകരുതെന്ന് അദ്ദേഹം കരുതിയിരുന്നുവെന്നുമാണ് ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്" ആസാദ് പറഞ്ഞു.
ജഗന്നാഥ് ആസാദ് രചിച്ച ദേശീയഗാനം ജിന്നയ്ക്ക് അയച്ചുകൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജിന്ന അതംഗീകരിക്കുകയും റേഡിയോ പാകിസ്ഥാനിലൂടെ ഒരുസംഘം ഗായകര്‍ അത് അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ഇതിനിടയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കൂടുതല്‍ വഷളായി. 1947
സെപ്തംബര്‍ ആയപ്പോഴേക്കും ആസാദിന്റെ പഴയ സുഹൃത്തുക്കള്‍തന്നെ അദ്ദേഹം തുടര്‍ന്നും കറാച്ചിയില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്നും സംരക്ഷണം തരാന്‍ കഴിയുകയില്ലെന്നും അദ്ദേഹത്തോട് പറയുകയുണ്ടായി. ഇന്ത്യയിലേക്ക് പോകുന്നതാണ് നല്ലതെന്ന അവരുടെ ഉപദേശം ആസാദ് ചൊവിക്കൊണ്ടു.
ആസാദ് രചിച്ച ഗാനം ഒന്നരവര്‍ഷം പാകിസ്ഥാന്റെ ദേശീയഗാനം ആയിരുന്നു. പിന്നീട് ഉറുദു കവി ഹഫീസ് ജലന്ധരി എഴുതിയ മറ്റൊരു ഗാനം ദേശീയഗാനമായി അംഗീകരിക്കപ്പെടുകയുണ്ടായി.

ചൊവ്വാഴ്ച, ജൂൺ 21, 2005
നക്ഷത്രങ്ങളും വൃക്ഷങ്ങളും
ജ്യോതിഷത്തില്‍ ഓരോ നക്ഷത്രത്തെയും ഓരോ ജീവിയുമായി എന്നതുപോലെ ഓരോ മരവുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. പുരാതനഭാരതത്തില്‍ മനുഷ്യനു പുറമെയുള്ള ജന്തുജാലങ്ങള്‍ക്കും മരങ്ങള്‍ക്കും നല്‍കിയിരുന്ന സ്ഥാനം ഇതില്‍ നിന്നു മനസിലാക്കാം.
ഓരോ നക്ഷത്രക്കാരനും അതുമായി ബന്ധപ്പെട്ട മൃഗത്തെ അഥവാ ജീവിയെ ആരാധിക്കണമെന്നാണു ജ്യോതിഷം അനുശാസിക്കുന്നത്. ആ മൃഗത്തെ കൊല്ലുകയോ ഉപദ്രവിക്കുകയോ പാടില്ലെന്നും പറയുന്നു. അതുപോലെ ഓരോ നക്ഷത്രക്കാരനും അതുമായി ബന്ധപ്പെട്ട മരത്തെ ആരാധിക്കണമെന്നും ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു. ദിവസവും അവരവരുടെ മരത്തെ പ്രദക്ഷിണം ചെയ്യുന്നതും അതിനെ നമസ്കരിക്കുന്നതും നല്ലതാണെന്നും പറയുന്നുണ്ട്. പകൃതിയിലെ എന്തിനെയും ആരാധിക്കുകയെന്ന ഭാരതീയതത്വമാണ് ഇതിനു പിന്നില്‍.
ഓരോ നക്ഷത്രത്തിനും നല്‍കിയിരിക്കുന്ന മരങ്ങള്‍ ചുവടെ:
അശ്വതി-കാഞ്ഞിരം
ഭരണി- നെല്ലി
കാര്‍ത്തിക-അത്തി
രോഹിണി-ഞ്ഞാവല്‍
മകയിരം-കരിങ്ങാലി
തിരുവാതിര-കരിമരം
പുണര്‍തം-മുള
പൂയം-അരയാല്‍
ആയില്യം-നാകം
മകം-പേരാല്‍
പൂരം-പ്ലാശ്
ഉത്രം-ഇത്തി
അത്തം-അമ്പഴം
ചിത്തിര-കൂവളം
ചോതി-നീര്‍മരുത്
വിശാഖം-വയ്യങ്കതവ്
അനിഴം-ഇലഞ്ഞി
തൃക്കേട്ട-വെട്ടി
മൂലം-പൈന്‍
പൂരാടം-വഞ്ഞി
ഉത്രാടം-പ്ലാവ്
തിരുവോണം-എരുക്ക്
അവിട്ടം-വന്നി
ചതയം-കടമ്പ്
പൂരുരുട്ടാതി-തേന്മാവ്
ഉത്തൃട്ടാതി-കരിമ്പന
രേവതി-ഇരിപ്പ

പാപം തീരാന്‍ കൂശ്മാണ്ഡിഹോമം
പാപം തീരാന്‍ കൂശ്മാണ്ഡിഹോമം
യാഗവും ഹോമവും ചെയ്യുന്നവരുടെ പാപപരിഹാരത്തിനും മനഃശുദ്ധിക്കുമായി മറ്റൊരു ഹോമം. ഇതു കൂശ്മാണ്ഡി ഹോമം. വള്ളുവനാടിന്റെ ആസ്ഥാനമായിരുന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീശൈലം ഹാള്‍ ഇത്തരമൊരു ഹോമത്തിനു വേദിയായി. അഗ്നിഷ്ടോമ സോമയാഗത്തിന്റെ മുന്നോടിയായിട്ടാണ് അങ്ങാടിപ്പുറം ശ്രീശൈലം ഹാളില്‍ കൂശ്മാണ്ഡിഹോമം നടന്നത്. യാഗം ചെയ്യുന്നവരില്‍ പാപത്തിന്റെ അംശം ഉണ്ടാകാന്‍ പാടില്ല. അവര്‍ക്കു മനശ്ശുദ്ധിയും അത്യാവശ്യം. ഇതിനുള്ളതാണ് ഈ ഹോമം.യജുര്‍വേദത്തിലെ കൂശ്മാണ്ഡി എന്ന ഒാത്തിലെ മന്ത്രങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന ഹോമമാണിത്.സോമയാഗ യജമാനന് വൈദികന് ചെറുമുക്ക് വല്ലഭന് നമ്പൂതിരി, പത്നി ഹേമ അന്തര്‍ജനം എന്നിവരുടെ സാന്നിധ്യത്തില്‍ ആച്യാര്യന്മാരായ തൈക്കാട്ട് വൈദികന് കേശവന് നമ്പൂതിരി, ചെറുമുക്ക് വൈദികന് വല്ലഭന് സോമയാജിപ്പാട്, ഭട്ടിപുത്തില്ലത്ത് രവി അക്കിത്തിരിപ്പാട്, കവപ്ര ശങ്കരനാരായണന് സോമയാജിപ്പാട്, പന്തല്‍ വൈദികന് ദാമോദരന്‍ നമ്പൂതിരി എന്നിവരാണ് ഹോമത്തിനു നേതൃത്വം നല്‍കിയത്.

ഫാല്‍ഗുനം: ശകവര്‍ഷത്തിലെ അവസാനമാസം
ഫാല്ഗുനമാസത്തിനു തുടക്കമാകുകയാണ് ഈയാഴ്ച. ശകവര്‍ഷത്തിലെ ഒരു വര്‍ഷത്തിനു സമാപ്തിയും. ശകവര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളില്‍ അവസാന ത്തേതാണു ഫാല്‍ഗുനം. നക്ഷത്രങ്ങളില്‍ ഉത്രം എന്ന നക്ഷത്രം സൂര്യനു സമീപം വരുന്ന കാലമാണു ഫാല്‍ഗുനമാസം.
ഇക്കൊല്ലം (2005) കലണ്ടര്‍ പ്രകാരം ഫാല്‍ഗുനമാസം ഫെബ്രുവരി 20-ന് ആരംഭിച്ചെങ്കിലും ജ്യോതിഷപരമായി ഫാല്‍ഗുനമാസം ആരംഭിക്കുന്നത് മാര്‍ച്ച് 11-നാണ്. 10-നു വ്യാഴാഴ്ചയാണ് അമാവാസി. അതിന്റെ പിറ്റേന്ന്, വെളുത്ത പക്ഷത്തെ പ്രഥമ ദിവസമാണ് ഫാല്‍ഗുനമാസം ആരംഭിക്കുക. കലണ്ടര്‍ കണക്കാക്കുന്നതിന്റെ സൌകര്യത്തിനായി ശകവര്ഷമാസം ആരംഭിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.
ചൈത്രമാസത്തോടെയാണ് ചാന്ദ്രമാസങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ ദേശീയവര്ഷമായ ശകവര്‍ഷം കണക്കാക്കുന്നത് ഈ ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയാണ്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപാദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗശീര്‍ഷം, പൌഷം, മാഘം, ഫല്ഗുനം എന്നിവയാണു ശകവര്‍ഷത്തിലെ മാസങ്ങള്‍.
ചന്ദ്രനെ അടിസ്ഥാനമാക്കി കണക്കാക്കുന്നതു കൊണ്ടാണ് ഇതിനു ചാന്ദ്രമാസമെന്നു പേരു ലഭിച്ചത്. അമാവാസി (കറുത്ത വാവ്) കഴിഞ്ഞു പിറ്റേന്ന്, ശുР??ക്ഷത്തിലെ പ്രഥമദിവസമാണ് ചാന്ദ്രമാസം ആരംഭിക്കുക.
ചിത്ര നക്ഷത്രത്തിനു സമീപം ചന്ദ്രന് വരുന്ന മാസമാണു ചൈത്രമാസം. വിശാഖം നക്ഷത്രത്തിനു സമീപം ചന്ദ്രന് വരുന്ന നാളുകള്‍ വൈശാഖമാസവും. മറ്റു മാസങ്ങള്‍ക്കെല്ലാം അതതു പേരു കിട്ടിയത് അതതു നക്ഷത്രത്തിന്റെ അടുത്ത് ചന്ദ്രന് വരുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇവ ചാന്ദ്രമാസങ്ങള്‍ ആകുന്നു.
അതേസമയം, മേടം, ഇടവം, മിഥുനം തുടങ്ങിയ മാസങ്ങള്‍ സൂര്യനെ അടിസ്ഥാനമാക്കി കണക്കാക്കുന്നവയാണ്. അതുകൊണ്ട് ഇവ സൌരമാസങ്ങള്. സൂര്യന് മേടം രാശിയില്‍ നില്ക്കുന്ന കാലം മേടമാസം. ഇടവം രാശിയില്‍ നില്ക്കുന്ന കാലം ഇടവമാസവും.
കറുത്ത വാവിനു പിറ്റേന്ന്, വെളുത്ത പക്ഷത്തിലെ പ്രഥമദിവസമാണു ശരിക്കു വൈശാഖം തുടങ്ങുക. എന്നാല്‍ ദേശീയകലണ്ടര്‍ കണക്കുകൂട്ടുന്നതിലെ സൌകര്യത്തിന് ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് കറുത്തവാവും പ്രഥമയും വരുന്നതിനു മുമ്പു തന്നെ ചിലപ്പോള്‍ കലണ്ടറില്‍ വൈശാഖം തുടങ്ങിയിരിക്കും.

കുളപ്പുറത്തു ഭീമന്
കുളപ്പുറത്തു ഭീമന്
കായബലം കൊണ്ട് കാട്ടുപോത്തിനെയും കീഴടക്കിയ കുളപ്പുറത്തു ഭീമന്റെ സാഹസിക കഥകള്‍ കയ്യൂര്‍ നിവാസികള്‍ക്ക് ഇന്നും ആവേശമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം കയ്യൂര്‍ ഗ്രാമത്തില്‍ കൊല്ലവര്‍ഷം ഒന്‍പതാം ശതകത്തില്‍ ഭീമന് ജീവിച്ചിരുന്നുവെന്നു കണക്കാക്കുന്നു. ഈ മനുഷ്യന്റെ യഥാര്‍ത്ഥ പേര് എന്തായിരുന്നുവെന്ന് നിശ്ചയമില്ല. അമാനുഷബലവാനായിരുന്ന ഇയാള്‍ക്ക് 'ഭീമന്' എന്ന പേര് അദ്ദേഹത്തിന്റെ അത്ഭുതകര്‍മ്മങ്ങള്‍ നിമിത്തം ജനങ്ങള്‍ കൊടു ത്തതാണ്.
നാട്ടുകാര്‍ക്ക് ഉപകാരിയായി ജീവിച്ചിരുന്ന ഭീമന്റെ അമാനുഷിക പ്രവര്‍ത്തികളും വീരേതിഹാസങ്ങളും ഇന്നും ഭയഭക്തിയോടെയാണ് പ്രദേശവാസികള്‍ സ്മരിക്കുന്നത്. ഭീമന് ക്ഷേത്രവും ഭീമന് കുളവും ഭീമന് ഒറ്റത്തടിയില്‍ തീര്‍ത്ത അറപ്പുരയും ഒറ്റക്കല്‍ പാലവുമെല്ലാം ഭീമന്റെ കഥകള്‍ക്കുള്ള തെളിവുകളാണ്. ഭീമന്റെ ഐതിഹാസിക കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും സ്ഥാനം നേടിയിട്ടുണ്ട്.
ആജാനുബാഹുവും ഉന്നത കായനുമായിരുന്നു ഭീമന്. കയ്യൂരിലെ ഒരു നായര്‍ തറവാട്ടില്‍ ജനിച്ച ഇദ്ദേഹം 'ഭക്ഷണപ്രിയനുമായിരുന്നു. രാവിലെ ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേര്‍ന്ന പുഴുക്കും അത്താഴത്തിന് മൂന്നുപറ അരിയും അതിനുചേര്‍ന്ന മറ്റു വിഭവങ്ങളുമാണ് ഭീമന് സ്വയമേ നിശ്ചയിച്ച പതിവ്. പുറമെ കാട്ടുമൃഗങ്ങളെയും പിടികൂടി അകത്താക്കി വന്നു.
മാനിനേയും കാട്ടുപന്നിയേയും പിടിക്കാന്‍ കാട്ടില്‍ പോകുമ്പോള്‍ പുലിക്കുട്ടികളെയും പിടിച്ചു കൊണ്ടുവന്ന് വീട്ടില്‍ വളര്‍ത്തിയിരുന്നു. ഒരിക്കല്‍ തന്റെ നേരെ വന്ന കാട്ടാനയെ ചെവിക്കുപിടിച്ചു നടത്തിയ സംഭവവും ഉണ്ടായത്രേ.
ഭീമന് ജീവിച്ചിരുന്ന കാലത്ത് കയ്യൂര്‍ ദേശത്ത് കച്ചവടം ഉണ്ടായിരുന്നില്ല. അതിനാല്‍ പത്തുനാഴിക ദൂരം നടന്ന് ഈരാറ്റുപേട്ടയിലെത്തിയാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഒരിക്കല്‍ തനിക്കും അയല്‍ക്കാര്‍ക്കും വേണ്ടി ആറു പറ ഉപ്പും ചുമന്നു വരുമ്പോള്‍ മഴപെയ്തു. ഉപ്പു നനഞ്ഞു പോകാതിരിക്കാന്‍ വഴിയരികില്‍ ചാരിവച്ചിരുന്ന ആഞ്ഞിലി മരത്തിന്റെ പാളിയെടുത്ത് ഉപ്പിനു മുകളില്‍ വച്ച് പോന്നു. ഈ തടി കൊണ്ടാണ് പിന്നീട് കുളപ്പുറത്തു തറവാടിന്റെ അറപ്പുര നിര്‍മ്മിച്ചതെന്നു പറയുന്നു.
കൃഷിക്കായി കാടുവെട്ടിത്തെളിക്കുമ്പോള്‍ ആനകളെ ഉപയോഗിച്ചു മാറ്റേണ്ട തടികള്‍ ഭീമന് ഒറ്റയ്ക്കാണ് എടുത്തു മാറ്റിയിരുന്നത്. ഒരിക്കല്‍ പൂഞ്ഞാറില്‍ ഒരു വീട്ടുകാര്‍ കിണര്‍ കുഴിപ്പിച്ചു. വളരെ ആഴത്തില്‍ കുഴിച്ചശേഷമാണു വെള്ളം കണ്ടത്. എന്നാല്‍ അതിനുമീതെ ഒരു മൂടിപോലെ പാറ ഇരുന്നതിനാല്‍ വെള്ളമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
വടംകെട്ടി ആനയെക്കൊണ്ടു വലിപ്പിച്ചെങ്കിലും പാറ ഇളകിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ സദ്യയൊരുക്കി ഭീമനെ ക്ഷണിച്ചു. ഊണുകഴിഞ്ഞപ്പോള്‍ കൈകഴുകാനുള്ള വെള്ളം കിണറ്റില്‍ നിന്നെടുക്കാനാണ് നിര്‍ദ്ദേശിച്ചത്. തന്മൂലം വലതുകൈ ഉപയോഗിക്കാതെ ഇടതുകൈ കൊണ്ടുതന്നെ ഭീമന് ആ പാറ ഇളക്കി മാറ്റി എന്നാണു പറയപ്പെടുന്നത്.
സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നിലയുറപ്പിച്ച് ഭീമന് നൂറുവയസു തികഞ്ഞശേഷമാണ് മരണമടഞ്ഞത്. യാതൊരുവിധ രോഗപീഡകളും ഈ കാലയളവില്‍ ഉണ്ടായിട്ടില്ലത്രെ.
പൂഞ്ഞാര്‍ രാജാക്കന്മാരുടെ ഇഷ്ടതോഴനുമായിരുന്നു ഭീമന്. ഒരിക്കല്‍ പൂഞ്ഞാര്‍ ആക്രമിക്കാന്‍ വന്ന മുഹമ്മദീയരെയും മറവരെയും നേരിടാന്‍ രാജാവു നിയോഗിച്ചതു ഭീമനെയാ യിരുന്നു. ആയുധമൊന്നും കാണാത്തതിനെ തുടര്‍ ന്ന് കൊന്നതെങ്ങും പിഴുതെടു ത്തു വന്ന ഭീമനെ കണ്ടമാത്രയില്‍ തന്നെ ശത്രുക്കള്‍ സ്ഥലംവിട്ടു എന്നാണു കഥ.
ഭീമന് മരിച്ചശേഷം അയാളുടെ പ്രേതം ആ വീട്ടുകാരെയും മറ്റും ഉപദ്രവിച്ചിരുന്നു വത്രെ. പ്രശ്നം വച്ചു നോക്കിയപ്പോള്‍ ഭീമന് സാധാരണ മനുഷ്യനല്ലായിരുന്നു വെന്നും ദേവാംശമായിട്ടുള്ള ഒരു അവതാരപുരുഷനായിരുന്നുവെന്നും മനസിലാക്കിയ വീട്ടുകാര്‍ വിഗ്രഹമുണ്ടാക്കി അതില്‍ ഭീമനെ ആവാഹിച്ചിരുത്തി ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്പലം പണിത് പ്രതിഷ്ഠ അവിടേക്കുമാറ്റി.
ഭീമന് ക്ഷേത്രം
കുളപ്പുറത്തു തറവാടിന്റെ കുടുംബക്ഷേത്രങ്ങളിലൊന്നാണ് ഭീമന് ക്ഷേത്രം. ഭീമനാണു പ്രതിഷ്ഠ. എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രമാണു പൂജ. കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും ഇവിടെ എത്താറുണ്ട്. എല്ലാവരുടെയും 'അപ്പൂപ്പന് പോറ്റി'യായാണ് ഭീമന് അറിയപ്പെടുന്നത്.
ഭീമന് കുളം
ഭീമന്റെ കാലത്തുണ്ടായ കുളവാണെന്നു സങ്കല്പം. കുളത്തിന്റെ കരയ്ക്കാണു തറവാട്. അങ്ങനെയാണു കുളപ്പുറമെന്നു പേരു വീണത് എന്നും പറയുന്നുണ്ട്. തനിക്കു കുളി ക്കാനായി ഭീമന് ഗദകൊണ്ട് കുത്തിയുണ്ടാക്കിയതാണത്രെ ഇത്. ഒരിക്കലും വറ്റാത്ത ഈ കുളമാണ് വേനലില്‍ കയ്യൂരിന്റെ ആശ്വാസം. ഭീമന്റെ കാലത്തു നിര്‍മ്മിച്ച അറപ്പുര ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഭീമന് വേട്ടയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

on parenting
"....ണിക്ക് അമ്മ മാത്രം മതി"
മിക്ക കുട്ടികളും അമ്മയുടെ സാരിത്തുമ്പില്‍ നിന്ന് മാറാറില്ല. എപ്പോഴും അവര്‍ക്ക് അമ്മ കൂടെ വേണം. കുട്ടികളെ പഴിപറഞ്ഞിട്ടു കാര്യമില്ല. അവര്‍ അങ്ങനെയാണ്. എന്തുകൊണ്ട്? എങ്ങനെ അവരെ സ്വയം പര്യാപ്തരാക്കാം? "എന്നെ അമ്മ എടുത്താല്‍ മതിയേ...." മൂന്നു വയസുകാരന് ചിണുങ്ങുന്നു. കുഞ്ഞിനെ കളിക്കാനിരുത്തി തിരക്കിട്ട് അമ്മ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ വാശി. ആരൊക്കെ എടുത്തിട്ടും കുഞ്ഞിന്റെ കരച്ചില് മാറുന്നില്ല. ഒടുവില്‍ അമ്മ എടുത്തപ്പോഴാണ് അവന്റെ കരച്ചിലടങ്ങിയത്. കുഞ്ഞിനെ ഒക്കത്തെടുത്തുകൊണ്ടാണ് അമ്മ ബാക്കി ജോലികള്‍ ചെയ്യുന്നത്. മിക്ക കുട്ടികളും ഇങ്ങനെയാണ്. ഒരു പ്രായം വരെ അമ്മയുടെ സാരിത്തുമ്പില്‍ നിന്നും മാറുകയേയില്ല.
ജനിക്കുമ്പോള്‍ മുതല്‍ കുട്ടിക്ക് അമ്മയോട് അടുപ്പം തോന്നുക സ്വാഭാവികമാണ്. ചില കുട്ടികള്‍ പെട്ടെന്ന് വളരും. എട്ടുമാസം ആകുമ്പോള്‍ മുട്ടിലിഴയാനും മറ്റും തുടങ്ങും. ഇത്തരക്കാര്‍ വളരെ നേരത്തെ തന്നെ അമ്മയുടെ കൈയ്യില്‍ നിന്നും താഴേക്കിറങ്ങും. മുട്ടിലിഴയാന്‍ തുടങ്ങുന്ന കുട്ടികള്‍ ഇത്തിരി ദൂരം പോയാലും തിരികെ വന്ന് അമ്മ അവിടെ തന്നെയുണ്ടോ എന്ന് നോക്കും. ആറുമാസം പ്രായമാകുമ്പോള്‍ കുട്ടികള്‍ക്ക് അപരിചിതരെ കണ്ടാല്‍ മനസിലാകും. അതുകൊണ്ടു അമ്മയെ വിട്ടുപോകാന്‍ ഭയമുണ്ടാകും. 'സ്ട്രേഞ്ചര്‍
ആങ്ങ്സൈറ്റി' എന്നാണിതിനു പറയുക. ഇക്കൂട്ടത്തില്‍ ഒരു കാര്യം ഓര്‍ക്കണം, ഒന്നര വയസു വരെ കുഞ്ഞിന് അമ്മയുടെ അടുപ്പം ആവശ്യമാണ്. അവരുടെ മാനസിക വളര്‍ച്ചയ്ക്കും ഭാവിയില്‍ അരക്ഷിതത്വബോധം ഉണ്ടാകാതിരിക്കാനും അതു സഹായിക്കും.
സ്കൂളില്‍ പോകുമ്പോള്‍
കുട്ടികളെ സ്കൂളില്‍ വിടാറാകുമ്പോള്‍ അമ്മമാര്‍ക്ക് ആധി തുടങ്ങുകയായി. "അവന് ഭക്ഷണം സമയത്ത് കഴിക്കുമോ? എവിടെയെങ്കിലും വീഴുമോ? സ്കൂളും ടീച്ചറും എങ്ങനെയായിരിക്കും?" തുടങ്ങി ഒരായിരം ആശങ്കകളായിരിക്കും അമ്മമാര്‍ക്ക്. ഈ അമിത ആശങ്കകള്‍ കുട്ടിയിലേക്കെത്തുന്നു. കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പേടിയും കരച്ചിലുമൊക്കെ തുടങ്ങുന്നു. മാതാപിതാക്കളുടെ അമിതസംരക്ഷണത്തിലും അമിതലാളനയിലും കഴിയുന്ന കുട്ടികളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്.
മിക്ക കുട്ടികളിലും സ്കൂളില്‍ പോകാറാകുമ്പോള്‍ ചെറിയ പേടിയും കരച്ചിലും ഉണ്ടാകാറുണ്ട്. അത് സ്വാഭാവികമാണ്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞും ഇത് മാറാതെ വരുമ്പോഴാണ് ഗൌരവമായി എടുക്കേണ്ടത്. 'സെപ്പറേഷന്‍ ആങ്ങ്സൈറ്റി' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
സ്കൂളില്‍ പോകുന്നതിനായി കുട്ടിയെ അമ്മ നേരത്തെ തയാറാക്കണം. സ്കൂളില്‍ പോയാലേ പഠിച്ചു വലിയ ആളാകാന്‍ പറ്റൂ എന്നും തിരിച്ചു വരുമ്പോള്‍ അമ്മ വീട്ടില്‍ തന്നെയുണ്ടാകും എന്നും പറഞ്ഞു മനസിലാക്കുക.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാലും ചില കുട്ടികളുടെ മടി മാറാതെ വരും. പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ വീട്ടിലിരിക്കാന്‍ ശ്രമിക്കും. അത്തരക്കാരെ മനശ്ശാസ്ത്രജ്ഞരെ കാണിക്കണം. സൈക്കോതെറാപ്പിയാണ് ഇതിനുള്ള ചികിത്സ. അമ്മയുടെ അടുത്തു നിന്നു മാറുന്നതിന് മടിയുണ്ടാക്കുന്ന കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ചെയ്യുക. ചില സംഭവങ്ങള്‍ ചിലപ്പോള്‍ കുട്ടിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കാം. ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ അസുഖം തുടങ്ങിയവ കുട്ടിക്കു പേടി ഉണ്ടാക്കുന്നു. "ഞ്ഞാന്‍ സ്കൂളില്‍ പോയിക്കഴിയുമ്പോള്‍ അച്'ന് മരിച്ചു പോയാലോ? അമ്മയ്ക്ക് അസുഖം വന്നാലോ?" തുടങ്ങി പല പേടികളാവും കുട്ടിക്ക്. ഈ പേടി കാരണം മാതാപിതാക്കളില്‍ നിന്ന് അകന്നു നില്ക്കാന് കുട്ടി മടി കാണിക്കും. കുട്ടിയുടെ പേടിയുടെ കാരണം കണ്ടെത്തി അതു മാറ്റുകയാണ് വേണ്ടത്.
തനിച്ച് ഉറക്കാമോ?
ഏതു പ്രായം മുതല്‍ കുട്ടികളെ തനിച്ച് ഉറങ്ങാന്‍ വിടാമെന്ന് മിക്ക മാതാപിതാക്കള്‍ക്കും സംശയമുണ്ട്. അഞ്ച് - ആറ് വയസു വരെയെങ്കിലും കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങണമെന്നാണ്. എന്നാല്‍ മൂത്ത സഹോദരങ്ങളോ മുത്തശ്ശിയോ വീട്ടിലുണ്ടെങ്കില്‍ മൂന്നു വയസു മുതല്‍ കുട്ടിയെ അവരോടൊപ്പം കിടത്താം. മിക്ക കുട്ടികള്‍ക്കും അമ്മയോടൊപ്പം കിടക്കുന്നതാണ് ഇഷ്ടം. അമ്മ അടുത്തുണ്ടോ
എന്ന് ഇടയ്ക്കിടെ തപ്പി നോക്കാറുണ്ട് ചില കുട്ടികള്‍. ആത്മവിശ്വാസത്തോടെ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വന്നാല്‍ കുട്ടിക്ക് ഇടയ്ക്കിടെ ഒരുറപ്പിന്റെ ആവശ്യമില്ല.
മാറ്റി കിടത്തുമ്പോള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കിയിട്ടു വേണം ചെയ്യാന്‍. അല്ലെങ്കില്‍ തന്നോടുള്ള സ്നേഹക്കുറവു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുട്ടി കരുതാന്‍ സാധ്യതയുണ്ട്. ഏഴ്- എട്ട് വയസു മുതല്‍ കുട്ടിയെ പ്രത്യേകം മുറിയില്‍ തന്നെ ഒറ്റയ്ക്കു കിടത്താം. സ്വയം പര്യാപ്തതയും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ അമ്മമാരാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും കുട്ടിയെ കെട്ടിപ്പിടിക്കുന്നതും കൊഞ്ചിക്കുന്നതും ഉമ്മ വയ്ക്കുന്നതുമെല്ലാം വിപരീത ഫലങ്ങളേ ഉളവാക്കൂ. ഇടയ്ക്കിടെ വേണ്ടപ്പോള്‍ മാത്രം, പ്രത്യേകം യുക്തമായ അവസരങ്ങളില്‍ ഇവയൊക്കെ ചെയ്യുക.
അമ്മ ജോലിക്കു പോകുമ്പോള്‍
ഉദ്യോഗസ്ഥകളായ അമ്മമാര്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പിരിഞ്ഞിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മുതിര്‍ന്ന കുട്ടികളോട് പറഞ്ഞുകൊടുക്കാം. "മോന് പാലു കുടിച്ചു കഴിയുമ്പോള്‍ അമ്മ ജോലിക്കു പോവും. മോന് ചോറുണ്ട് ഉറങ്ങി യെഴുന്നേല്ക്കുമ്പോഴേക്ക് അമ്മ തിരിച്ചു വരാം." എന്നിങ്ങനെ കുട്ടിയുടെ ദൈനംദിന കാര്യവുമായി ബന്ധപ്പെടുത്തി പറഞ്ഞു കൊടുക്കുക. തന്റെ കാര്യത്തില്‍ അമ്മയ്ക്കു ശ്രദ്ധയുണ്ടെന്ന് കുഞ്ഞിന് തോന്നാന്‍ ഇത് സഹായിക്കും. കുട്ടി തെറ്റു ചെയ്താലുടന്‍
'നോക്കിക്കോ, നിന്നെ ഞാന്‍ ഇട്ടിട്ടു പോകും' എന്നു പറഞ്ഞ് ചില അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാറുണ്ട്. ഇത് കുട്ടിക്കു 'അമ്മ എന്നെ ഇട്ടിട്ടു പോകും' എന്ന പേടി ഉണ്ടാക്കുന്നു. അമ്മയില്‍ നിന്നു മാറി നില്ക്കാന് കുട്ടി മടിക്കുന്നു ഇത് ഭാവിയില്‍ അരക്ഷിതത്വ ബോധമുണ്ടാക്കുന്നു.
മുറ്റത്തേക്കിറങ്ങുന്ന കുട്ടിയോട് 'പിള്ളേരെ പിടുത്തക്കാര്‍ പിടിച്ചു കൊണ്ടു പോകും' എന്നു പറഞ്ഞ് പേടിപ്പിക്കുന്ന അമ്മമാരുണ്ട്. ഞാന്‍ അമ്മയുടെ അടുത്തു നിന്നു മാറിയാല്‍ ആരെങ്കിലും പിടിച്ചു കൊണ്ടു പോകുമോ എന്നാവും കുട്ടികള്‍ ചിന്തിക്കുക. കുട്ടികളെ പേടിപ്പിക്കാതിരിക്കണം. എങ്കിലേ അവര്‍ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും വളര്‍ന്നു വരികയുള്ളൂ.
തനിയെ കളിക്കാനനുവദിക്കുക
എപ്പോഴും അമ്മയോടൊപ്പം കഴിയാന്‍ ശീലിപ്പിക്കാതെ കുട്ടിയില്‍ സ്വയം പര്യാപ്തത വളര്‍ത്തിയെടുക്കണം. കുട്ടിയെ തനിയെ കളിക്കാന്‍ വിടാന്‍ പ്രത്യേകിച്ച് പ്രായമൊന്നുമില്ല. കുട്ടിയുടെ സ്വഭാവത്തിനനുസരിച്ച് ഏതു പ്രായം മുതല്‍ തനിയെ കളിക്കാന്‍ വിടാമെന്ന് അമ്മയ്ക്ക് തീരുമാനിക്കാം.
രണ്ട് - മൂന്ന് വയസിലുള്ള കുട്ടികള്‍ കളിക്കുമ്പോഴും അമ്മയുടെ സാമീപ്യം ഇഷ്ടപ്പെടുന്നു. കളിപ്പാട്ടങ്ങള്‍ ക്രമീകരിക്കാനും കളിപ്പിക്കാനും അമ്മയുടെ സഹായം ആവശ്യമാണ്. ആദ്യമാദ്യം ഇതു ചെയ്തു കൊടുക്കാം. പതുക്കെ പതുക്കെ സ്വയം കളിക്കുവാന്‍ കുട്ടിയെ പ്രാപ്തനാക്കുക.
മുതിര്‍ന്നവരുടെ സഹായമില്ലാതെ സ്വയം കളിക്കുന്നത് കുട്ടിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
കുഞ്ഞിന് വേണ്ട കളിപ്പാട്ടങ്ങള്‍ എടുത്തു കൊടുത്തിട്ട് അമ്മയ്ക്ക് അടുക്കളയിലെ ജോലികള്‍ ചെയ്യാവുന്നതാണ്. പക്ഷേ, അടുക്കളയില്‍ നിന്നാല്‍ കാണാവുന്നയിടുത്തു കുഞ്ഞിനെ ഇരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമ്മ അടുത്തു നിന്നു മാറുമ്പോള്‍ കുഞ്ഞ് കരയാന്‍ സാധ്യതയുണ്ട്. ഉടനെ ഓടിച്ചെല്ലാതിരിക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞു ചെല്ലുക. പക്ഷേ, അടുത്ത മുറിയില്‍ നിന്ന് കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടാവണം. തിരിച്ചു ചെല്ലുമ്പോള്‍ ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ കുഞ്ഞിനെ എടുത്ത് ഉമ്മ വയ്ക്കുക.
അമ്മ ഇട്ടിട്ട് പോവുകയില്ലെന്നും തനിക്ക് ആവശ്യമുള്ളപ്പോള്‍ തന്റെ അരികിലേക്കെത്തുമെന്നുമുള്ള ഉറപ്പാണ് ഇതിലൂടെ കുഞ്ഞിന് ലഭിക്കുന്നത്. ഇതു മനസിലായിക്കഴിഞ്ഞാല്‍ കുഞ്ഞ് കരയാതെ സ്വന്തം കളിപ്പാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കുറച്ചു നേരം സ്വന്തമായി കളിച്ചു കഴിയുമ്പോള്‍ കുഞ്ഞിനെ അഭിനന്ദിക്കാന്‍ മടിക്കരുത്. ഇങ്ങനെ അഭിനന്ദനങ്ങള്‍ കിട്ടി വളരുന്ന കുട്ടികള്‍ മാതാപിതാക്കളുമായി കൂടുതല്‍ സഹകരണ മനോഭാവമുള്ളവരായിരിക്കും. തനിയെ വളര്‍ന്നുവരാന്‍ പരിശീലിപ്പിക്കണം. ഒരു ദിവസം കൊണ്ടു കുട്ടി സ്വയംപര്യാപ്തത നേടും എന്ന് വിചാരിക്കരുത്. ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ
മാത്രമേ ഇതു സാധ്യമാകുകയുള്ളു.
അമ്മയോടു ചോദിക്കട്ടെ?
ചില കുട്ടികളോട് എന്തു ചോദിച്ചാലും അമ്മയോടു ചോദിച്ചിട്ടു പറയാം എന്നു പറയാറുണ്ട്. "മോളിന്നു മുത്തശ്ശിയോടൊപ്പം കിടക്കുന്നോ?" എന്നു ചോദിച്ചാല്‍ അമ്മയോടു ചോദിക്കട്ടെ എന്നാവും മറുപടി. "ഇതെന്താ കുട്ടിക്കു സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലേ? ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുക?" തുടങ്ങി ബന്ധുക്കളുടെ ഉപദേശം തുടങ്ങുകയായി. കുട്ടികള്‍ അമ്മയുടെ അല്ലെങ്കില്‍ അച്'ന്റെ അഭിപ്രായം തേടുന്നതു കൊണ്ടു കുഴപ്പമില്ലെന്നാണ് മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ ചോദിക്കേണ്ടത് ആവശ്യമാണെന്ന് അവര്‍ പറയുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്നിടത്തോളം കാലം കുട്ടികള്‍ അവരുടെ അഭിപ്രായം തേടേണ്ടതും അവരെ അനുസരിക്കേണ്ടതുമാണെന്ന് അവര്‍ പറയുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ കുട്ടിക്കു നന്മ വരുത്തുന്നത് എന്താണെന്നു കുട്ടിയേക്കാള്‍ നന്നായി അറിയാവുന്നത് മാതാപിതാക്കള്‍ക്കായിരിക്കും.

ആനകള്‍
ചരിത്രാതീത കാലം മുതല്ക്കേ ആനകള്‍ക്ക് മനുഷ്യനുമായി ബന്ധമുണ്ട്. പുരാണങ്ങളില്‍ ആന മുഖ്യകഥാപാത്രമാണ്. ഇന്നും ഇവ മനുഷ്യന്റെ ബലവും ബലഹീനതയുമായി തുടരു ന്നു. ലക്ഷണമൊത്ത ഗജവീരന്മാരെ ആരാധിക്കുന്നവരാണ് മലയാളികള്‍. വലുപ്പവും ആകൃതിയും ശക്തിയും ഒത്തിണങ്ങിയ ആനകള്‍ മലയാളിയുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാകുന്നു. ആനക്കായി അവന്റെ ആരാധകര്‍ എന്തും ചെയ്യും. ലക്ഷക്കണക്കിനു രൂപ മുതല്‍ മുടക്കും. ഇഷ്ടപ്പെട്ട ആനയെ ഉത്സവത്തിനു എഴുന്നള്ളിപ്പിനു ലഭിക്കാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തും നമ്മള്. ഏതാനും വര്‍ഷം മുന്‍പ് ഗുരുവായൂര്‍ പദ്മനാഭന് എന്ന ആനയെ നെന്മാറ-വല്ലണി വേലക്കായി ഒരു ദേശക്കാര്‍ 2,22,222 രൂപ ഏക്കം നല്കി സ്വന്തമാക്കിയിരുന്നു. ഏതാനും മണിക്കൂര്‍ നേരത്തെ എഴുന്നള്ളിപ്പിനു വേണ്ടിയാണ് ഇത്രയും പണം മുടക്കിയത് എന്നറിയുമ്പോള്‍ മലയാളിയുടെ ആനഭ്രാന്ത് വ്യക്തമാകും.
വന്യമൃഗമാണ് ആന. പക്ഷേ, മെരുക്കിയെടുത്താല്‍ നന്നായി ഇണങ്ങും. മനുഷ്യനെ ജീവനു തുല്യം സ്നേഹിക്കുകയും ചെയ്യും. ഏഷ്യന്‍ ആന, ആഫ്രിക്കന്‍ ആന എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ ഇന്നു ഭൂമിയിലുണ്ട്. ഇതില്‍ സൌന്ദര്യത്തിലും ബുദ്ധിശക്തിയിലും ഏഷ്യന്‍ ആനകള്‍ ഏറെ മുന്നിലാണ്. ഏഷ്യന്‍ ആനകളുടെ പരമാവധി എണ്ണം ഏകദേശം അറുപതിനായിരമെങ്കിലും വരുമെന്നാണു കണക്ക്. ഇവയില്‍ ഇരുപത്തയ്യായിരത്തിലേറെയും ഇന്ത്യയിലാണ്. കേരളത്തില്‍ മാത്രം ഏകദേശം ആറായിരത്തില്‍ കൂടുതല്‍ ആനകളുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ ഇവയുടെ എണ്ണം കുറയുകയാണ്. വനം കൈയ്യേറ്റവും വേട്ടയും ആനയുടെ സംഖ്യ യില്‍ ഗണ്യമായ കുറവുണ്ടാക്കുന്നു. ലക്ഷണമൊത്ത 'മലയാളി ആന'യെ ഇപ്പോള്‍ കിട്ടാന്‍ തന്നെ വിഷമമാണ്.
എല്ലാം തികഞ്ഞ ആനകളുടെ നാടാണ് കേരളം. ഈ കൊച്ചു സംസ്ഥാനത്ത് എവിടെയൊക്കെയാണ് ആനയുടെ ആവാസ വ്യവസ്ഥകള്‍ നിലവിലുള്ളത്? ഉത്തരങ്ങളിലേക്കാവാം അടുത്ത യാത്ര. ആനകളുടെ എട്ട് ആവാസ വ്യവസ്ഥകളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത് .
അഗസ്ത്യമല: കേരളത്തിന്റെ ജൈവസമ്പത്തിന്റെ ഈറ്റില്ലമാണ് ഈ പ്രദേശം. നെയ്യാര്‍, പേപ്പാറഷേനുരണി ഭാഗങ്ങള്‍ ഉള്‍പ്പെട്ട നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും കാടുകള്‍, ചോലക്കാടുകള്‍, പുല്‍മേടുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്. 650 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഇവിടെ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളാണുള്ളത്. തമിഴ് നാട്ടിലെ കളക്കാട്, മുണ്ടന്തുറ വനങ്ങളുടെ തുടര്‍ച്ചയായ അഗസ്ത്യമല ആനകളുടെ ആവാസസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
പെരിയാര്‍-റാന്നി-അച്ചന്‍കോവില്‍
കേരളത്തിലെ ആനകളുടെ ആറിലൊന്നു ഭാഗവും ഈ പ്രദേശത്താണ്. അച്ചന് കോവില്‍ മുതല്‍ പെരിയാര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഭൂവിഭാഗത്തിന്റെ ഭാഗമാണ് റാന്നിയും കോന്നിയും. 24000 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. തമിഴ്നാട്ടിലെ വരഷുനാട് മലകളുമായി തുടര്‍ച്ചയുണ്ട് ഇതിന്.
ഇടുക്കി
വനംകൈയ്യേറ്റങ്ങളും പരിസ്ഥിതി പ്രശ്നം വകവക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളും ഇടുക്കിയുടെ
വനസമ്പത്തിനെ നശിപ്പിച്ചെങ്കിലും ആനകളുടെ ആവാസവ്യവസ്ഥ ഇപ്പോഴും നിലവിലുണ്ട്. നഗരംപാറ, അയ്യപ്പന് കോവില്‍, കാളിയാര്‍ വനപ്രദേശങ്ങളില്‍ ഭൂരിഭാഗവും ശോഷിതമാണ്. ദക്ഷിണേന്ത്യയില്‍ ഇത്രയും ഒറ്റപ്പെട്ട, ശോഷിച്ചു പോയ ആവാസവ്യവസ്ഥ വേറെയില്ല.
ആനമല, നെല്ലിയാമ്പതി, മൂന്നാര്‍
ആനകളുടെ ഏറ്റവും സുരക്ഷിതമായ ആവാസ വ്യവസ്ഥകളിലൊന്ന്. മൂന്നാര്‍, ചിന്നാര്‍, കോതമംഗലം, പൂയംകുട്ടി, വാഴച്ചാല്‍, ചിമ്മിനി, പീച്ചി, പറമ്പിക്കുളം വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഭൂവിഭാഗത്തിന്റെ തുടര്‍ച്ചയാണ് തമിഴ്നാട്ടിലെ പളനിയും ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രവും. 4500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. കുറ്റിക്കാടുകളും ചോലവനങ്ങളും നിറഞ്ഞ ഭൂവിഭാഗം. ആനയുടെ ആവാസത്തിനും ഏറെ അനുയോജ്യം.
വാളയാര്‍ - മുത്തിക്കുളം
പൊതുവെ ആനകളുടെ സാന്ദ്രത കുറഞ്ഞ പ്രദേശം.
നിലമ്പൂര്‍, സൈലന്റ് വാലി
നിത്യഹരിതവനങ്ങള്‍ ആനകള്‍ക്ക് ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥയല്ല. അട്ടപ്പാടി, ന്യൂ അവരമ്പലം, സൈലന്റ്വാലി, മേപ്പാടി പ്രദേശങ്ങള്‍ക്ക് തമിഴ്നാട്ടിലെ നീലഗിരിയുമായി തുടര്‍ച്ചയുണ്ട്. മിക്കവാറും നിത്യഹരിത വനങ്ങള്‍.
വയനാട്, തിരുനെല്ലി, കുറ്റ്യാടി തമിഴ്നാട്, കര്‍ണ്ണാടക, സംസ്ഥാനങ്ങളിലെ വിസ്തൃതമായ വനഭാഗവുമായി തുടര്‍ച്ചയുള്ള ഈ പ്രദേശത്തിനു കേരളത്തിന്റെ ഭാഗത്ത് തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു.
വയനാടിന്റെ ഭാഗമായ കുറിച്ച്യാട്, മുത്തങ്ങ, ബത്തേരി എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുതുമലയും ബന്ദിപ്പൂരുമായി തുടര്‍ച്ചയുള്ള തെക്കന്വയനാടായും, കര്‍ണ്ണാടകയിലെ നാഗര്ഹോജയുമായി തുടര്‍ച്ചയുള്ള തോല്പെട്ടി, തിരുനെല്ലി എന്നിവ ഉള്‍പ്പെടുന്ന വടക്കന്‍ വയനാടായും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വടക്കന്‍ വയനാടിന്റെ തുടര്‍ച്ചയായി കൊട്ടിയൂര്‍-ആറളം വനങ്ങളും പെരിയവഴി കുറ്റ്യാടിയുടെ വനങ്ങളും ഉണ്ട്. ജനസാന്ദ്രത കൂടുതലായതിനാല്‍ ആനകള്‍ ഉണ്ടെങ്കിലും പ്രശ്നങ്ങള്‍ ഏറെയാണ്.

ശനിയാഴ്ച, ജൂൺ 18, 2005
കണ്‍നിറയെ കൈലാസം
കണ്‍നിറയെ കൈലാസം
ഉണ്ണി കെ. വാരിയര്‍
മഞ്ഞുകാറ്റ് വീശിയടിക്കുകയാണ്. അപ്പൂപ്പന്താടിക്കുഞ്ഞുങ്ങളെപ്പോലെ പാറി ത്തുടങ്ങിയ മഞ്ഞ് പെട്ടെന്നു തുരുതുരെ പെയ്തു. ഷുചോണ് എന്ന ഈ മലയുടെ താഴെ തിബത്തുകാരുടെ പൂര്‍ണ്ണ ചന്ദ്രോത്സവം പൊടിപൊടിക്കുകയാ ണ്. കൈലാസത്തെ അടുത്തുകാണാമെന്ന മോഹംകൊണ്ടുമാത്രമാണ് മല കയറിയത്. രോമക്കുപ്പായങ്ങള്ക്കടിയിലേക്ക് തണുപ്പ് നുഴഞ്ഞു കയറുന്നതുപോ ലെ. ശ്വാസം കിട്ടാതെ പലരും കിതയ്ക്കുന്നു. കാറ്റിന് ശക്തികൂടുകയാണ്. രണ്ടു ദിവസമായി മഞ്ഞുതിരശ്ശീലയില് മറഞ്ഞിരിക്കുന്ന കൈലാസം ഈ മഞ്ഞുമഴ യില്‍ പുറത്തുവരില്ലെന്നുറപ്പാണ്. തിരിച്ചിറങ്ങും മുന്‍പ് ഒന്നു കൂടെ തിരി ഞ്ഞു നോക്കി. പെട്ടെന്ന്, മഞ്ഞിന്റെ മേലാപ്പിനെ ഏതോ കാറ്റ് പറത്തിക്കൊണ്ടുപോകു മ്പോഴതാ കൈലാസം ഗാംഭീര്യത്തോടെ പുറത്തുവരുന്നു. കണ്ണെത്താ ദൂ രത്തോളം ഉയരത്തിലെക്ക് തലയുയര്ത്തിനില്ക്കുന്ന കൈലാസത്തിന്റെ വിശ്വരൂപമതാ വിളിപ്പാടകലെ. നിമിഷാര്‍ദ്ധം കൊണ്ട് ഒാടിയെത്തിയ മറ്റൊരു തിരശ്ശീല എല്ലാ കാഴ്ചകളെയും മറച്ചുകൊണ്ട് മഞ്ഞുമഴ പെയ്യിക്കു ന്നു. ??പോകുക, നിനക്കിത്രമാത്രമെന്ന്?? പറയുന്നതുപോലെ. മഴയ്ക്ക് ശ ക്തികൂടിക്കൂടി വന്നു.
യാത്ര തുടങ്ങുന്നതു നേപ്പാളില്‍ നിന്നാ ണ്. കാട്മണ്ഡുവിലെ മാറിയും
മറഞ്ഞും നില്ക്കുന്ന തണുപ്പിലിരുന്ന സഹായിക ളായ ഷേര്‍പ്പകള്‍ പറഞ്ഞു, ??ഒരിക്കലും പരിഭ്രമിക്കരുത്. തല ചുറ്റുന്നതുപോ ലെ തോന്നും, ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നും. അതൊന്നും സാരമാക്കരു ത്. രണ്ടു ദിവസത്തിനകം ശരീരത്തിന് എല്ലാം പിടികിട്ടും. അതോടെ മനസും ശരീരവും ശാന്തമാകും. ??
നേപ്പാളില്‍ നിന്നു ചൈനയുടെ അതിര്‍ത്തിയിലേ ക്ക് അഞ്ചുമണിക്കൂര്‍ വേണം. രണ്ടു മണിക്കൂര്‍ കഴിയുന്നതോടെ ടാറിട്ട റോഡു കള്‍ ഇല്ലാതാകും. ഇന്ദ്രാവതി നദിക്കരയിലൂടെ കാടു കയറിത്തുടങ്ങുമ്പോള്‍ ത ണുപ്പും കൂട്ടിന് വന്ന് തുടങ്ങും. വളഞ്ഞും തിരിഞ്ഞും കയറുമ്പോള്‍ നദി ആയി രക്കണക്കിന് അടി താഴേയക്കു പോകും. പാറ വെട്ടിയുണ്ടാക്കിയ റോഡില്‍ പല സ്ഥലത്തും മണ്ണിടിഞ്ഞതിന്റെ മുറിവുകള്‍ കാണാം. എതിരെയൊരു വാഹനം വ ന്നാല് താഴ്വാരത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന ജീപ്പിലിരിക്കുന്നവരുടെ ഹൃദയമടി പ്പ് കൂടും. ടയര്‍ കല്ലുകളില്‍ കയറി ഇറങ്ങുകയാണ്. ഒരു കല്ല് താഴോട്ട് മറിഞ്ഞാല്‍ കളിപ്പന്തുപോലെ താഴോട്ട് വീഴാം. ഏതു കൊക്കയിലെക്കു പോയെ ന്നു നോക്കിയാല്‍പ്പോലും കാണില്ല. കൈലാസ സാനുക്കളില്‍ നിന്നു പാര്‍വതീ ദേവി അഴിച്ചിട്ട വെള്ളി അരഞ്ഞാണംപോലെ ഇന്ദ്രാവതി നദി എത്രയോ ആഴത്തില്‍ കിടക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ളത് ചെറിയ ചില കല്ലുകളും
ഭാഗ്യവും മാത്രമാണ്.
അതിര്‍ത്തിയില്‍ കാര്യമായ പരി ശോധനയില്ല. പക്ഷേ ചൈനീസ് പട്ടാളക്കാര്‍ക്ക് എന്തിനാണ് എല്ലാവരും കൂടി കെ ട്ടും ഭാണ്ഡവുമായി പോകുന്നതെന്ന് അറിയണം.
??ഞങ്ങള്‍ കൈലാസത്തിലേക്കാണ്. ??
??എവിടെയാണ് കൈലാസം. ??
ദൂരം വിവരിക്കുമ്പോള്‍ കേള്‍ക്കാന്‍ താല് പര്യമേയില്ല.കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭൂപടത്തില്‍ ഇപ്പോഴും കൈലാസമെന്ന തീര്‍ത്ഥാടന കേന്ദ്രത്തിനു വലിയ വിലയില്ല. അവര്‍ പിടിച്ചക്കിയ തിബത്തിലാണ് കൈലാസമെന്നത് അവരെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കാരണം, തിബത്തുകാരുടെ ആരാധനാ കേന്ദ്രം കൂടിയാണ് കൈലാസം. തിബത്തുമായി ബ ന്ധപ്പെട്ടതെല്ലാം ചൈന മറക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കിത് യുദ്ധത്തിലൂടെ പി ടിച്ചടക്കിയൊരു ഭൂമി മാത്രമാണ്.
ചൈനയില്‍ കയറുന്നതോടെ മരുഭൂമി തുടങ്ങുകയാണ്. മരങ്ങളും പുല്ക്കൊടികളുമില്ലാത്ത മരുഭൂമി. നോക്കെത്താ ദൂരത്ത് മലകള്‍ മാത്രം. പലതിലും മഞ്ഞിന്റെ മേലാപ്പുകള്‍. ഉച്ചവെയിലിനുപോ ലും തണുപ്പ്. ഇനി റോഡുകളില്ല. ന്യാലം എന്ന ക്യാംപുവരെ ചൈന അതിര്‍ത്തി യില്‍ നിന്നു മൂന്നുമണിക്കൂറോളം യാത്രവേണം. തണുപ്പുമായി പൊരുത്തപ്പെടാ നായി ഒരു രാവും പകലും ന്യാലത്തു താസമിക്കണം. അവിടെ എത്തുന്നതോടെ ത്തന്നെ മനസ്സിലാകും യാത്രയുടെ
കഠിനകാലം തുടങ്ങുകയാണെന്ന്.
ന്യാല ത്തു നിന്നു സാഗ എന്ന ക്യാംപിലെക്കുള്ള യാത്ര കൈലാസയാത്രയുടെ ശക്തിപരി ശോധനയാണ്. വലിയ കല്ലുകള്‍ കൂട്ടിയിട്ട വഴികള്‍. അവയുടെ മുകളിലൂ ടെ വാഹനം ചാടി മറിഞ്ഞ് പോകുമ്പോള്‍ എങ്ങും പൊടിപടലം മാത്രം. ചില്ലു കള്‍ അടച്ച വാഹനത്തിലെ എ.സി.പോലും പ്രവര്‍ത്തിപ്പിക്കാനാകില്ല. പുറത്തെ കൊ ടും തണുപ്പിലും കാറ്റിലും വാഹനത്തിനകത്തിരുന്ന് ഉരുകണം. തിരകള്‍ നിറ ഞ്ഞൊരു കടലിലൂടെ പോകുന്ന വഞ്ചിപോലെ വാഹനം ആടി ഉലയും. എട്ടുമണി ക്കൂര്‍ ഇതുപോലെ ചാഞ്ചാടണം. ചൈനയിലെ ഡ്രൈവര്‍മാര്‍ക്ക് ആരോടും മമതയൊ ന്നുമില്ല. ജോലി തീര്‍ക്കുന്നതുപോലെ അവര്‍ വണ്ടി പറത്തിക്കൊണ്ടിരിക്കും. നിങ്ങള്‍ തെറിച്ച് പുറത്തുപോകാതെയിരുന്നാല് ലക്ഷ്യസ്ഥാനത്ത് എത്താം. സാഗയിലെത്തിയ പ്പോള്‍ പലരെയും താങ്ങിപ്പിടിച്ചാണ് മുറികളിലേക്ക് കൊണ്ടുപോയത്. ചിലര്‍ ക്ക് ഒാക്സിജന്‍ മാസ്ക്കുകള്‍ നല്കി. എല്ലാവരുടെയും നെഞ്ചില്‍ ശ്വാസം കിട്ടാ നുള്ള വിമ്മിഷ്ടം കൂടുകൂട്ടിയിരുന്നു. സാഗ ഏകദേശം മാനസ സരസോളം തന്നെ ഉയരത്തിലാണ്. ഈ കടമ്പയില്‍ പിടിച്ചുനിന്നാല്‍ പിന്നീടുള്ള യാ ത്രകള്‍ പ്രശ്നമെയില്ലെന്ന് ഷേര്‍പ്പകള്‍ ഒാര്‍മ്മിപ്പിച്ചു. തണുപ്പിന്റെ സൂചിമുനകള്‍ തുളച്ചു കയറി. കണ്ണുകള്‍ മാത്രം പുറത്തുകാണിച്ച് പലരും ചൂടുവെള്ളം മൊ
ത്തിക്കുടിച്ച് ശ്വാസകോശത്തെ സ്വാന്ത്വനിപ്പിച്ചു. പലരുടെയും യാത്രകള്‍ ഇവി ടെ അവസാനിക്കുകയാണെന്നു തോന്നി. അത്രയേറെ അവശരായിരുന്നു പലരും. രാത്രി പത്തരയ്ക്ക് ശേഷവും പകല്വെളിച്ചമുണ്ടാകും. അതുകൊണ്ടുതന്നെ രാ വ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പലരും അറിഞ്ഞില്ല. ചൂടുള്ള സൂപ്പിനും ക ഞ്ഞിയ്ക്കും ഇത്രയേറെ സ്വാദുണ്ടെന്ന് മനസ്സിലായത് സമുദ്രനിരപ്പില്‍ നിന്ന് 4600 മീറ്റര്‍ ഉയരത്തിലെത്തിയപ്പോഴാണ്.
നേരം പുലരുമ്പോള്‍ പലരും പുറ ത്ത് വരാന്തയിലെത്തിയുരുന്നു. പരിസരത്തെ കുന്നുകളില്‍ മഞ്ഞ് വീണത് കാണാം. ഇന്നലെ വൈകുന്നേരം പോലും അവിടെ മഞ്ഞില്ലായിരുന്നു. അസുഖമായി കിട ന്ന പലരും ഊര്‍ജ്ജം സംഭരിച്ചിരുന്നു. ശ്വാസം കഴിക്കാവുന്ന അവസ്ഥയിലാ യിരുന്നു പലരും. അടുത്ത ക്യാമ്പ് പരിയാംങ്ങിലാണ്. ഇതിലേറെ തണുപ്പും ഉയരക്കൂടുതലുമുള്ള സ്ഥലം.
സാഗ കഴിയുന്നതോടെ കല്ലുറോഡുകള് ഇ ല്ലാതാകും. പലയിടത്തും പൊടിമണ്ണ് വാരിയിട്ട് പട്ടാളം റോഡുണ്ടാക്കുന്നുണ്ട്. പരിയാംങ്ങിലേക്ക് ഇനിയും എട്ടുമണിക്കൂര്‍ യാത്രയുണ്ട്. മണിക്കൂറുകള്‍ സ ഞ്ചരിച്ചാല്‍ രണ്ടോ മൂന്നോ വീടുള്ള ഗ്രാമങ്ങള്‍ കാണാം. ആടിനെയും കുതിരിയെ യും യാക്കിനെയും മേച്ച് നടക്കുന്ന ഇടയന്മാരാണ് എല്ലാവരും. അഴുക്കുപിടി ച്ച വേഷവുമായി അവര്‍ വാഹനങ്ങളുടെ അടുത്ത് വന്നു കൈനീട്ടി. പൊതു
ജീവി ത ധാരയില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകന്ന് ഒറ്റപ്പെട്ടുപോ യവര്‍. കൂട്ടിനു മരത്തണല്‍പോലുമില്ലാതെ ഉപേക്ഷിപ്പിക്കപ്പെട്ടവര്. ഈ യാത്രയോ ടെ എല്ലാവരും കാലാവസ്ഥയുമായി പൊരുത്തപ്പെടും. പരിയാംങ്ങിലെത്തു മ്പോള്‍ തണുപ്പ് വീണ്ടും കൂടി. പക്ഷെ ആര്‍ക്കും അസുഖമില്ലായിരുന്നു. എല്ലാവരും ദീര്‍ഘശ്വാസത്തോടെ ശ്വാസം പിടിക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
എട്ടുമണി ക്കൂര്‍ കൂടി യാത്ര ചെയ്താല്‍ മാനസസരോവറായി. കാട്മണ്ഡുവില്‍ നിന്നുപോ ന്നിട്ട് മൂന്നു രാത്രികള്‍ കഴിഞ്ഞിരിക്കുന്നു. ഇത് നാലാം പകലാണ്. ഏകദേശം 22 മണിക്കൂര്‍ യാത്രയും കഴിഞ്ഞു. കൈലാസമടുക്കുന്തോറും ചൈനീസ് പട്ടാളം വീണ്ടും വീണ്ടും പരിശോധിച്ചു. പലയിടത്തും ചെക്ക് പോസ്റ്റുകളില്‍ പ്രത്യേ ക നിരീക്ഷണ സംവിധാനം. അവിടെ ഫൊട്ടൊ എടുത്തുവെന്ന് പറഞ്ഞ് എല്ലാവരു ടെയും പാസ്പോര്ട്ടുകള് പിടിച്ചെടുത്തു. ??ആരും കൈലാസം കാണില്ല. നിങ്ങള്‍ ഫിലിം അവര്‍ക്ക് കൊടുക്കണം. ?? ചൈനീസ് ഗൈഡ് പരിഭ്രമിച്ച് ഒാടിനടന്നു. കിട്ടിയ ഫിലിം റോളുകളില്‍ പട്ടാളം ശാന്തരായി.
വിഷ്ണു തടാകത്തി ന്റെ കരയിലൂടെ പോകുമ്പോള്‍ ഗൈഡ് പറഞ്ഞു, ??കൈലാസം എത്താന്‍ ഇനി രണ്ടോ മൂന്നോ മണിക്കൂര്‍ മതി. വാഹനങ്ങള്‍ പൊടിയുടെ പ്രളയത്തില്‍ മുങ്ങിയതും ചാ ടി മറിഞ്ഞതും കുലുങ്ങിയതും മിക്കവരും
അറിഞ്ഞില്ല. പലയിടത്തും മണല്ക്കാ റ്റില്‍ വഴികള്‍ അടഞ്ഞിരിക്കുന്നു. ഒരിടത്ത് ഷേര്‍പ്പകള്‍ എല്ലാവരും കൂടി മണല്‍ മാറ്റി വാഹനങ്ങള്‍ തള്ളിക്കയറ്റി. തണുപ്പിലും കാറ്റിലും പണിയെടുക്കാന്‍ അവരു ടെ ദേഹം അവര്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട്. സമയം മൂന്നുമണി കഴിഞ്ഞിരി ക്കും. വാഹനം ചെറിയൊരു കുന്നുകയറി നിരപ്പിലേക്ക് നിന്നു. ഒന്നൊന്നായി പറന്നു വരുന്ന വാഹനങ്ങളില്‍നിന്ന് പലരും ഇറങ്ങിയത് മുഖത്ത് സൂര്യനുദി ച്ചതുപോലെയാണ്. വലതുഭാഗത്തായി കൈലാസം നിറകാഴ്ചയായി നില്ക്കുന്നു. താഴെ നീലപ്പട്ടുവരിച്ചതുപോലെ മാനസ സരോവര്‍. പലരും മണ്ണില്‍ നമസ് ക്കരിച്ചു. ഇത് കൈലാസത്തിന്റെ വിശ്വരൂപമാണ്. നടുവില്‍ കറുത്ത രേഖയായി സ്വര്‍ഗ്ഗത്തിലെക്കുള്ള പടവുകള്‍. മൂന്നുമുഖങ്ങളും വ്യക്തമായി കാ ണാവുന്ന തരത്തില്‍ മേഘങ്ങള്‍ മാറിനില്‍ക്കുകയാണ്. അടിഭാഗത്ത് ശിവലിംഗംപോ ലെ മഞ്ഞിന്റെ ഇരിപ്പിടം. പരിസരത്തെ മലകളില്‍ നിന്നെല്ലാം മാറി തല ഉയര് ത്തി ഗാംഭീര്യത്തോടെ കൈലാസം നില്ക്കുന്നു. ഡ്രൈവര്‍മാര്‍ പറഞ്ഞു, ??നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇവിടെയെത്തിയാല്‍ കൈലാസം കാണുകയെന്നത് അപൂര്‍വമാണ്. ?? ഈ യാത്രയില്‍ കൈലാസം കാണാവുന്ന ആദ്യ സ്ഥലമാണിത്.
മാനസ സരോവ റിന്റെ തീരത്തുകൂടെ വാഹനം പതുക്കെ കടന്നുപോയി. നീലയുടെ വിവിധ
വക ഭേദങ്ങളില്‍ കടലുപോലെ മാനസ സരോവര്‍ കിടക്കുന്നു. എട്ട് ഇതളുള്ള താമ രപോലെ കിടക്കുന്ന മാനസസരോവറിന്റെ ചുറ്റളവ് 88 കി.മിയാണ്. പരമാവ ധി ആഴം 70 മീറ്റര്‍. ബുദ്ധമത വിശ്വാസപ്രകാരം ബുദ്ധന് മാനസസരോവരില് താ മരയില്‍ ഇരിക്കുന്നുണ്ടാകുമത്രെ. ചുറ്റും 501 താമരയിലായി ശിഷ്യരും. ഒാ രോ വശത്തെത്തുമ്പോഴും സരോവരത്തിന് ഒാരോ നിറമാണ്. ചിലയിടത്ത് ക റുപ്പ്, ചിലയിടത്ത് നീല കലര്‍ന്ന പച്ച, ചിലയിടത്ത് പല വിധ നീലങ്ങള്‍. നോക്കിയാല്‍ കാണാത്ത അത്ര ദൂരം സരോവരത്തിന്റെ പരവതാനി കാണാം. തീരത്തേ ക്ക് ചെറിയ തിരകള്‍ വന്നുകൊണ്ടേയിരിക്കും. അവയില്‍ കിടന്ന് ചാഞ്ചാടി നൂറു കണക്കിന് ജലപ്പക്ഷികളും. ചിലത് അരയന്നങ്ങളാണത്രെ. തടാകത്തി ന് മുകളിലൂടെ വരുന്ന കാറ്റിന് തണുപ്പിന്റെ മേലാപ്പുണ്ട്. അതുപുതപ്പിച്ചാ ണ് ഒാരോ കാറ്റും മടങ്ങുന്നത്. സരോവറിന് തൊട്ടടുത്ത് മറ്റൊരു ഭീകര തടാകമുണ്ട്. രാക്ഷസതടാകം. രാവണന് കുളിച്ചതോടെയാണ് ഈ തടാകം വിഷമയമാറിയതെന്ന് കഥയുണ്ട്. എന്തായാലും ഇതില്‍ പക്ഷികളോ ജീവികളോ ഇല്ല.
തടാക തീരത്ത് ടെന്റു കള്‍ ഉയര്‍ന്നു തുടങ്ങി. രാത്രി എട്ടുമണിയായിട്ടും സൂര്യന് തിരിച്ചുപോയിട്ടി ല്ല. മഞ്ഞുകാറ്റില്‍ ടെന്റുകള്‍ ആടിയുലഞ്ഞു. തടാകത്തീരത്ത്
തണുപ്പ് പൂജ്യത്തില്‍ നിന്ന് വളരെ താഴെപ്പോയിരിക്കുന്നു. ടെന്റുകളിലെ ചെറിയ ദ്വാരങ്ങള്‍ വഴി തണുപ്പിന്റെ സൂചിമുനകള്‍ ടെന്റിലേക്ക് കടന്നുവന്നു. ഇന്ന് പൌര്‍ണ്ണമിയാണ്. മാ നസസരോവരത്തില് വെളിച്ചമുറങ്ങാത്ത രാത്രി. പത്തുമണിയായിട്ടും സൂര്യവെളി ച്ചം ചുമപ്പുരാശിയുമായി ചന്ദ്രനെ കാത്തുനില്‍ക്കുകയാണ്. ചുറ്റും മഞ്ഞുമലക ളില്‍ ചുമപ്പിന്റെയും മഞ്ഞയുടെയും രാശി തിളങ്ങുന്നു. മാനം മുഴുവന്‍ നീലയു ടെ പശ്ചാത്തലത്തില്‍ വര്‍ണ്ണങ്ങളുടെ പൂരം. ചന്ദ്രനുദിച്ചയര്ന്നതോ ടെ സരോവരം വെള്ളിത്താലം പോലെയായി. കടുത്ത തണുപ്പിലും എല്ലാം മറ ന്ന് നിന്നുപോകുന്ന കാഴ്ച. മഞ്ഞുമലകള്ക്കിപ്പോള് ഇളം വെളുപ്പുനിറമാണ്. എങ്ങും നിലാവിന്റെ നേര്‍ത്ത വെളിച്ചം മാത്രം.
മാനസ സരോവറിലെ സൂര്യോ ദയത്തിന്റെ നിറം സ്വര്‍ണ്ണത്തിന്റേതാണ്. ആദ്യ കിരണം കൈലാസത്തില്‍ വീഴുന്നതോടെ മാനത്ത് സ്വര്‍ണ്ണരാശി പടരും. കൈലാസത്തിന്റെ ഒരു മുഖമപ്പോള്‍ സ്വര്‍ണ്ണം പൂശി യതുപോലെ കാണാം. പതുക്കെ പതുക്കെ മാനം മുഴുവന്‍ സ്വര്ണ്ണമുരുക്കിയൊഴി ക്കും. അതിന്റെ പ്രതിഫലനം സരോവരത്തിലെ കണ്ണീര്‍വെള്ളത്തില്‍ കാണാം. ഈ വര് ണ്ണരാശിയിലാണ് ചന്ദ്രബിംബം ഇളം ചുവപ്പായി സരോവരത്തിന്റെ തിരകളില്‍ മു ങ്ങിപ്പോകുന്നത്. അപ്പോഴേക്കും കൈലാസം എല്ലാം ഗാംഭീര്യവും കാണിച്ച്
തല ഉ യര്‍ത്തി നില്‍പ്പുണ്ടായിരുന്നു. പലരും നമസ്ക്കരിച്ചു. കൊടും തണുപ്പില്‍ മാന സ സരോവറില്‍ മുങ്ങി നിവരുമ്പോള്‍ തണുപ്പ് ദേഹത്തെ മുഴുവന്‍ വരിഞ്ഞുമുറു ക്കുകുയായിരുന്നു. ദേശാടന പക്ഷികള്‍ സരോവരത്തിലേക്ക് പറന്നിറങ്ങിത്തുടങ്ങി. വെളിച്ചത്തിനു മിഴിവ് കൂടവെ കൈലാസം പതുക്കെ മഞ്ഞുതിരശ്ശീലയിലേക്ക് പോയി. ഇപ്പോള്‍ അവിടെ തൂവെള്ള നിറം മാത്രം. ആയിരക്കണക്കിനു പക്ഷികള്‍ കൂട്ടത്തോടെ പറന്നിറങ്ങുന്നതിന്റെ സംഗീതം തടാകത്തീരത്തു നിറയുകയാണ്. സൂ ഋയനുപോലും തണുക്കുന്നുണ്ടെന്ന് തോന്നുന്നു. കാരണം വെയിലിനുപോലും തണു പ്പാണ്. തീരത്തുകൂടി വാഹനം മടക്കയാത്ര തുടങ്ങി. മാസനസരോവറിന്റെ ഒാ ളങ്ങള്‍ തിരയിലേക്ക് വന്നു യാത്ര പറയുന്നു. യാത്രയില്‍ ഒാര്‍ക്കേണ്ടത് നേപ്പാളു കാരുടെ മൊഴിയാണ്
- നിങ്ങള്‍ വിചാരിക്കുമ്പോള്‍ ഇവിടെ വരാനാകില്ല. അദ്ദേഹം വിളിക്കുമ്പോഴാണ് വരുന്നത് - സരോവരവും കൈലാസവും പതുക്കെ കണ്ണില്‍നിന്നു മറയുകയാണ്. പിറകില്‍ മഞ്ഞിന്റെ മേലാപ്പുമാത്രം.

വേലത്തരത്തിന്റെ വേലായുധന്
വേലത്തരത്തിന്റെ വേലായുധന്
കെ സുദര്ശന്
ഒരു കവിയരങ്ങ്.
അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് കവിത ചൊല്ലിക്കഴിഞ്ഞതും ഞാന്‍ ഇറങ്ങി.
ആരോ പിന്നാലെ വരുന്നതു പോലെ.
ആരാധകരാരോ ആയിരിക്കും! അഭിനന്ദനം നേരിട്ട് അറിയിക്കാനായിരിക്കും. പുളകിതഗാത്രനായി തിരിഞ്ഞുനോക്കി.
നല്ല മുഖപരിചയം.
ഓ, വീടിനടുത്തുള്ള വേലായുധന്!
പഴയതിനേക്കാള്‍ ബഹുമാനപുരസ്സരമാണ് നില്പ്.
"എന്താണ്?"
"എനിക്ക് ഒരു ഓപ്പറേഷന് ചെയ്യാനുണ്ട്. ഞാന്‍ വീട്ടില്‍ വരാം."
ഇവനെന്താ ഈ പറയുന്നത്? ഞാന്‍ ഓപ്പറേഷന് ചെയ്യുമെന്ന് ഇവനോട് ആര് പറഞ്ഞുകൊടുത്തു?
അതോ, ആ കവിത കേട്ടതിന്റെ പ്രതികരണമാണോ? ഇതിലും ഭേദം നേരിട്ട് കത്തിവയ്ക്കുന്നതാണെന്നായിരിക്കുമോ ഉദ്ദേശിച്ചത്!
എന്തായാലും കൂടുതല്‍ കിളയ്ക്കാന്‍ നിന്നില്ല.
"ശരി, വന്നോളൂ."
വേലായുധന് കൂപ്പുകൈകളോടെ നില്‍ക്കെ ഞാന്‍ നടന്നുനീങ്ങി.
അടുത്ത സന്ധ്യ.
അന്നൊരു വിശിഷ്ടാതിഥിയുമാണ് ഞാന്‍ വീട്ടിലേക്കു ചെന്നത്. പ്രശസ്ത മെമ്മറി ട്രെയിനറായ മോണ്‍സി വര്‍ഗ്ഗീസാണ് ആ അതിഥി. സുഹൃത്താണെങ്കിലും അദ്ദേഹം ആദ്യമായി വരികയാണ്, വീട്ടിലേക്ക്.
ഞാന്‍ മൂത്ത പുത്രനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഈ പുത്രന് ചെറിയൊരു പ്രശ്നം.
ടിവിയെക്കുറിച്ചുള്ള ഒറ്റ മെമ്മറിയേ അവനിപ്പോഴുള്ളൂ. ബാക്കിയൊന്നും ഓര്‍മ്മയില്ല!
'മെമ്മറിയുടെ
ജീനിയസ്' എന്നറിയപ്പെടുന്ന ആളാണല്ലോ ഈ വന്നിരിക്കുന്നത്. നോക്കട്ടെ, ഈ കൊച്ചനില് അദ്ദേഹത്തിന് എന്തെങ്കിലും 'മിറക്കിള്‍' ചെയ്യാന്‍ പറ്റുമോ എന്ന്!
പണ്ടൊരു മറവിക്കാരന്‍ 'ഓര്‍മ്മ'യുടെ ഡോക്ടറെ കാണാന്‍ പോയ കഥയുണ്ട്.
രോഗി തന്റെ പ്രശ്നം പറഞ്ഞുതുടങ്ങി:
"ഡോക്ടര്‍, എന്റെ പ്രോബ്ളം മറവിയാണ്. ഇപ്പോള്‍ കേട്ടത് ഇപ്പോള്‍ത്തന്നെ മറക്കും. അതാണ് അവസ്ഥ!
ഡോക്ടര്‍ക്ക് എന്നെ സഹായിക്കാന്‍ പറ്റുമെന്ന് എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. കാരണം, ഞാന്‍ ഒരുപാട് സ്പെഷ്യലിസ്റ്റുകളെ കണ്ടിട്ടാണ് വരുന്നത്. ആര്‍ക്കും ഇതുവരെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നെ, പറ്റുമെങ്കില്‍ ഒന്നു ട്രൈ ചെയ്തുനോക്കുക...."
ഇതു കേട്ടതും ആ ഭിഷഗ്വരന് വര്‍ദ്ധിതവീര്യനായി.
"ധൈര്യമായിരിക്കണം, മിസ്റ്റര്‍. ഇതിനേക്കാള്‍ ക്രോണിക് കേസുകള്‍ ഞാന്‍ സുഖപ്പെടുത്തിയിരിക്കുന്നു. പിന്നെയാണ് ഈ മൈനര്‍ സൂക്കേട്!
"ആട്ടെ, എത്ര നാളായി ഇതു തുടങ്ങിയിട്ട്?"
രോഗിയുടെ മറുപടി: "ഏത്!"
അതിനിടയ്ക്ക് അയാള്‍ എല്ലാം മറന്നു!
എങ്ങനെയുണ്ട്?
എന്തായാലും നമ്മുടെ മോണ്‍സി വര്‍ഗ്ഗീസ് ഡോക്ടറല്ല; മെമ്മറിയുടെ 'എന്‍ജിനിയര്‍' ആണ്.
അങ്ങനെ അനൌദ്യോഗികമായ ആ കണ്സള്ട്ടേഷന് പുരോഗമിക്കെ ഞാന്‍ എന്തിനോ അകത്തേക്കു പോയി. തിരിച്ചുവരുമ്പോള്‍, ഓര്‍മ്മയുടെ ആ മാന്ത്രികന് പറയുന്നു:
"ദേ, പുറത്ത് ഒരു ചേട്ടന് വന്നു നില്ക്കുന്നു."
അതേതു ചേട്ടന്!
ഞാന്‍
പുറത്തേക്കു നോക്കുമ്പോള്‍ വേറെയാരുമല്ല, ഇന്നലത്തെ വേലായുധന്. 'ഓപ്പറേഷന്' ഫിക്സ് ചെയ്യാന്‍ വന്നതായിരിക്കും! ഞാന്‍ പെട്ടെന്ന് കക്ഷിയെ ഒന്ന് 'എഡിറ്റു ചെയ്യാന്‍' നോക്കി.
"വേലായുധന് പോയിട്ട് നാളെവാ. ഇന്ന് ഞാന്‍ അല്പം തിരക്കിലാ."
പക്ഷേ, ആ വേല വേലായുധനോട് ഏറ്റില്ല. പുള്ളിയാരാ....
"നാളെ എന്നെ അഡ്മിറ്റ് ചെയ്യുകയാണ്. വെള്ളിയാഴ്ചയാണ് ഓപ്പറേഷന്."
ഭാഗ്യം! അപ്പോള്‍ ആശുപത്രിയില്‍ വച്ചാണ് സംഭവം.
"ഏതു ഹോസ്പിറ്റലാ?"
"ജനറല്‍ ഹോസ്പിറ്റല്‍."
"വാര്‍ഡ്?"
"വാര്‍ഡ് നാളെയേ പറയൂ."
"ഡോക്ടര്‍?"
"ഡോക്ടര്‍ രാജശേഖരന്."
"ശരി, ഞാന്‍ വന്നോളാം."
(രണ്ടാമത്തെ 'എഡിറ്റിംഗ്.' പക്ഷേ, വേലായുധനുണ്ടോ പോകുന്നു!)
"എന്തെങ്കിലുമൊരു സഹായം ചെ...യ്യ...ണ...മാാാ...."
അതുശരി! അപ്പോള്‍ കറന്‍സിയാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന ചോദ്യം ഞാന്‍ ഇനിയും ചോദിച്ചിട്ടില്ല- ഓപ്പറേഷന് എവിടെയാണെന്ന്.
വേലായുധന്റെ പരുങ്ങലു കണ്ടിട്ട് ചോദിക്കാനും തോന്നുന്നില്ല. 'ഗുപ്തസ്ഥാന'ത്താകാനാണ് ചാന്‍സ്!
ഞാന്‍ അകത്തുപോയി കുറച്ചു കറന്‍സിയെടുത്ത് വേലായുധനു കൊടുത്തു. ഒരുപക്ഷേ, 'വേലായുധ്' അത്രയും പ്രതീക്ഷിച്ചിരിക്കില്ല.
ഒരുനിമിഷം 'താഴ്ന്നുനിന്നിട്ട്' അയാള്‍ ഇരുളിലേക്ക് ഇറങ്ങിപ്പോയി.
"ഏതാ ആ ചേട്ടന്?"
സുഹൃത്ത് ചോദിക്കുന്നു.
"അടുത്തുള്ളയാളാ. വെള്ളിയാഴ്ച ഒരു സര്‍ജറി, പുള്ളിക്ക്."
"ഓ,
പേവാര്‍ഡ് ശരിയാക്കാനായിരിക്കും."
ഞാന്‍ ചിരിച്ചു; ആണെന്നും അല്ലെന്നും പറയാതെ.
വെള്ളിയാഴ്ച എനിക്ക് കോഴിക്കോട് വരെ പോകേണ്ട ഒരാവശ്യം. രാവിലെ റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനമോടിക്കെ ജംഗ്ഷനില്‍ ചായകുടിച്ചുകൊണ്ടുനില്ക്കുന്നു, വേലായുധന്.
അല്ല, ഇന്നല്ലേ ഓപ്പറേഷന്! വേലായുധന് പോയില്ലേ, ഇതുവരെ?
എനിക്ക് വണ്ടി നിര്‍ത്തണമെന്നുണ്ട്. പക്ഷേ, ട്രെയിനിന് സമയമാകുന്നു.
നോക്കുമ്പോള്‍ കക്ഷി നല്ല ഉഷാറിലാണ്. ഒരുത്തനുമായി പൊരിഞ്ഞ ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുകയാണ്. വിഷയം രാഷ്ട്രീയമായിരിക്കണം.
എന്നാലും 'വേല' എന്നോടു വേണമായിരുന്നോ വേലായുധാ!
അടുത്ത ദിവസം ഞാന്‍ തിരിച്ചുവരുമ്പോഴും വേലായുധന് ജംഗ്ഷനിലുണ്ട്. പലപ്പോഴായി പിന്നീടും കണ്ടിരുന്നു.
പക്ഷേ, വേലായുധന് എന്നെ കാണുന്നില്ല.
പിടിച്ചുനിര്‍ത്തി ഒന്നു കൊടുക്കേണ്ടതാണ്. വേണ്ട. അത് വേറെയാരെങ്കിലും നിര്‍വ്വഹിച്ചോളും!
ടൈപ്പ് റൈറ്റിംഗിന് പരിണാമം സംഭവിച്ച് ഡി.ടി.പി ആയതുപോലെ പിരിവിനും സംഭവിച്ചു, പരിണാമം! അങ്ങനെയാണ് നമ്മുടെ നാട്ടില്‍ സ്പോണ്‍സര്‍ഷിപ്പ് ഏര്‍പ്പാട് ഉണ്ടാകുന്നത്. എങ്കിലും കുറച്ചുനാള്‍കൂടി പഴയ പിരിവിന്റെ 'ശിഷ്ട'ങ്ങള് ഇവിടെക്കാണും. അത് സഹിച്ചേ തീരൂ....
ഭൂമി കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു സുനാമി. പക്ഷേ മനുഷ്യന് കണ്ട ഏറ്റവും വലിയ ദുരന്തം ഏതെന്നോ?
അതിന്റെ പേരില്‍
പിന്നീടു നടന്ന പിരിവ്!
ഒരിക്കല്‍ എനിക്ക് ഗ്രാമവികസന വകുപ്പിലേക്ക് മാറ്റം കിട്ടി. ഒരു ഡിസംബര്‍ മാസത്തിലായിരുന്നു അത്.
ഞാന്‍ ജോയിന്‍ ചെയ്ത് സീറ്റിലേക്കു വന്ന് ഇരുന്നതേയുള്ളൂ. കുഞ്ഞപ്പന് എന്നു പറയുന്ന ഒരു ഉദ്യോഗസ്ഥന് എല്ലാ സീറ്റിലും കേക്ക് കൊടുത്തുകൊടുത്ത് വരുന്നു. അങ്ങനെ എന്റെ മുന്നിലും എത്തി.
നല്ല, മുഴുത്ത കേക്ക്!
ഞാന്‍ സന്തോഷത്തോടെ വാങ്ങി.
എന്തിനാണെന്ന് അടുത്തിരുന്ന ആളിനോടു ചോദിച്ചു. ക്രിസ്മസ് പ്രമാണിച്ചാണത്രെ!
എന്തായാലും വന്ന ദിവസം കൊള്ളാം.
കുറച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞപ്പന് വീണ്ടുമെത്തി.
"ഒരു മുപ്പത്തിയഞ്ചു രൂപ!"
എന്റെ കണ്ണുതള്ളുന്നതു കണ്ട് കുഞ്ഞപ്പന് പറഞ്ഞു:
"കേക്കിന്റെ...."
അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, അത് കുഞ്ഞപ്പന്റെ ഒരു തമാശയാണത്രെ! ഏതു വിശേഷവും കക്ഷി ആഘോഷിച്ചേ വിടൂ. ക്രിസ്ത്യാനിയുടെ ആഘോഷമെന്നോ ബ്രാഹ്മണന്റേതെന്നോ ഉള്ള വേര്‍തിരിവൊന്നുമില്ല, കുഞ്ഞപ്പന്.
ജസ്റ്റ് ഈറ്റ് ആന്‍ഡ് പേ!
എന്തായാലും അടുത്ത 'വിശേഷ'ത്തിനു മുമ്പ് ഞാന്‍ അവിടെനിന്ന് പോയി.
ഇതും പിരിവിന്റെ ഒരു 'പിരിവില്‍' വരും.
പക്ഷേ പിരിവിന്റെ ഉദാത്തസൌന്ദര്യം അപൂര്‍വ്വം ചിലയിടങ്ങളില്‍ കാണാന്‍ കഴിയും. ഒരു അനുഭവം പറയാം.
പ്രായമായ ഒരു പ്യൂണുണ്ടായിരുന്നു, മുമ്പ് ഓഫീസില്‍. എല്ലാവരും ഔസേപ്പു ചേട്ടന് എന്ന് സ്നേഹത്തോടെ വിളിക്കും. വലിയൊരു പ്രത്യേകതയുണ്ട്
ഈ ഔസേപ്പു ചേട്ടന്. അവിടെ ആര് മരിച്ചാലും ഉടന്‍ ഇഷ്ടന് ഒരു കളക്ഷനങ്ങു നടത്തും. എല്ലാവരും ഉദാരമായി സഹകരിക്കുകയും ചെയ്യും.
നിസ്സാരമല്ലാത്ത ഒരു തുകയുണ്ടാവും ഒടുവില്‍. ഒന്നുകില്‍ ഔസേപ്പു ചേട്ടന് അത് കൊണ്ടുചെന്ന് പരേതന്റെ ഭാര്യയെ ഏല്പിക്കും. അല്ലെങ്കില്‍ അന്നത്തെ ചെലവങ്ങു ചെയ്യും. അതില്‍ കള്ളവുമില്ല, ചതിവുമില്ല!
ഒരു നിയോഗം പോലെ ആ മനുഷ്യന് അത് മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ അവിടെ സര്‍വ്വീസിലിരുന്ന് മരിച്ചുപോയ ഒരാളുടെ മകള്‍ക്ക് അവിടെത്തന്നെ ജോലികിട്ടി.
ഒരു പരിഷ്കാരിപ്പെണ്ണ്.
ആരെയും കൂസാത്ത നടയും നടനവും.
ആയിടെ ഒരു മരണംകൂടി സംഭവിച്ചു. ഔസേപ്പു ചേട്ടന് പതിവുപോലെ കളക്ഷന്‍ ആരംഭിച്ചു. ഈ പെണ്‍കുട്ടിയുടെ അടുത്തു ചെന്നപ്പോള്‍ അവള് ചേട്ടനെ ഒന്നു കുടഞ്ഞു.
"ഇതൊക്കെ വെറും തട്ടിപ്പാണ്. മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുപാട് ആനുകൂല്യങ്ങള്‍ വേറെ ചെയ്യുന്നുണ്ട്. അതൊക്കെ മതി. ഓണത്തിനിടയില്‍ ആരും പുട്ടുകച്ചവടം നടത്തണ്ട."
ഔസേപ്പു ചേട്ടന്റെ മാത്രമല്ല, അത് കേട്ടുനിന്നവരുടെയും ഉള്ളൊന്നു നീറി.
പെട്ടെന്ന് ചേട്ടന് പറഞ്ഞു:
"പെണ്ണേ, കാശു തരാന്‍ മനസ്സില്ലെങ്കില്‍ തരണ്ട. പക്ഷേ, ഇതില്‍ തട്ടിപ്പൊന്നുമില്ല. നിന്റെ അപ്പന് ചത്തപ്പോഴും ഇതുപോലെ പിരിവെടുത്ത് ഞാന്‍ നിന്റെ അമ്മച്ചിയെ ഏല്പിച്ചിരുന്നു.
സംശയമുണ്ടെങ്കില്‍ ചെന്നു ചോദിച്ചുനോക്ക്."
അമ്മയെ തല്ലിയാലും സര്‍വ്വേ നടത്തുമ്പോള്‍ രണ്ടഭിപ്രായമാണല്ലോ....
പക്ഷേ, ഇവിടെ മൂന്നു സെറ്റ് അഭിപ്രായമാണ് കിട്ടിയത്.
ആ പറഞ്ഞത് കൂടിപ്പോയെന്ന് ഒരുകൂട്ടര്‍.
അത്രയും വേണമായിരുന്നെന്ന് വേറൊരു കൂട്ടര്.
അല്ല, അത് കുറഞ്ഞുപോയെന്ന് മൂന്നാമതൊരു കൂട്ടര്.
ആട്ടെ, നിങ്ങള്‍ എന്തു പറയുന്നു?

വ്യാഴാഴ്ച, ജൂൺ 16, 2005
പാചകപദാവലി
പാചകപദാവലി
ഗാര്‍ലിക് വെളുത്തുള്ളി
ജിന്‍ജര്‍ ഇഞ്ചി
നഗ്മെഗ് ജാതിക്ക
മേസ് ജാതിപത്രി
ടാമറിന്‍ഡ് പുളി
മസ്റ്റേര്‍ഡ് കടുക്
ഒമം/അജ്വൈന്‍ അയമോദകം
പോപ്പി സീഡ്സ് കശ്കശ്
ബംഗാള്‍ ഗ്രാം കടല
ബ്ലാക്ക് ഗ്രാം ഉഴുന്ന്
ഗ്രീന്‍ ഗ്രാം ചെറുപയര്‍
റെഡ് ഗ്രാം ദാല്‍ തുവര പരിപ്പ്
റൈസ് ഫ്ളേക്ക്സ് അവല്
മിന്റ് ലീവ്സ് പുതിനയില
റാഡിഷ് മുള്ളങ്കി
യാം ചേന
പമ്പ്കിന്‍ മത്തങ്ങ
ഡ്രംസ്റ്റിക് മുരിങ്ങക്ക
ജിന്‍ജലി സീഡ്സ് എള്ള്
മൊളാസസ് ശര്‍ക്കര
റെയിസിന് ഉണക്കമുന്തിരി
ആഷ് ഗോള്‍ഡ് കുമ്പളം
സ്നേക്ക് ഗോര്‍ഡ് പടവലം
ബിറ്റര്‍ ഗോര്‍ഡ് പാവക്ക
റ്റാരോ ചേമ്പ്
സ്പിനാച് ചീര
ബ്രാന് തവിട്
ഗ്രീന്‍ ചില്ലി പച്ചമുളക്
ബേസന് കടലമാവ്
റിഫൈന്‍ഡ് ഫ്ളോര്‍ മൈദ
സെമോളിന റവ
സാര്‍ഡൈന്‍ ചാള
മാക്കറല്‍ ഐല
പ്രോണ്‍സ് ചെമ്മീന്‍
ലോബ്സ്റ്റര്‍ കൊഞ്ച
ക്രാബ് ഞണ്ട്
സ്കാള്‍ഡിംഗ്, ബ്ലാഞ്ചിംഗ്
ഭക്ഷണപദാര്‍ഥങ്ങള്‍ തിളച്ച വെള്ളത്തില്‍ മുക്കിയോ ഭക്ഷണപദാര്‍ഥങ്ങളുടെ മുകളില്‍ തിളച്ച വെള്ളം ഒഴിച്ചോ പാകപ്പെടുത്തുന്നതിനാണു സ്കാള്‍ഡിംഗ് എന്നു പറയുന്നത്.
തക്കാളിയുടെ പുറംതൊലി കളഞ്ഞ് അതിന്റെ കുറുകിയ ചാറ് എടുക്കുന്നത് എങ്ങനെയാണെന്നു നോക്കുക:
1. പഴുത്ത തക്കാളി - ഒരു കിലോ
2. തിളച്ച വെള്ളം - നികക്കെ ഒഴിക്കണം.
പിന്നീട് അവ ചൂടുവെള്ളത്തില്‍നിന്ന് എടുത്തു പച്ചവെള്ളത്തില്‍ ഇടണം. അപ്പോള്‍ പുറംതൊലി ഇളകി വരുന്നതായി കാണാം. പഴങ്ങളേക്കാള്‍ അധികമായി ബദാം മുതലായവയുടെ തൊലി ഇതുപോലെ കളയാം.
പച്ചക്കറികള്‍ കൂടുതല്‍ കിട്ടുന്ന സമയത്തു പട്ടാണി, കാരറ്റ് പോലുള്ള മറ്റു പച്ചക്കറികള്‍ മേല്പറഞ്ഞ രീതിയില്‍ തയ്യാറാക്കി കണ്ണാടി പോലുള്ള പോളിത്തീന്‍ ബാഗുകളില്‍ നിറച്ച് സീല്‍ ചെയ്ത് ഐസ്പെട്ടിയില്‍ ഫ്രീസറില്‍ വച്ചു സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്ന സമ്പ്രദായത്തിനു ബ്ലാഞ്ചിംഗ് എന്നു പറയുന്നു.
സിമ്മറിംഗ്
തിളച്ചശേഷം മിതമായ തീയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു സിമ്മറിംഗ് എന്നു പറയുന്നു. ഈ പാചകരീതി സ്വീകരിച്ചാല്‍ മീന്‍ തുടങ്ങിയ മാര്‍ദ്ദവമേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൊടിഞ്ഞു പോകാതെയും മൂത്ത ഇറച്ചി തുടങ്ങിയ കട്ടിയുള്ള സാധനങ്ങള്‍ മാര്‍ദ്ദവവും സ്വാദും ഉള്ളതായും പാകപ്പെടുത്തി എടുക്കാം.
സോട്ടിംഗ്
അല്പം എണ്ണയില്‍ ഭക്ഷണസാധനങ്ങള്‍ എണ്ണ വറ്റുന്നതുവരെ അടച്ച്, പതുക്കെ വറുത്തെടുക്കുന്നതിനാണു സോള്ട്ടിംഗ് എന്നു പറയുന്നത്.
മെഴുക്കുപുരട്ടിതന്നെ ഉദാഹരണമായി എടുക്കാം. മെഴുക്കു പുരട്ടാന്‍ ഉള്ള പച്ചക്കറികള്‍ പാകത്തിനു വേവിച്ച് എടുക്കുമല്ലോ. പിന്നീട് അത് ഉലര്‍ത്തി എടുക്കുന്നു.
1. വാഴയ്ക്കാ അല്ലെങ്കില്‍ ഏതെങ്കിലും പച്ചക്കറികള്‍ മസാല ചേര്‍ത്ത് വറ്റിച്ചെടുത്തത ്- അര കിലോ
2. എണ്ണ - കാല് കപ്പ്
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ശരിക്കു ചൂടാകുമ്പോള്‍ വറ്റിച്ചു വച്ചിരിക്കുന്ന പച്ചക്കറികള്‍ കുടഞ്ഞിട്ട് എണ്ണ വറ്റുന്നതുവരെ വറുക്കുക. ഇങ്ങനെ ചെയ്യുന്നതിനാണു സോട്ടിംഗ് എന്നു പറയുന്നത്. ഇങ്ങനെ പാകപ്പെടുത്തുന്ന പച്ചക്കറികള്‍ കരുകരുപ്പായോ അല്പം മയത്തിലോ തയ്യാറാക്കാം. മൂടി പാകം ചെയ്താല്‍ കരുകരുപ്പായി ഇരിക്കും.
സ്റ്റൂവിംഗ്
പാത്രം നല്ലതുപോലെ അടച്ച് ഭക്ഷണസാധനങ്ങള്‍ പാകപ്പെടുത്തുന്നതിനാണു സ്റ്റൂവിംഗ് എന്നു പറയുന്നത്. ഇങ്ങനെ പാകം ചെയ്യുന്ന ഇറച്ചിക്കു നല്ല മയവും സ്വാദും ഉണ്ടായിരിക്കും. ഇറച്ചിയോ മറ്റു പദാര്‍ഥങ്ങളോ എണ്ണയില്‍ വഴറ്റി വെള്ളം ഒഴിച്ചു പാത്രംമൂടി വേവിക്കുക.
ഉണങ്ങിയ പഴങ്ങള്‍, പുതുമയുള്ള പഴങ്ങള്‍, ആപ്പിള്‍, മാങ്ങാപോലുള്ള അധികം പഴുക്കാത്ത പഴങ്ങള്‍ മുതലായവ "സ്റ്റൂ" ചെയ്യാവുന്നതാണ്.
പോച്ചിംഗ്
ഏതെങ്കിലും ഭക്ഷണപദാര്‍ഥം അല്പം ദ്രാവകത്തില്‍ മെല്ലെ പാകപ്പെടുത്തുന്നതിനു പോച്ചിംഗ് എന്നു പറയുന്നു. ഇതിന് ഉപയോഗിക്കുന്ന ദ്രാവകം വെള്ളം ആയിരിക്കണമെന്നു നിര്‍ബന്ധമില്ല. പാകം ചെയ്യുമ്പോള്‍ വെള്ളത്തിന്റെ മുകള്‍പരപ്പു
മെല്ലെ തിളച്ചുകൊണ്ടിരിക്കണം. ഈ രീതിയില്‍ പാകം ചെയ്യുന്നതിന് എണ്ണ ഉപയോഗിക്കുകയില്ല. വെള്ളം തിളയ്ക്കുമ്പോള്‍ മുട്ട പൊട്ടിച്ചു വെള്ളത്തിന്റെ മീതെ ഒഴിക്കണം. മുട്ട വെന്തു കഴിയുമ്പോള്‍ വെള്ളമയമില്ലാതെ കോരിയെടുക്കണം.
ബേസ്റ്റ്
ഏതെങ്കിലും ഭക്ഷണപദാര്‍ഥം പാകം ചെയ്യുമ്പോള്‍ ഉണങ്ങി വരണ്ടുപോകാതിരിക്കാനും സ്വാദു നഷ്ടപ്പെടാതിരിക്കാനും അതില്‍നിന്ന് ഊറിവരുന്ന ദ്രാവകം സ്പൂണ്‍കൊണ്ട് അതില്‍ കോരി ഒഴിക്കുന്നതിനാണു ബേസ്റ്റ് എന്നു പറയുന്നത്.
ബാറ്റര്‍
മാവും ഏതെങ്കിലും ഒരു ദ്രാവകവും ചേര്‍ത്തു യോജിപ്പിച്ച് അടിച്ചു മയപ്പെടുത്തിയ മിശ്രിതത്തിനാണു ബാറ്റര്‍ എന്നു പറയുന്നത്.
ബീറ്റ്
സ്പൂണ്‍ കൊണ്ടോ ഇലക്ട്രിക് മിക്സര്‍ കൊണ്ടോ ദ്രാവകങ്ങള്‍ അടിച്ചു മയപ്പെടുത്തുന്നതിനു ബീറ്റ് എന്നു പറയുന്നു.
ബ്ലെന്‍ഡ്
പല ഭക്ഷണപദാര്‍ഥങ്ങള്‍ കൂട്ടി ഇളക്കി ചേര്‍ക്കുന്നതിനാണു ബ്ലെന്‍ഡ് എന്നു പറയുന്നത്.
ബ്രോയില്‍
തീയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു ബ്രോയില്‍ എന്നു പറയുന്നു. കമ്പിയില്‍ കുത്തിയോ വലക്കമ്പിയുടെ മീതെ വച്ചോ തീയില്‍ ബ്രോയില്‍ ചെയ്ത് എടുക്കാം.
ബ്രോത്ത്
അരിക്കാത്ത കട്ടിസൂപ്പ്
1. കോഴി ഇറച്ചി അല്ലെങ്കില്‍ ഏതെങ്കിലും ഇറച്ചി - അര കിലോ.
2. ഇറച്ചി മസാലപ്പൊടി - ഒരു ഡിസേര്‍ട്ട്സ്പൂണ്‍.
3. വിന്നാഗിരി - ഒരു ഡിസേര്‍ട്ട്സ്പൂണ്‍,ഉപ്പ്- പാകത്തിന്.
4. വെള്ളം - ഒരു കപ്പ്
ഇറച്ചിയില്‍ മറ്റു ചേരുവകള്‍ ചേര്‍ത്തു വേവിക്കുക. ചാറു പാകത്തിനു കുറുകുമ്പോള്‍ വാങ്ങി വയ്ക്കണം. ഇങ്ങനെ പാകപ്പെടുത്തുന്ന കട്ടിസൂപ്പാണ് ബ്രോത്ത്.
ചോപ്പ്
കനം കുറഞ്ഞ പരന്ന ഇറച്ചിക്കഷണങ്ങള്‍ക്കു ചോപ്പ് എന്നു പറയുന്നു.
മാട്ടിറച്ചി ഐസ് പെട്ടിയില്‍ അധികം തണുപ്പില്ലാത്ത ഭാഗത്തുവച്ച് തണുപ്പിക്കുക. പിന്നീടു രണ്ടിഞ്ചുനീളവും രണ്ടിഞ്ചു വീതിയും അരയ്ക്കാല് ഇഞ്ചു കനവുമുള്ള കഷണങ്ങളായി മുറിക്കുക. ഇങ്ങനെ മുറിക്കുന്ന ഇറച്ചിക്കാണു ചോപ്പ്സ് എന്നു പറയുന്നത്. ഇതുപോലെ സാന്‍വിച്ച് ഉണ്ടാക്കുന്നതിനു ചീസ് ചോപ്പ് ചെയ്തെടുക്കുന്നു.
കാരമലൈസ്
പഞ്ചസാര ബ്രൌണ്‍നിറം ആകുന്നതുവരെ കരിച്ചത്.
1. പഞ്ചസാര - കാല് കപ്പ്.
2. തിളച്ച വെള്ളം - കാല് കപ്പ്
ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ പഞ്ചസാര ഇട്ട് സാവധാനം ഇളക്കി പഞ്ചസാര ചുമക്കെ കരിക്കുക. ഇതില്‍ തിളച്ചവെള്ളം ഒഴിച്ച് കട്ട കലക്കി, നല്ല തീയില്‍ ഇളക്കി അലിപ്പിക്കണം. കുറുകുമ്പോള്‍ തണുപ്പിച്ച് കേക്ക്, പുഡ്ഡിംഗ്, ബിസ്ക്കറ്റ് മുതലായവയ്ക്കു ഉപയോഗിക്കാം. ഇതിന് കാരാമലൈസ് ചെയ്ത പഞ്ചസാര സിറപ്പ് എന്നു പറയുന്നു.
കാസറോള്‍
ചൂടില്‍ പൊട്ടാത്ത അടപ്പുള്ള ബേക്കിംഗ് കണ്ണാടിപ്പാത്രങ്ങള്ക്കു കാസറോള്‍ എന്നു പറയുന്നു.
കാന്‍ഡീഡ് പീല്‍
പഴങ്ങളുടെ തൊലികള്‍ പഞ്ചസാരയില്‍ വിളയിച്ചത്.
കോട്ടിംഗ്
ഭക്ഷണസാധനങ്ങളെ റൊട്ടിപ്പൊടികൊണ്ടോ, മാവുകൊണ്ടോ പൊതിയുന്നതിനു കോട്ട് എന്നു പറയുന്നു.
ക്രെപ്
കനം കുറഞ്ഞ പാന്‍ കേക്ക് ആണ് ക്രെപ്
ഫില്ലറ്റ്
എല്ലോ, മുള്ളോ ഇല്ലാത്ത നീളത്തില്‍ കനംകുറച്ചു മുറിച്ച മല്സ്യമാംസക്കഷണങ്ങള്ക്കു ഫില്ലറ്റ് എന്നു പറയുന്നു.
മീന്‍ ഇല്ലെങ്കില്‍ ഇറച്ചിക്കഷണങ്ങള്‍ - അര കിലോ
ഫില്ലറ്റിനുള്ള മല്സ്യമാംസക്കഷണങ്ങള് ഐസ്പെട്ടിയില്‍ ഒരു മണിക്കൂര്‍ വച്ച് തണുപ്പിച്ചാല്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇറച്ചിയോ, മീനോ ഐസ്പെട്ടിയില്‍ നിന്ന് എടുത്തു പലകപോലെ മുറിച്ച് എടുക്കാം.
കനാപ്പേ
റൊട്ടിക്കഷണങ്ങളുടെയോ ബിസ്ക്കറ്റിന്റെയോ മുകളില്‍ പാകം ചെയ്ത ഇറച്ചിയോ മീനോ, ചീസോ, പച്ചക്കറികളോ വച്ചത്. ഒരു ലഘു പലഹാരമായി ഇത് ഉപയോഗിക്കാം.
പേസ്ട്രീസ്
ബോര്‍മ്മയില്‍ പല വിധത്തില്‍ ചുട്ടെടുക്കുന്ന മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും പേസ്ട്രീസ് എന്നു പറയുന്നു. പല വിധത്തിലും രൂപത്തിലും സ്വാദിലും ഉള്ള അനേകം പേസ്ട്രീസ് ഉണ്ട്.
ഇവയെ പ്രധാനമായി ഫ്ളേയ്ക്കി അല്ലെങ്കില്‍ പഫ് പേസ്ട്രി ഷോര്‍ട്ട് ക്രസ്റ്റ് പേസ്ട്രി ഷൂ പേസ്ട്രി എന്നിങ്ങനെ വിഭജിക്കാം.
മാവും വെണ്ണയും, മുട്ടയും പഞ്ചസാരയും ബേക്കിംഗ് പൌഡറും ആണ് പ്രധാന ചേരുവകള്‍. വെണ്ണയ്ക്കു പകരം വനസ്പതിയും കൊഴുപ്പും ഒക്കെ ഉപയോഗിക്കാം. പക്ഷേ പേസ്ട്രിക്ക് വെണ്ണയാണ് ഏറ്റവും രുചികരം. കട്ടിയുള്ള വെണ്ണ വേണം ഉപയോഗിക്കുവാന്‍. പേസ്ട്രിയുടെ ഇനം അനുസരിച്ച് വെണ്ണയുടെ അളവില്‍ മാറ്റം വരുത്താം.
ഫ്ളേക്കി പേസ്ട്രി അല്ലെങ്കില്‍ പഫ് പേസ്ട്രി
ബേക്കു ചെയ്തു കഴിയുമ്പോള്‍ മാവ് പല കനം കുറഞ്ഞ ഇതളുകളായി വേര്പെട്ടിക്കും. മാവ് കുഴച്ചതു കനം കുറച്ച് പരത്തി അതിന്റെ മീതെ വെണ്ണയോ, കൊഴുപ്പോ പുരട്ടി പരത്തിയ മാവിനെ ചുരുട്ടി എടുക്കണം. അതു വട്ടത്തില്‍ മുറിച്ച്. വീണ്ടും ആവശ്യമുള്ള രൂപത്തില്‍ പരത്തണം. അതില്‍ ആവശ്യമുളള സാധനങ്ങള്‍ അകത്തുവച്ചോ, പുറത്തുവച്ചോ, ബേക്ക് ചെയ്യുന്നു. ബേക്ക് ചെയ്തു കഴിയുമ്പോള്‍ മാവ് പല തട്ടുകളായി വിടര്‍ന്നു വരും.
പഫ്സ്, ചിക്കന്‍ പേസ്ട്രി, ചീസ്പേസ്ട്രി മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
ഷോര്‍ട്ട് ക്രസ്റ്റ് പേസ്ട്രി
മാര്‍ദ്ദവമുള്ളതും എളുപ്പം പൊടിക്കാതെ മുറിക്കാവുന്നതും വായിലിട്ടാല്‍ അലിഞ്ഞു പോകാത്തതുമാണ് ഈ പേസ്ട്രി. ഈ മേന്മ ചേരുവകളുടെ അളവിലും ഉണ്ടാക്കുന്ന രീതിയിലും, ഉണ്ടാക്കുന്നവരുടെ വൈദഗ്ധ്യവും അനുസരിച്ചിരിക്കും. ഷോര്‍ട്ട് ക്രസ്റ്റ് പേസ്ട്രിയെ രണ്ടു വിഭാഗമായി തരം തിരിക്കാം. മധരമുള്ളതും മധുരമില്ലാത്തതും.
റ്റബസ്കോ സോസ്
വിദേശങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവുമധികം എരിവുള്ള സോസാണിത്. ഇതു പലതരം ചുവന്ന മുളകു കൊണ്ടാണു തയ്യാറാക്കുന്നത്. നല്ല
ചെമപ്പു നിറമുള്ള ഈ സോസ് വെള്ളം പോലെ അയഞ്ഞ് ഇരിക്കും. കറിക്കു കൂടുതല്‍ എരിവു വേണമെങ്കില്‍ ഈ സോസ് അല്പം ഉപയോഗിക്കാം.
പഞ്ച്
ഇതു വിരുന്നുസല്ക്കാരത്തിനു മുമ്പ് അതിഥികള്‍ക്കു വിളമ്പുന്ന ഒരു പാനീയമാണ്. പലതരം പഴച്ചാറുകളും സോഡായോ വെള്ളമോ ചേര്‍ത്തു തയ്യാറാക്കാം.
ഡ്രസ്സിംഗ്
വൃത്തിയാക്കുക,അലങ്കരിക്കുക തുടങ്ങിയവയ്ക്കാണു ഡ്രസ്സിംഗ് എന്നു പറയുന്നത്. കോഴി, താറാവ് മുതലായവയെ കൊന്നു വൃത്തിയാക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ അലങ്കരിക്കുന്നതിനും ഡ്രസ്സിംഗ് എന്നു പറയുന്നു.
സാലഡ് ഡ്രസ്സിംഗ്
പലതരം പച്ചക്കറികള്‍ അവയുടെ നിറവും വലിപ്പവും അനുസരിച്ചു നല്ല വിസ്താരമുള്ള പാത്രത്തില്‍ അടുക്കി മയോണീസ് പോലുള്ള ഏതെങ്കിലും സാധനം ഉപയോഗിച്ച് അലങ്കരിക്കുന്നതിനു സാലഡ് ഡ്രസ്സിംഗ് എന്നാണു പറയുന്നത്.
ഫ്രയിംഗ്
നല്ല ചൂട് എണ്ണയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വറുക്കുന്നതിന് ഫ്രയിംഗ് എന്നു പറയുന്നു.
ഡീപ്പ് ഫ്രയിംഗ്
ഭക്ഷണ സാധനങ്ങള്‍ തിളച്ച എണ്ണയില്‍ മുങ്ങി വറുത്തെടുക്കുന്നതിന് ഡീപ്പ് ഫ്രെയിംഗ് എന്നു പറയുന്നു. ഇങ്ങനെ വറുത്താല്‍ എണ്ണമയം ഇല്ലാതെയും കരുകരുത്തും ഇരിക്കും.
ഷാലോ ഫ്രയിംഗ്
എത്രയും കുറച്ച് എണ്ണയില്‍ പദാര്‍ത്ഥങ്ങള്‍ പാകപ്പെടുത്തുന്ന രീതിക്ക് ഷാലോ ഫ്രയിംഗ് എന്നു പറയുന്നു. ഇങ്ങനെ
പാകപ്പെടുത്തുന്ന പദാര്‍ത്ഥങ്ങളില്‍ അല്പം എണ്ണ പിടിച്ചിരിക്കും. എണ്ണ നല്ലവണ്ണം ചൂടാറിയ ശേഷമേ വറക്കാന്‍ ഉള്ള സാധനങ്ങള്‍ ഇടാവൂ.
ഓവന് ഫ്രയിംഗ്
ഓവനില്‍ ചൂട് നിയന്ത്രിച്ച് അല്പം എണ്ണയില്‍ വറുത്ത് എടുക്കുന്നതിനാണ് ഓവന് ഫ്രയിംഗ് എന്നു പറയുന്നത്.
ഡ്രൈ ഫ്രയിംഗ്
ധാരാളം കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങള്‍ അതിന്റെ എണ്ണയില്‍ തന്നെ വറുത്ത് എടുക്കുന്നതിന് ഡ്രൈ ഫ്രയിംഗ് എന്നു പറയുന്നു. ബേക്കണ്‍, സോസേജ് മുതലായവ ഇങ്ങനെയാണ് പാകം ചെയ്യുന്നത്.
ലീഫ് റാപ്പിംഗ്
ഭക്ഷണ സാധനങ്ങള്‍ പച്ച വാഴയിലയില്‍ പൊതിഞ്ഞു പാകപ്പെടുത്തുന്ന സമ്പ്രദായത്തിന് ലീഫ് റാപ്പിംഗ് എന്നു പറയുന്നു. പാകം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങള്‍ ഇലയില്‍ പൊതിഞ്ഞ് നന്നായി കെട്ടണം. ഇങ്ങനെയുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ വറുത്തോ, പുഴുങ്ങിയോ ആവി കയറ്റിയോ പാകപ്പെടുക്കാവുന്നതാണ്. പാഴ്സികളുടെ പാചക രീതികള്‍ അനുസരിച്ച് പച്ചമീന്‍ ഇലയില്‍ പൊതിഞ്ഞു ആവി കയറ്റി പാകപ്പെടുത്താം.
പ്യൂരി
കുറുകിയ പഴച്ചാറാണ് പ്യൂരി. പഴങ്ങള്‍ ഉടച്ചെടുത്തു നാരും പിശടും ഇല്ലാതെ അരിച്ച് എടുക്കണം. ചാറ് കുറുകി ഇരിക്കണം.
ഡസ്റ്റിംഗ്
പഞ്ചസാരയോ, മാവോ ഭക്ഷണസാധനങ്ങളുടെ മുകളില്‍ തൂവുന്നതിനു ഡസ്റ്റിംഗ് എന്നു പറയും.
ഫോയില്‍ കുക്കിംഗ്
ഭക്ഷണസാധനങ്ങള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു പാകപ്പെടുത്തുന്നതിനു ഫോയില്‍ കുക്കിംഗ് എന്നു പറയുന്നു. ഇങ്ങനെ പാകം ചെയ്യുമ്പോള്‍ അതിന്റേതായ മണവും ഗുണവും നഷ്ടപ്പെടാതെ വെന്തു കിട്ടും. അലുമിനിയം ഫോയില്‍ റോളുകളായി കടകളില്‍ വാങ്ങാന്‍ കിട്ടും. ഇറച്ചി, മീന്‍ മുതലായ പെട്ടെന്നു വേകുന്ന ഭക്ഷണസാധനങ്ങള്‍ എണ്ണമയം തേച്ച് അലുമിനിയം കടലാസില്‍ ചുറ്റി നേരത്തെ ചൂടാക്കിയ ബോര്‍മ്മയില്‍ അല്ലെങ്കില്‍ ഓവനില്വെച്ചു ബേക്ക് ചെയ്യുക.
തൂക്കങ്ങളും അളവുകളും
ദ്രാവകവസ്തുക്കളുടെ അളവ്1. സ്റ്റാന്‍ഡേര്‍ഡൈസ് റ്റീ കപ്പ് : 200 മില്ലിലിറ്റര്‍
2. നാലേകാല്‍ കപ്പ് : 1 ലിറ്റര്‍
ഘനവസ്തുക്കളുടെ അളവ്1. ഒരു ഡിസേര്‍ട്ട് സ്പൂണ്‍ : മൂന്നു റ്റീസ്പൂണ്‍
2. 5 ഗ്രാം : ഒരു റ്റീസ്പൂണ്‍
3. 14-15 ഗ്രാം : ഒരു ഡിസേര്‍ട്ട് സ്പൂണ്‍
4. 100 ഗ്രാം : അരക്കപ്പ്
വെണ്ണപോലുള്ള കൊഴുപ്പ്1. രണ്ടു കപ്പ് : 450 ഗ്രാം
2. രണ്ടു ഡിസേര്‍ട്ട്സ്പൂണ്‍ : ഏകദേശം 29 ഗ്രാം
3. ഏഴു ഡിസേര്‍ട്ട് സ്പൂണ്‍ : ഏകദേശം 100 ഗ്രാം.
മാവ്1. 450 ഗ്രാം : മൂന്നര മുതല്‍ 4 കപ്പുവരെ
2. മൂന്നര ഡിസേര്‍ട്ട് സ്പൂണ്‍ : ഏകദേശം 30 ഗ്രാം

വധുവിനെ ഒരുക്കുന്നത്
വധുവിനെ ഒരുക്കുന്നത്
കല്യാണത്തിന്റെ തലേദിവസമല്ല സൌന്ദര്യരക്ഷ തുടങ്ങേണ്ടത്. അതു പലപ്പോഴും അപകടകരമായിത്തീരാറുണ്ട്. കടലമാവിനോടുപോലും അലര്‍ജിയുള്ള പെണ്‍കുട്ടികളുണ്ട്. അതുകൊണ്ട് കല്യാണം നിശ്ചയിക്കുന്ന ദിവസം മുതല്‍ സൌന്ദര്യരക്ഷ തുടങ്ങണം. മുഖക്കുരു, താരന്, കൈയിലെയും കാലിലെയും അനാവശ്യ രോമങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ ആദ്യം തന്നെ പരിഹരിക്കണം. കമ്പ്യൂട്ടര്‍ ധാരാളമായി ഉപയോഗിക്കുന്നവര്‍ക്കും ഒരുപാട് ഉറക്കമൊഴിഞ്ഞ് പഠിക്കുന്നവര്‍ക്കും കണ്ണിനു താഴെ കറുത്ത പാടുകള്‍ ധാരാളമായി കാണാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം കല്യാണം നിശ്ചയിക്കുന്ന ദിവസം മുതല്‍ പരിഹരിച്ചു തുടങ്ങണം.
താരന് ഇല്ലാതാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. തലയോട്ടിയിലും തലമുടിയിലും ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ ചൂടാക്കി തേക്കുക. അര മണിക്കൂര്‍ കഴിഞ്ഞു താളി ഉപയോഗിച്ചു കഴുകിക്കളയുക. ചെമ്പരത്തിപ്പൂവും ഇലയും അരച്ചു തലയില്‍ പുരട്ടി 20 മിനിട്ടു കഴിഞ്ഞു കഴുകിക്കളയുന്നതും തേങ്ങാപ്പാല്‍ തലയില്‍ തേച്ചു പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുന്നതും താരനു ശമനം ഉണ്ടാക്കും. മൈലാഞ്ചി അരച്ചു പുരട്ടുന്നതും നല്ലതാണ്. ഈ രീതികള്‍കൊണ്ട് താരന് കുറയുന്നില്ലെങ്കില്‍ ഒരു ബ്യൂട്ടീഷ്യനെ കാണുക. ഉത്കണ്ഠയും മാനസിക പരിമുറുക്കവും താരനെ വര്‍ധിപ്പിക്കും എന്നതിനാല്‍ അവ ഒഴിവാക്കാന്‍ ശ്രമിക്കണം.
മുഖക്കുരുവിന്റെ ചികിത്സയും ആദ്യംതന്നെ ചെയ്യേണ്ടതുണ്ട്. കസ്തൂരി മഞ്ഞളും രക്തചന്ദനവും വെള്ളത്തില്‍ ചാലിച്ച് മുഖത്തിട്ടാല്‍ മുഖക്കുരു മാറും. ഭക്ഷണരീതിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എട്ടു ഗാസ് വെള്ളമെങ്കിലും ഒരു ദിവസം കുടക്കണം. പഴങ്ങളും പഴച്ചാറുകളും ധാരാളമായി കഴിക്കണം. ചോക്കലേറ്റ്, വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ നിന്ന് ഒഴിവാക്കണം. പതിവായി മുഖത്തു തുളസിനീരു പുരട്ടുന്നതും നല്ലതാണ്. കൈയിലെയും കാലിലെയും അനാവശ്യരോമങ്ങളുടെ വളര്‍ച്ച കുറയാന്‍ മഞ്ഞള്‍പ്പൊടി ദേഹത്തു തേക്കുന്ന എണ്ണയില്‍ കുഴച്ച് തേച്ചാല്‍ മതി.
ഒരു പ്രാവശ്യം വാക്സ് ചെയ്തിട്ട് ഈ ലേപനം പതിവായി പുരട്ടുന്നത് കൂടുതല്‍ ഫലപ്രദമാണ്. കണ്ണു കുഴിയുന്നതും കണ്ണിനു ചുറ്റും കറുപ്പു വരുന്നതും വിദ്യാര്‍ത്ഥിനികളുടെയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെയും ഇടയില്‍ ധാരാളമായി കാണാം എന്നു പറഞ്ഞല്ലോ. തക്കാളി നീരും ഉരുളക്കിഴങ്ങു ചതച്ചതും ചേര്‍ത്തുണ്ടാക്കുന്ന പാക്ക് കണ്ണിനു ചുറ്റും വച്ച് പത്തുമിനിട്ടു കഴിഞ്ഞു കഴുകിക്കളയുക. ഒരു സ്പൂണ്‍ പാലില്‍ അല്പം നാരങ്ങാനീരു കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടുക. ഇതുകൊണ്ടും കുറവു വരുന്നില്ലെങ്കില്‍ പാര്‍ലറില്‍ പോയി കണ്‍തടത്തിനു വേണ്ടിയുള്ള പ്രത്യേക ചികിത്സ എടുക്കുക.
ദന്തിസ്റ്റിനെ കണ്ട് പല്ലു Рolishingന് ചെയ്യിക്കാന്‍ മറക്കരുത്. മാനിക്യൂറും പെഡിക്യൂറും ചെയ്തു കൈയിലെയും കാലിലെയും നഖങ്ങള്‍ വൃത്തിയാക്കണം. ഇതു കല്യാണത്തിന് ഒരു മാസം മുമ്പും രണ്ടു ദിവസം മുമ്പും ചെയ്യണം. ബ്രൈഡല്‍ മേക്ക് അപ്പിന് ഉപയോഗിക്കുന്ന എല്ലാ കോസ്മെറ്റിക്സും കല്യാണത്തിന് രണ്ടാഴ്ച മുമ്പെങ്കിലും പിശോധിച്ചു നോക്കിയിരിക്കണം. ലിപ്സ്റ്റിക്കും ഐ ലൈനറും ഒക്കെ ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കും. ഇതു മുമ്പുപയോഗിച്ചിട്ടില്ലാത്തവര് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
വധുവിന്റെ നിറം, മുഖത്തിന്റെ ആകൃതി, ചെവിയുടെയും മൂക്കിന്റെയും പ്രത്യേകതകള്‍ എന്നിവ അനുസരിച്ച് വ്യത്യസ്ത രീതികളിലാണ് ബ്രൈഡല്‍ മേക്കപ്പ് ചെയ്യുന്നത്. മുഖസൌന്ദര്യത്തെ വര്‍ധിപ്പിക്കുന്ന അവയവങ്ങളെ എടുത്തു കാട്ടിയും അത്ര ലക്ഷണം പോരെന്നു തോന്നുന്ന അവയവങ്ങളെ അല്പം മറച്ചുമൊക്കെയാണ് മേക്കപ്പ്. അതുപോലെ എണ്ണമയമുള്ള മുഖമാണെങ്കില്‍ അതിനനുസരിച്ചുള്ള വ്യത്യാസങ്ങളും വരും. ചിത്രം വരയ്ക്കുന്നവര്‍ ആദ്യം ക്യാന്‍വാസ് ഒരുക്കുന്നതുപോലെ മുഖത്തു കണ്‍സീലര്‍ സ്റ്റിക്ക് തേച്ചു പാടുകള്‍ മായ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. കണ്ണിനടിയിലെ കറുപ്പ്, മുഖക്കുരുവും മറ്റും ശേഷിപ്പിക്കുന്ന കലകള്‍ ഒക്കെ ഈ രീതിയില്‍ മാറ്റുന്നു. പിന്നീട് നിറത്തിനു ചേരുന്ന ഫൌണ്ടേഷന് ഇടുന്നു. ഫൌണ്ടേഷന് കൂടുതല്‍ നേരം നില്ക്കാന് പൌഡര്‍ ഇട്ടു പഫു ചെയ്യണം. പൌഡര്‍ ഇടുന്നത് വെളുപ്പിക്കാനാണ് എന്ന സങ്കല്പം ഇപ്പോള്‍ മാറിയിട്ടുണ്ട്. മുഖത്ത് ഇടുന്ന ഫൌണ്ടേഷന് തന്നെ ചെവി, കഴുത്ത് കൈകള്‍ എന്നിവിടങ്ങളിലും ഇടണം.
പുരികം വരയ്ക്കുകയാണ് അടുത്ത പടി. കണ്ണിനു പുറത്ത് ഐഷാഡോ ഇടുന്നു. ഐ ലൈനര്‍ ഉപയോഗിച്ച് കണ്ണു വരയ്ക്കണം. കുട്ടികളുടെ കണ്ണെഴുതുമ്പോലെ തെളിച്ച് വരയ്ക്കരുത്. ഐ ലൈനര്‍ കൊണ്ട് ഒരു തൂവല്‍ സ്പര്‍ശം മാത്രം. കണ്‍പീലിയ്ക്ക് ആകൃതി തോന്നിപ്പിക്കാന്‍ മസ്കാര ഇടാം. കവിളില്‍ റൂഷ് ഇടുന്നത് ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ്. കവിള് കൂടുതലുള്ളവര്‍ക്ക് കവിള് കുറഞ്ഞു തോന്നാനും കുറവുള്ളവര്‍ക്ക് കൂടുതല്‍ തോന്നാനും പറ്റുന്ന രീതിയില്‍ റൂഷ് ഇടാം. പലരും കരുതുന്നതുപോലെ എപ്പോഴും നാണിച്ചിരിക്കാനല്ല റൂഷ് ഇടുന്നത്.
ഗോസി, മാറ്റ് ഫിനിഷ് എന്നിങ്ങനെയുള്ള ലിപ്സ്റ്റിക്കുകളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. കല്യാണത്തിനുള്ള മേക്കപ്പില്‍ ഗോസിയാണ് നല്ലത്. കടും ചുവപ്പു നിറങ്ങളെക്കാള് ബ്രൌണ്‍ നിറത്തിലുള്ള ഷേഡുകളാണ് കൂടുതല്‍ സ്വാഭാവികമായി തോന്നുക. ലിപ്ലൈനര് ഉപയോഗിക്കണം. ബ്രഷ് ഉപയോഗിച്ച് ലിപ്സ്റ്റിക് ഇട്ടാല്‍ നല്ല ഫിനിഷ് കിട്ടും. മുടിക്കെട്ട് ഭംഗിയാക്കുന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. കല്യാണത്തിനു രണ്ടു ദിവസം മുമ്പുതന്നെ ഒരു ബ്യൂട്ടീഷ്യന്റെ അടുത്തുപോയി മുടി കെട്ടുന്ന വിധം പരിശോധിക്കണം. മുടി ചുരുണ്ടതാണെങ്കല് ഡ്രയര്‍ ഉപയോഗിച്ച് ചുരുളിച്ച കുറയ്ക്കണം. മുഖത്തിന്റെ ആകൃതി അനുസരിച്ചു വേണം മുടി കെട്ടേണ്ടത്. നെറ്റി കൂടുതലുള്ളവര്‍ ഒന്നുരണ്ടു ചുരുള്‍ മുടി നെറ്റിയിലേക്കിട്ടാല് നെറ്റി കുറഞ്ഞതായി തോന്നും.മുടി പറക്കാതിരിക്കാന്‍ ഏതെങ്കിലും ഹെയര്‍ സ്പ്രേ ഉപയോഗിച്ചാല്‍ മതി. ചിലര്‍ക്ക് ഹെയര്‍ സ്പ്രേ അലര്‍ജി ഉണ്ടാക്കും.
അങ്ങനെയുള്ളവര്‍ ജെല്ലോ മൌസെ യോ ഉപയോഗിച്ചാല്‍ മതി. കഴുത്തിനു നീളം കൂടുതലുള്ളവര്‍ക്ക് കഴുത്തിലേക്ക് ഇറങ്ങിയിരിക്കുന്ന കെട്ടാവും ചേരുന്നത്. ഓവല്‍ ആകൃതിയാണ് സൌന്ദര്യത്തിന്റെ അടിസ്ഥാനമായി പലരും എടുക്കുന്നത്. മുടി കെട്ടുമ്പോഴും മുഖത്ത് ഷേഡ് ഇടുമ്പോഴും ഈ ആകൃതി മനസ്സിലുണ്ടാവണം. കല്യാണത്തിനു രണ്ടു ദിവസം മുമ്പ് കൈയിലും കാലിലും മൈലാഞ്ചി ഇടണം. തലയില്‍ ഓയില്‍ മസാജും ഹെന്നയും ഇടുന്നതും മുഖത്ത് ബ്ലീച്ച്, ഫേഷ്യല്‍ എന്നിവ ഇടുന്നതും മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുന്നതും രണ്ടു ദിവസം മുമ്പു ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്.
സാരിയും ആഭരണും തെരഞ്ഞെടുക്കുമ്പോള്‍
വധുവിന്റെ നിറവും പൊക്കവും അനുസരിച്ചുവേണം സാരി തെരഞ്ഞെടുക്കേണ്ടത്. പൊക്കമുള്ളവര്‍ക്ക് വീതി കൂടിയ ബോര്‍ഡര്‍ ഉള്ള സാരിയാണ് ഇണങ്ങുന്നത്. പൊക്കം കുറഞ്ഞവര്‍ക്ക് ചെറിയ ബോര്‍ഡര്‍ ഉള്ള സാരിയും. കുത്തനെയുള്ള കസവു വരകളുള്ള സാരിയാണ് പൊക്കം കുറഞ്ഞവര്‍ക്കു നല്ലത്. മെലിഞ്ഞു നീണ്ട പ്രകൃതക്കാര്‍ക്ക് കുറുകെയുള്ള കസവുവരകളോ ചെക്കോ ഉള്ള സാരി തെരഞ്ഞെടുക്കാം. മെലിഞ്ഞു പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് ടിഷ്യു ടൈപ്പ് സാരിയാണ് നല്ലത്. വണ്ണം കുറഞ്ഞ ആളുകള്‍ കാഞ്ചീപുരം സാരി വാങ്ങി സ്റ്റാര്‍ച്ചു ചെയ്ത് പോളീഷു ചെയ്ത് ഉടുത്താല്‍ നല്ല വണ്ണം തോന്നും.
വണ്ണം ഉള്ളവര്‍ ബ്ലൌസ് തയ്പിക്കുമ്പോള്‍ പഫ് സ്ലീവ് വയ്ക്കരുത്. വണ്ണം കുറഞ്ഞവര്ക്കാകാം. മുട്ടിനു താഴെ കൈയ്ക്ക് ഇറക്കം ആര്‍ക്കും നന്നല്ല. കസവു ചുളുങ്ങി ഇരിക്കും. ചെരുപ്പ് വാങ്ങുന്നത് വളരെ ശ്രദ്ധിച്ചു വേണം. ഭംഗി മാത്രം നോക്കിയാല്‍ പോരാ. ഒരുപാടുനേരം നില്‍ക്കേണ്ടതുകൊണ്ട് കാലിന് സുഖപ്രദമായ ചെരുപ്പുകള്‍ തെരഞ്ഞെടുക്കണം. സാരിക്കു മാച്ചു ചെയ്യുന്ന നിറത്തിലുളള ചെരുപ്പു വേണം തെരഞ്ഞെടുക്കേണ്ടത്. ഗോള്‍ഡന്‍ കളറിലും വെളുപ്പു നിറത്തിലും ഉള്ള ചെരുപ്പുകള്‍ ഏതു സാരിക്കും ഇണങ്ങും.
ആഭരണങ്ങള്‍ ഒരുപാട് അണിയുന്നത് ഭംഗികേടാണ്. അത് മുഖസൌന്ദര്യത്തെയും കെടുത്തും. കൂടുതല്‍ സ്വര്‍ണം ധരിക്കണമെന്നുള്ളവര്‍ കൂടുതല്‍ ഈടുള്ള ആഭരണങ്ങള്‍ തെരഞ്ഞെടുക്കണം. എണ്ണം കുറച്ചാല്‍ മതി. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്ല പാറ്റേണ്‍ നോക്കി തെരഞ്ഞെടുക്കണം. വലിയ നെറ്റിയുള്ളവര്‍ വലിയ നെറ്റിച്ചുട്ടി തെരഞ്ഞെടുക്കാം. നീണ്ട മുഖമുള്ളവര്‍ നീണ്ട കമ്മല്‍ വാങ്ങരുത്. ജിമിക്കിയും മറ്റുമാണ് അവര്‍ക്ക് ചേര്‍ച്ച.

ചിക്കന്‍ ഷക്കൂത്തി
ചിക്കന്‍ ഷക്കൂത്തി
1. കോഴിയിറച്ചി കഷണങ്ങളാക്കിയത്- ഒന്നേകാല്‍ കിലോ,
2. തേങ്ങ ചിരകിയത്- ഒരു കപ്പ്, ഉണക്കമല്ലി- ഒന്നര ടേബിള്‍ സ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍, കശ്കശ്- ഒരു ടീസ്പൂണ്‍, പെരുംജീരകം- രണ്ട് ടീസ്പൂണ്‍
3. എണ്ണ- കാല് കപ്പ്,
4. സവാള അരിഞ്ഞത്- രണ്ടു വലുത്, പച്ചമുളക് അരിഞ്ഞത്- ആറ്,
5. ജാതിപത്രി പൊടിച്ചത്- ഒരു ടീ സ്പൂണ്‍ തേങ്ങാക്കൊത്ത്- ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ്- പാകത്തിന്6. പുളി- ചെറുനാരങ്ങാ വലിപ്പത്തില്‍
പാകം ചെയ്യുന്ന വിധം
1. കോഴി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പു പുരട്ടി മാറ്റിവയ്ക്കുക.
2. രണ്ടാമത്തെ ചേരുവ ചീനച്ചട്ടിയില്‍ വറുത്ത് മയത്തില്‍ അരച്ചെടുക്കുക.
3. എണ്ണ ചൂടാകുമ്പോള്‍ വറുത്തരച്ച ചേരുവയും പച്ചമുളകും സവാളയും വഴറ്റുക.
4. ഇതിലേക്ക് കോഴിക്കഷണങ്ങള്‍, തേങ്ങാക്കൊത്ത്, ജാതിപത്രി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
5. വാളന്‍പുളി രണ്ടു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. 15 മിനിറ്റിനുശേഷം തീ കൂട്ടി മുകളില്‍ എണ്ണ തെളിയുന്നതുവരെ ഇളക്കുക.

നാടിനൊപ്പം, ദേവിയ്ക്കായി
ഈരേഴ തെക്ക് : ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ ആദ്യത്തേതാണ് ഈരേഴ തെക്ക്. ഈരേഴ തെക്കു കരയിലെ ചെമ്പോലില്‍ വീട്ടില്‍ വട്ടകയിലാണു കൈനീട്ടപ്പറയ് ക്കായി ദേവിയെ എഴുന്നള്ളിക്കുന്നത്. കൊടുങ്ങല്ലൂില്‍നിന്നു ദേവിയെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിന്റെ സ്മരണയ്ക്കാണു കൈനീട്ടപ്പറ അവിടെ നിന്നെടുക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ജീവതയിലാണു പറയെടുക്കുന്നത്.
മകയിരം നാള് കഴിഞ്ഞു പിന്നീടുള്ള പൂയം നാളിലാണ് ഒന്നാം ദിവസം ഈരേഴ തെക്കു കരയിലെ പറ. അന്നേ ദിവസം ഉച്ചയ്ക്കു കാട്ടൂര്‍ ഇറക്കിപ്പൂജയും സദ്യയും. വൈകിട്ട് പോനകം ളാഹ അന്‍പൊലിക്കളത്തില്‍ ചെട്ടികുളങ്ങര, മുള്ളിക്കുളങ്ങര ഭഗവതിമാരുടെ കൂടിയെഴുന്നള്ളത്തു നടത്തും.
അമ്മയെ കൊണ്ടുവരാന്‍ പോയ യോഗീശ്വരന്മാരുടെ കൂടെപ്പോയ പുതുപ്പുരയ്ക്കല്‍, കാട്ടൂര്‍, ചെറുമാളിയേക്കല്, പുല്ലമ്പള്ളില്‍ വീടുകളിലും ഇറക്കിപൂജ നടത്തപ്പെടുന്നു.
കുംഭഭരണി കഴിഞ്ഞുവരുന്ന പൂയം നാളില്‍ രണ്ടാം ദിവസം ഈരേഴ തെക്ക് കരക്കാരുടെ പുളിവേലിലെ പറയും കോയിക്കല്‍ത്തറയില്‍ അന്‍പൊലിയും ഉച്ചയ്ക്കു ഭഗവതിയെ എഴുന്നള്ളിച്ചു പുല്ലമ്പള്ളില്‍ കളരിയില്‍ ഇറക്കിപ്പൂജ. വൈകിട്ട് പുതുപ്പുരയ്ക്കല്‍ കളരിയില്‍ ഇറക്കിപ്പൂജ, സദ്യ എന്നിവയും നടക്കും.
അടിച്ചട്ടം, കതിരുകാല്, ഇടക്കൂടാരം,
പ്രഭട, തൊപ്പിക്കൂടാരം എന്നീ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 55 മീറ്റര്‍ ഉയരമുള്ള കുതിരയെയാണ് ഈരേഴ തെക്ക് കരക്കാര് അണിയിച്ചൊരുക്കി കുംഭഭരണിനാളില്‍ ആനയിക്കുന്നത്. അനന്തശയനം, പാലാഴിമഥനം, കുരുക്ഷേത്രയുദ്ധം, ശ്രീകൃഷ്ണലീല, ഇരുവശത്തും ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണന്, ഭീമന്, അര്ജുനന്, നടുവില്‍ നാഗപ്പത്തി, പൂവ്, വള്ളി മുതലായ കലാരൂപങ്ങള്‍. പ്രഭടയ്ക്കു നടുവില്‍ ദാരികവധം നടത്തി ഘോര രൂപിണിയായി വരുന്ന ഭദ്രകാളി രൂപമുള്ള ഭദ്രകാളിമുടി അതിനു താഴെയായി തലേക്കെട്ട്, പിന്നീടുള്ളത് മറ്റു കെട്ടുകാഴ്ചകളിലില്ലാത്ത തത്തിക്കളിക്കുന്ന രണ്ടു പാവക്കുട്ടികള്‍.
ഇലഞ്ഞീലേത്ത് വീട്ടുകാര്‍ വഴിപാടായി കുതിരയ്ക്ക് സമര്‍പ്പിച്ചതാണു പാവക്കുട്ടികള്‍. ഇലഞ്ഞീലേത്ത് ഗൃഹനാഥന് മക്കളില്ലാത്ത ദുഃഖം പേറുമ്പോള്‍ വഴിപാടായി കുതിരയ്ക്കു പാവയെ സമര്‍പ്പിക്കാമെന്നു നേര്‍ന്ന് അധികം വൈകാതെ കുടുംബത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ പിറന്നു. അങ്ങനെ രണ്ടു പാവക്കുട്ടികളെ വഴിപാടായി നല്കി. കുതിരയില്‍ ഇടക്കൂടാരത്തിനു തൊട്ടു താഴെയായിട്ടാണു പാവകളുടെ സ്ഥാനമൃാഗശമനത്തിനും സന്താനലബ്ധിക്കുമായി പാവക്കുട്ടിക്ക് ഉടയാട ചാര്‍ത്തുന്നത് പ്രധാന വഴിപാടാണ്.
ഈരേഴ തെക്കു കരക്കാര് നടത്തുന്ന
ഒന്നാം എതിരേല്പ് ഉല്‍സവദിനം ഉരുളിച്ച വരവിനു ശേഷം ഭദ്രകാളി മുടി എഴുന്നള്ളിച്ചു ക്ഷേത്രത്തില്‍ കൊണ്ടുവന്നു പാട്ടമ്പലത്തില്‍ ആചാരപൂര്‍വം എഴുന്നള്ളിച്ചിരുന്നു. ആവശ്യം വേണ്ട ഒരുക്കുകള്‍ അതിനുമുന്പില് തയാറാക്കിയശേഷം കുറപ്പന്മാര്‍ തോറ്റം പാട്ടു നടത്തുന്നു.
മീനമാസത്തിലെ അശ്വതിനാളില്‍ ക്ഷേത്രത്തില്‍ തെക്കും വടക്കും കരക്കാര് ഓരോ പോളവിളക്ക് ഉണ്ടാക്കും. തെക്കരുടെ പോളവിളക്കും വിശേഷാല്‍ പരിപാടികളും ഈരേഴ തെക്കു കരക്കാരും, തിരുപ്പന്ത ഓട്ടം, കൈത തെക്ക് കരക്കാരുമാണു നടത്തുന്നത്. പറയിടീലിനായി ചുറ്റുമുള്ള നാലുകരകളിലും എഴുന്നള്ളിക്കുന്ന ഭഗവതിയെ തെക്കേ വിളക്കിന് ചുവട്ടില്‍ എഴുന്നള്ളിച്ചിരുത്തും. തുടര്‍ന്നു വിളക്കോടുകൂടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.
വടക്കേ വിളക്കിനു ചുവട്ടിലും നടത്തിയശേഷം എഴുന്നള്ളിപ്പോടെ ക്ഷേത്രത്തിനു പ്രദക്ഷിണംവയ്ക്കും. ഭഗവതി അമ്മയെ കാണാന്‍ കൊടുങ്ങല്ലൂരു പോകുമെന്ന വിശ്വാസത്താല്‍ തൊട്ടടുത്ത ഭരണിദിവസം നട തുറക്കില്ല.
ഇവര്‍ സാരഥികള്‍
അപ്പുക്കുട്ടന്‍പിള്ള തോണ്ടപ്പുറത്ത് (പ്രസിഡന്റ്), ശ്രീകുമാര്‍ ശിവവിലാസം (സെക്രട്ടറി), ബി. ഹരികൃഷ്ണന് മണിസദനം (കണ്വന്ഷന് എക്സിക്യൂട്ടീവ് അംഗം), മധു പ്ലാവിളയില്‍, വിശ്വനാഥപിള്ള പുത്തന്‍തറയില്‍ (കണ്വന്ഷന് അംഗങ്ങള്‍) എന്നിവരുടെ
നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
ഈരേഴ വടക്ക്
ചെട്ടികുളങ്ങരയിലെ രജിസ്റ്റര്‍ ചെയ്ത ആദ്യ ഹൈന്ദവ കരയോഗമാണ് ഈരേഴ വടക്ക് 41-ാം നമ്പര്‍ ഹൈന്ദവ കരയോഗം. കുംഭഭരണിനാളില്‍ കരക്കാര് ആനയിക്കുന്ന കുതിര ക്ഷേത്രത്തില്‍ എത്തുന്ന കുതിരകളില്‍ ഏറ്റവും വലിയവയില്‍ ഒന്നാണ്. താമര, സരസ്വതീദേവീ, അരയന്നം എന്നിവ ഈ കെട്ടുകാഴ്ചയുടെ പ്രത്യേകതയാണ്. 1500 ഹൈന്ദവ ഭവനങ്ങള്‍ ഉള്ള കരയില്‍ എതിരേല്പു ദിനത്തില്‍ കരചുറ്റി ഉരുളിച്ച വരവു നടക്കുന്ന ഏക കര ഈരേഴ വടക്കാണ്. പ്രശസ്തരായ കലാകാരന്മാരെ അണിനിരത്തി കരക്കാര് ഒരുക്കുന്ന സേവ പ്രശസ്തമാണ്.
ഏറ്റവും കൂടുതല്‍ കുത്തിയോട്ട കഥകള്‍ രചിച്ചതും മധുരമായ കുമ്മികള്‍ രചിച്ച് ചെട്ടികുളങ്ങരക്കാര്‍ക്കു കീര്‍ത്തി നല്കിയ കുത്തിയോട്ട ആശാന് പരമേശ്വരന്‍പിള്ള എന്ന പാച്ചന് ആശാന് ഈ കരക്കാരനാണ്. ക്ഷേത്രതന്ത്രിയുടെ കുടുംബമായ പ്ലാക്കുടി ഇല്ലം ഈരേഴ വടക്കാണ്. ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മേച്ചേരില്‍ കുടുംബം ഈ കരയിലാണ്. കരയിലെ പറയ്ക്കെഴുന്ന ള്ളത്ത് ദിനം മേച്ചേരില്‍ കളരിയില്‍ ഇറക്കിപ്പൂജയും സദ്യയും നടക്കുന്നു.ക്ഷേത്രത്തിലെ സംബന്ധി അധികാരം ഈ കുടുംബത്തില്‍
നിക്ഷിപ്തമാണ്. ക്ഷേത്ര ഐതതിഹ്യവുമായി ബന്ധപ്പെട്ട ഏക ക്രിസ്ത്യന്‍ കുടുംബമായ നടേവീട്ടില്‍ കുടുംബം കരയിലാണ്.
ഇവര്‍ സാരഥികള്‍
സോമരാജന് കാവിന്റെ കിഴക്കതില്‍ (പ്രസിഡന്റ്), ജ്യോതികുമാര്‍ ആമ്പാടി (സെക്രട്ടറി), രാജീവ് മേച്ചേരില്‍ (എക്സിക്യൂട്ടീവ്), ബാബുരാജ് വിളയില്‍, ഗോപാലകൃഷ്ണന് വലിയവീട്ടില്‍ (കണ്വന്ഷന് അംഗങ്ങള്‍).
ലോകമെങ്ങും എത്താന്‍ ചെട്ടികുളങ്ങര
ചെട്ടികുളങ്ങരയുടെ മഹത്വം ലോകം മുഴുവന്‍ എത്തിക്കുന്നതിനു കരയിലെ യുവാക്കള്‍ സ്വന്തമായി വെബ്സൈറ്റ് നിര്‍മിച്ചു. www.chettikulangara.org എന്ന ജാലിക മുഖേന കുംഭഭരണിക്ക് ആഗോള പ്രശസ്തി ലഭിച്ചു.
കൈത തെക്ക്
ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതിചെയ്യുന്ന, ഒരു കിലോമീറ്ററോളം ചുറ്റളവുള്ള കരയാണിത്. ദേവിയുടെ ആഗമനവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരില്‍ തപസനുഷ്ഠിച്ചു ദേവിയെ പ്രത്യക്ഷപ്പെടുത്തിയ യോഗീശ്വരന്മാരില് പ്രധാനിയായ ഒരാള്‍ എന്നു വിശ്വസിക്കുന്ന മങ്ങാട്ടേത്ത് വല്യച്ഛന്റെ ക്ഷേത്രം, കളരി, കാവ് എന്നിവ കരയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. കായംകുളം രാജാവിന്റെ ദര്‍ബാറിലെ അംഗമായിരുന്ന മങ്ങാട്ടേത്ത് വല്യച്ഛനെ അമ്പലപ്പുഴ പുതുമന ഇല്ലത്ത് തന്ത്രിയാല് പുനപ്രതിഷ്ഠ നടത്തി ആരാധിച്ചുവരുന്നു. ദേവസ്വം ബോര്‍ഡിന്റെ
അംഗീകാരത്തോടെ മങ്ങാട്ടേത്ത്, മുടുവമ്പുഴേത്ത് എന്നീ കളരികളില്‍ (കൊട്ടാരങ്ങള്‍) ഇറക്കിപ്പൂജ നടത്തുന്നു.
ചെറുകരവീട്ടില്‍ നിന്നാണു കൈനീട്ടപ്പറ വഴിപാടു എടുക്കുന്നത്. ചെറുകരയിലെ കുടുംബനാഥന് ചെട്ടികുളങ്ങര അമ്മയുടെ ഉപാസകനും കായംകുളം രാജാവിന്റെ ഉപദേഷ്ടാവുമായിരുന്നുവെന്നു ഐതിഹ്യങ്ങള്‍ പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട കോമലേഴത്ത് കുടുംബത്തിലെയും ക്ഷേത്രത്തിലെയും പറവഴിപാടു ശിവരാത്രി ദിനത്തിലാണു സ്വീകരിക്കുന്നത്. 23 മീറ്ററോളം പൊക്കമുള്ള കുതിരയാണു കരയുടെ കെട്ടുകാഴ്ച. ശിവരാത്രി ദിവസം കെട്ടുകാഴ്ചകളുടെ ഉരുപ്പടികള്‍ പുറത്തെടുക്കുന്നതിനു മുന്‍പായി ക്ഷേത്രത്തിലെ വഴിപാടുകള്‍ക്കുശേഷം; മങ്ങാട്ടേത്ത് വല്യച്ഛന്റെ ക്ഷേത്രസങ്കേതത്തില്‍ വഴിപാടു നടത്തി, വിളക്കു കത്തിച്ച് അനുവാദം വാങ്ങിയാണു കെട്ടുകാഴ്ച നിര്‍മാണം ആരംഭിക്കുന്നത്.
പണ്ടു മാവിന്റെ സഹായത്തോടെയാണു കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്. പിന്നീടു മാവു വെട്ടിമാറ്റി ഹൈന്ദവ കരയോഗം ടവര്‍ സ്ഥാപിച്ചു. മാവില്‍ നിലനിന്നിരുന്ന ദേവീചൈതന്യം ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആവാഹിച്ചു ടവറില്‍ ലയിപ്പിച്ചു.
കരയിലെ ആദ്യത്തെ പ്രധാനചടങ്ങ് ദേവിയുടെ പറയ്ക്കെഴുന്നള്ളത്തുംമറ്റൊരു
പ്രധാനചടങ്ങ് മങ്ങാട്ടേത്തു കളരിയിലെ ഇറക്കിപൂജയുമാണ്. ഇറക്കിപൂജ ദിവസം ഉച്ചയ്ക്കുശേഷം ദേവി മങ്ങാട്ടേത്ത് കളരിയിലേക്ക് എഴുന്നള്ളുന്നു. ഇറക്കിപൂജ, വെള്ള നിവേദ്യസദ്യ എന്നിവ നടത്തിയശേഷം വല്യച്ഛന് ക്ഷേത്രസങ്കേതത്തില്‍ എഴുന്നള്ളത്തു നടക്കും. തുടര്‍ന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് ദീപാരാധനയ്ക്കായി തിരിച്ചെഴുന്നള്ളിക്കും. അന്നേദിവസം മറ്റുപറകളോ പുറത്തു ചടങ്ങുകളോ ഉണ്ടാകില്ല. കായംകുളം അവറയകുല മടുവമ്പുഴത്തു കളരിയിലെ ഇറക്കിപൂജയാണ് കരയിലെ മറ്റൊരു പ്രധാനചടങ്ങ്.
ശിവരാത്രിനാളിലാണ് ഈ ചടങ്ങ്. പൂജയും വെള്ളനിവേദ്യസദ്യയും സ്വീകരിച്ച് കരയിലെ ടവറിന്റെ ചുവട്ടില്‍ അന്‍പൊലി എടുത്ത് തിരിച്ചെഴുന്നള്ളിച്ച് ദീപാരാധനയ്ക്കുശേഷം അമ്മയെ കണ്ണമംഗലം തെക്ക് കരയിലേക്കു പറവഴിപാട്, പോളവിളക്ക് എഴുന്നള്ളിപ്പ്, കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിലെ പൂജകള്‍, കൂടി എഴുന്നള്ളത്ത് എന്നിവയ്ക്കായി എഴുന്നള്ളിക്കുന്നു.കരയുടെ സിരാകേന്ദ്രമെന്നു വിളിക്കുന്ന ചെട്ടിയാരേത്ത് ആലുമ്മൂട് അരയാലും പേരാലും കുളവും ആല്‍ത്തറയുള്ള ദേവീചൈതന്യം നിറഞ്ഞുനില്ക്കുന്ന സ്ഥലമാണെന്നാണ് കരക്കാരുടെ വിശ്വാസം. ഇവിടെനിത്യവും രണ്ടുനേരം വിളക്കു കത്തിച്ച് ആരാധിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള ഉരുളിച്ച, 13
വര്‍ഷത്തിലൊരിക്കല്‍ 101 കലം ഘോഷയാത്ര എന്നിവ ആരംഭിക്കുന്നത് ഈ അരയാല്‍ ചുവട്ടില്‍നിന്നാണ്. മീനമാസത്തിലെ അശ്വതിനാളില്‍ ദേവിയുടെ യാത്രയയപ്പ് ദിവസം രാത്രി കരകളിലെ അവസാനത്തെ അന്‍പൊലി, യാത്രചോദിക്കല്‍ എഴുന്നള്ളത്തും ഈ ആലിന് ചുവട്ടിലാണ് നടക്കുക.
ഇവര്‍ സാരഥികള്‍
എന്‍. കുട്ടന് അമ്പിളിഭവനം (പ്രസിഡന്റ്) ഗീതാകൃഷ്ണന്‍ കൈമേത്ത് (സെക്രട്ടറി) പി. വിജയകുമാര്‍ വിജയഭവനം( എക്സി. അംഗം) രഘുനാഥ് മങ്ങാട്ടേത്തുകിഴക്കതില്, വിശ്വന് സന്ധ്യാഭവനം(കണ്വന്ഷന് അംഗങ്ങള്‍)

നബികുടുംബ സ്മരണയില്‍ ബീമാപള്ളി ഉറൂസ്
കേരളത്തിലെ മുസ്ലിം ദേവാലയങ്ങളില്‍ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥര്‍ക്ക് അശ്രയവും അഭയവും കഷ്ടതകളില്‍ നിന്നു മോചനവും നല്കുന്നു ഈ പള്ളിയിലെ ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന് അശെയ്ഖ് സെയ്യിദ് ഷാഹീദ് മാഹീന് എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയില്‍ ആരാധിക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇസ്ലാം മത പ്രചരണാര്‍ഥം ഇന്ത്യയിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയില്‍ വര്‍ഷം തോറും ഉറൂസ് (ചന്ദനക്കുടം) ആഘോഷിക്കുന്നു.
ഈ ഖബറില്‍ ആശ്രയം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് രോഗമുക്തി ലഭിക്കുമെന്നത് സുനിശ്ചിതം എന്നു പഴമക്കാര്‍ പറയുന്നു.
ഈ പള്ളിയില്‍ മൂന്ന് ഖബറുകളാണ് ഉള്ളത്. ബാബാമസ്താന്റേതാണ് ഒരു ഖബര്‍. ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ് ഒരു മാസം മുന്‍പേ കഴിഞ്ഞിരുന്നു.
ദൈംനംദിനം ആയിരക്കണക്കിന് ഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നല്‍കുന്നത് പൂവും പട്ടും എണ്ണയും മറ്റുമാണ്. ഭക്തര്‍ നേര്‍ച്ചയായി ഖബറില്‍
അര്‍പ്പിക്കുന്നതും ഇവ തന്നെ.
ഇവിടെ എത്തുന്ന അന്യമതക്കാരില്‍ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ താമസിച്ച് രോഗമുക്തി വരുത്തിയവര്‍ ധാരാളം.
മക്കയിലെ 'സംസം' ജലം എന്നതുപോലെ ഏതു രോഗത്തേയും ശമിപ്പിക്കാന്‍ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണര്‍' എന്ന അത്ഭുതജല സംഭരണി ഇവിടെയുണ്ട്. ദിവ്യജലം ലക്ഷ്യമായ രണ്ടു കിണറുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഒന്നില്‍ തണുത്ത വെള്ളവും ഒന്നില്‍ ചൂടുള്ള വെള്ളവുമാണ്. ഈ വെള്ളത്തില്‍ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണര്‍ വറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീന് മെമ്മോറിയല്‍ ആശുപത്രി പള്ളി മാനേജിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്രയമാകുന്ന ചികിത്സാപദ്ധതികളോടെയായിരിക്കും ആശുപത്രി ആരംഭിക്കുകയെന്ന് ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി ബീമാ മാഹീന് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനവും
ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തികച്ചും സൌജന്യ പഠനമാണ് ഇവിടെ. പള്ളിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഈ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഫണ്ട് കണ്ടെത്തുന്നത്.
ജൂലൈ 19ന് ബീമാപള്ളി ഇമാം അബ്ദുള്‍ റസാക്ക് അലീമിന്റെ നേതൃത്വത്തില്‍ ദുഃആ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ഉമാസ് മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങള്‍, ഗാനമേളകള്‍, കഥാപ്രസംഗം എന്നിവയാണ് പ്രധാന പരിപാടികള്‍.
അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്തിയില്‍ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തില്‍ പങ്കു ചേരും. ഓരോ ഉറൂസ് ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോള്‍ അതിന് ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു.

ഓച്ചിറ ക്ഷേത്രം
കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കായംകുളത്ത് സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതല്‍ ഇരുപത്തിരണ്ടേക്കര് സ്ഥലത്ത് രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്പം. '
വ്യത്യസ്തങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച് നിലനില്ക്കുന്നു. രണ്ട് നൂറ്റാണ്ട് മുമ്പ് കായംകുളം രാജാവും വേണാട് രാജാവും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടന്ന വേദിയാണ് ഓച്ചിറ പടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായി വര്‍ഷംതോറും മിഥുനം ഒന്ന്, രണ്ട് തീയതികളില്‍ ഓച്ചിറക്കളി നടത്തിവരുന്നു.
ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാല്‍ സ്വാഭാവികമായും ആല്മരത്തിന് പ്രസക്തിയു ണ്ടായി. ആല്‍മരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്ര മായിരുന്നു എന്ന വിശ്വാസത്തിന് പിന്‍ബലം നല്കുന്നു. ക്ഷേത്രത്തിന്റെ ആവിര്‍
ഭാവം. അജ്ഞാതമാണെന്നാണ് ചരിത്രരേഖകള്‍ സാ'ക്ഷ്യപ്പെടുത്തുന്നത്.
വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തില്‍ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദേവ പ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദള വാ പണികഴിപ്പിച്ചവയാണ്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്പം.
ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്യ്രം ഉണ്ടായിരുന്നു എന്നതാണ് പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന മറ്റൊന്ന്. ആല്‍ത്തറയിലെ ചുറ്റുവിളക്കിന് പുറത്ത് എവിടെയും അഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ട്. പുരാതനകാലം മുതല്ക്കുതന്നെ നാനാ ജാതിമതസ്ഥര്‍ ഇവിടെ ആരാധന നടത്തി വരുന്നു.
"ഓച്ചിറക്കളിയും" 'ഓച്ചിറക്കാളകളും' ഇവിടുത്തെ പ്രത്യേകതകളാണ്. മണ്ണ് പ്രസാദമായി നല്കുന്ന താണ് മറ്റൊരു സവിശേഷത. ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള 'കഞ്ഞിപ്പകര്‍ച്ച' പ്രധാന നേര്‍ച്ചയാണ്. മിഥുന മാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്
വിളക്ക് മഹോത്സവവും പ്രാധാന്യമര്‍ഹിക്കുന്നു. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി 'ഭജനം' പാര്‍ക്കുക എന്തുള്ളതാണ് ഭക്തജനങ്ങളുടെ പ്രധാന വഴിപാട്.

ഓച്ചിറക്കളി
കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരു സങ്കല്പമാണ് ഓച്ചിറയിലേത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയാണ് 'ഓച്ചിറക്കളി'. രണ്ട് നൂറ്റാണ്ടു മുമ്പ് കായംകുളം രാജാവും വേണാട് രാജാവും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടന്ന വേദിയാണ് ഓച്ചിറപടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായി വര്‍ഷം തോറും മിഥുനം ഒന്ന,് രണ്ട് തീയതികളില്‍ ഓച്ചിറക്കളി നടത്തിവരുന്നു.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലായി 52 കരകടങ്ങിയ ഓണാട്ടുകര ദേശക്കാര്‍ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനപാടവം കാഴ്ച്ചവയ്ക്കുവാന്‍ പരബ്രഹ്മ സന്നിധിയില്‍ എത്തുന്നത് ഈ ദിവസങ്ങളിലാണ്.
ഓച്ചിറക്കളിയില്‍ പ്രധാനമായും രണ്ടിനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പുള്ള പയറ്റു പ്രദര്‍ശനമായ 'കരക്കളിയും' എട്ടുകണ്ടത്തില്‍ നടത്തുന്ന 'തകിടകളിയും'. ഇതില്‍ ആദ്യത്തേത് തെക്കെകണ്ടത്തിലും കളിക്കാരുടെ അഭ്യാസമികവു തെളിയിക്കുന്ന പ്രദര്‍ശനം വടക്കേക്കണ്ടത്തിലുമാണ് നടക്കുന്നത്.
കളരിപ്പയറ്റിലെ അടവുകള്‍ തന്നെയാണ് ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍
ഓച്ചിറക്കളിക്ക് ഇരുതലമൂര്‍ച്ചയുള്ള 'കായംകുളം വാളും' തോല് പരിചയും ഉപയോഗിച്ചിരുന്നു. അലകുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 41-ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ് യോദ്ധാക്കള്‍ കളിക്കളത്തില്‍ എത്തുന്നത്.
കരകളില്‍ നിന്നു വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ അയ്യായിരത്തില്‍പ്പരം അഭ്യാസികള്‍ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. എഴുന്നള്ളത്ത് കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍ ചുറ്റി മഹാലക്ഷ്മി ക്കാവും ഗണപതി ആല്‍ത്തറയും കടന്ന് എട്ടുകണ്ടത്തിന്റെ നടുവിലെ ത്തുന്നു. തുടര്‍ന്ന് യോദ്ധാക്കള്‍ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ് വഴക്കവും അഭ്യാസങ്ങളും പ്രദര്‍ശിപ്പിക്കുന്ന 'കരക്കളി' ആരംഭിക്കുന്നു.
അങ്കത്തിനു സമയമായി എന്ന സൂചന നല്‍കികൊണ്ട് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ കളിക്കളത്തിന് മുകളിലായി വട്ടമിട്ട് പറക്കുമ്പോള്‍ ഇരുകരകളില്‍ നിന്നും കരനാഥന്മാര് പടനിലത്തേക്ക് കുതിക്കുന്നു. പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കും. രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം
യോദ്ധാക്കള്‍ കളിക്കണ്ടത്തില്‍ എത്തുകയും 'തകിടകളിയില്‍' പ്രാഗത്ഭ്യം തെളിയിച്ച് കളിക്കുശേഷം ഭരണസമിതി സമ്മാനമായി നല്കുന്ന 'പണക്കിഴി' സ്വീകരിച്ച് സദ്യയുണ്ട് കരകളിലേക്ക് മടങ്ങുന്ന തോടെ ഓച്ചിറക്കളിക്ക് തിരശ്ശീല വീഴുന്നു.

മെയ്ക്കരുത്തിന്റെ ഗാഥകളുമായി ഖലാസികള്‍
മെയ്ക്കരുത്തിന്റെ ഗാഥകളുമായി ഖലാസികള്‍
എ. വിനീഷ്
'ജോര്‍സേ യാ അള്ളാ
ജള്ളാ ജോര്‍സേ
ജള്ളാ ജോര് സേ, മാലി ജോര്‍സേ....'
ബേപ്പൂരിലെത്തിയാല്‍ ഇളംകാറ്റിനൊപ്പം ഈണത്തിലുള്ള ഈരടികള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം. ഒരേ താളത്തിലുള്ള ഈരടികളുടെയും ഏറ്റുപാടലുകളുടെയും ഉറവിടം അന്വേഷിച്ച് ചെന്നാല്‍ എത്തിച്ചേരുന്നത് തൊട്ടപ്പുറത്തുള്ള എടുത്തുംപടിക്കല്‍ ഗോകുല്‍ദാസിന്റെ ഉരുനിര്മ്മാണശാലയിലായിരിക്കും. ഇവിടെ നിന്നായിരുന്നു ഏകദേശം രണ്ടരമാസം മുമ്പ് 1250 ടണ്ണോളം ഭാരം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഉരു അറുപതോളം ഖലാസികളുടെ മെയ്ക്കരുത്തില്‍ ദുബായിലേക്ക് യാത്രയാരംഭിച്ചത്. അറുപതോളം മാപ്പിള ഖലാസികള്‍ 'ദവറി'ന്റെ സഹായത്തോടെ ഭീമാകാരമായ ഉരു വലിച്ചുനീക്കുന്നത് കണ്ട് അന്തംവിട്ട സായ്പ് ചോദിച്ചത് 'ഇവര്‍ യന്ത്രമനുഷ്യരോ' എന്നായിരുന്നു.
ബേപ്പൂരിലെ ഉരുനിര്മ്മാണത്തോളം തന്നെ പഴക്കമുണ്ട് ഖലാസികളുടെ മെയ്ക്കരുത്തിന്റെ ചരിത്രത്തിനും. ചേരമാന്‍ പെരുമാളിന് മക്കയിലേക്ക് പോകാന്‍ പായ്വഞ്ചി പണിതുനല്‍കിയ എടുത്തുംപടിക്കല്‍ തറവാട്ടിലെ പിന്മുറക്കാരനായ ഗോകുല്‍ദാസ് ആണ് ഇന്ന് ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തിലെ തച്ചന്. ഗോകുല്‍ദാസിന്റെ പണിശാലയില്‍ ഖലാസികളുടെ മൂപ്പനായ കെ. എം. മുഹമ്മദ്കോയ മൂപ്പെന്റ നേതൃത്വത്തില്‍ ഖലാസികള്‍
തിരക്കിലാണ്. പുതിയൊരു ഉല്ലാസനൌക നിര്‍മ്മിക്കാന്‍ ദുബായില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ചരിത്ര സംഭവമായ, എടുത്തുംപടിക്കല്‍ തറവാടുചരിത്രത്തില് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഉരുവിന് ശേഷമുള്ള അടുത്ത പദ്ധതിയാണിത്.
ഖലാസികളുടെ മെയ്ക്കരുത്തിെന്റ കഥ പുറംലോകം അറിയുന്നത് പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ശേഷമാണ്. 80 പേരുടെ ജീവന് അപഹരിച്ച് ഐലന്‍ഡ് എക്സ്പ്രസ്സിെന്റ ബോഗികള്‍ അഷ്ടമുടിക്കായലില്‍ പതിച്ചപ്പോള്‍ ബോഗികള്‍ പൊക്കിയെടുക്കാന്‍ സഹായിച്ചത് ബേപ്പൂരില്‍ നിന്നുള്ള ഖലാസികളായിരുന്നു. റെയില്‍വേയുടെ ക്രെയ്നുകള്‍ പരാജയപ്പെട്ടിടത്താണ് 35 ഓളം വരുന്ന ഖലാസികളുടെ മെയ്ക്കരുത്ത് വിജയിച്ചത്. 1988 ജൂലായില്‍ പതിനേഴ് വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഇന്നും ഖലാസികളുടെ മൂപ്പനായ കെ. മുഹമ്മദുകോയ മൂപ്പന് ഓര്‍ത്തെടുക്കുന്നു.
കപ്പിയും കയറും ഇരുമ്പ് വടവുമായി എത്തിയ ഇവര്‍ എന്ത് ചെയ്യാന്‍ എന്ന ചിന്തയായിരുന്നു അവിടെ ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്. കോഴിക്കോട് നിന്നും അവിടെയെത്തിയ തങ്ങളെ ആരും ശ്രദ്ധിച്ചതുപോലുമില്ലെന്ന് മുഹമ്മദ് കോയ മൂപ്പന് പറയുന്നു. ആദ്യദിനത്തില്‍ ഉച്ചവരെ വെറുതെയിരിക്കേണ്ടി വന്ന ഇവര്‍ ഉച്ചയ്ക്ക് ശേഷം കായലില്‍ ഒന്നിന് മീതെ ഒന്നായി കിടന്നിരുന്ന രണ്ട് ബോഗികളിലൊന്ന് വലിച്ച് കായലിലേക്ക്
മറിച്ചിട്ടശേഷം ഏകദേശം കരയുടെ അടുത്തുവരെ വലിച്ചെത്തിച്ചു. അതുകണ്ടപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ബോധ്യം വന്നത്. അടുത്ത ദിവസങ്ങളിലായി ഇവര്‍ വെള്ളത്തിലായിരുന്ന ഒരു ബോഗി മുഴുവനായും കരയിലെത്തിച്ചു.
പിന്നീട് സ്ഥലത്തെത്തിയ സൈന്യത്തിന് ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുത്തത് ഖലാസികള്‍ ആയിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ വെള്ളത്തില്‍ വീണ ഒന്‍പത് ബോഗികളും അവര്‍ കരയ്ക്കെത്തിച്ചു.
കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തിന് മുന്നില്‍ ഒരിക്കല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനവും അടിയറവ് പറഞ്ഞിട്ടുണ്ട്. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിച്ചത് ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താല്‍ വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ ഖലാസികളുടെ സഹായം തേടിയത്.
പക്ഷേ, ഇന്നും ഖലാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായ ജോലി ഉരു കടലിലിറക്കുക എന്നതാണ്. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവിനെ യാതൊരു പോറലുമേല്‍പ്പിക്കാതെ കടലിറക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.
ഉരു
നിര്‍മ്മാണത്തിന് ആവശ്യമായ പടുകൂറ്റന്‍ മരങ്ങള്‍ നിര്‍മ്മാണ ശാലയില്‍ എത്തുന്നതോടെ ഖലാസികളുടെ ജോലിയും ആരംഭിക്കുന്നു. മരങ്ങള്‍ അറക്കവാളിന്റെ സഹായത്താല്‍ ഈര്‍ന്ന് കഷ്ണങ്ങളാക്കാന്‍ നിര്‍മ്മിച്ച പ്ളാറ്റ് ഫോമുകളില്‍ തടി കഷ്ണങ്ങള്‍ എത്തിക്കുന്നു. ഉരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഉറപ്പിക്കുന്ന പടുകൂറ്റന്‍ മരക്കഷ്ണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ഉറപ്പിക്കുന്നതിന് സഹായിക്കുന്നതും ഇവര്‍ തന്നെ. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവില്‍ വെള്ളം കയറാതിരിക്കാന്‍ ജോയിന്റുകളില്‍ പഞ്ഞി വേപ്പെണ്ണയില്‍ മുക്കി അടിച്ചു കയറ്റുന്ന 'കല്‍പ്പാത്ത് പണി'യും ഖലാസികള്‍ ആണ് ചെയ്തുവരുന്നത്.
കാലത്തിന്റെ കുത്തൊഴുക്കില്‍ ബേപ്പൂരിലെ ഒരു നിര്‍മ്മാണത്തിന്റെ പ്രതാപം അവസാനിച്ചപ്പേള്‍ മെയ്ക്കരുത്ത് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഖലാസികളുടെ ജീവിതവും പ്രതിസന്ധിയിലായി. ഉരു നിര്‍മ്മാണശാലകള്‍ ഒന്നൊന്നായി ഇല്ലാതായി. ബേപ്പൂരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരേയൊരു ഉരു നിര്‍മ്മാണശാല മാത്രമാണ്.

ഞായറാഴ്ച, ജൂൺ 05, 2005
വാസ്തവ ശാസ്ത്രം
വാസ്തവ ശാസ്ത്രം
കരിയിലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടുതീര്‍ക്കുന്ന വീവര്‍ പക്ഷികളും വാസ്തുശാസ്ത്രവും തമ്മില്‍ എന്തു ബന്ധം? ബന്ധമുണ്ടല്ലോ! ഈ പക്ഷിഗൃഹങ്ങളുടെ പ്രവേശനദ്വാരം വടക്കോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. അതായത്, വാസ്തുശാസ്ത്രമനുസരിച്ച് വീടിന് ഏറ്റവും ഉത്തമമായ ദര്‍ശനം!ഇത് വീവര്‍ പക്ഷികളുടെ മാത്രം കാര്യമല്ല. ആസ്ട്രേലിയന്‍ ചിതല്‍പ്പുറ്റുകളും നമ്മുടെ നാട്ടിലെ ചില കിളികളുടെ കൂടുമൊക്കെ വടക്കോട്ട് ദര്ശനമായുള്ളവയാണ്. ഈ ഉദാഹരണങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തം- മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശ്രുതിമധുരമായ സന്തുലനമാണ് വാസ്തുശാസ്ത്രം!ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ ഗുരുത്വാകര്‍ഷണം, ഭൂകാന്തികവലയം, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ഭൂമിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം കണക്കാക്കിയാണ് വാസ്തുശാസ്ത്രത്തിന്റെ ലക്ഷണങ്ങളും കണക്കുകളും രൂപപ്പെടുത്തിയിരിക്കുന്നത്.വെള്ളത്തിലാണ് ഭൂമിയുടെ നിലനില്പ് എന്നു പറയാം. വെള്ളമില്ലെങ്കില്‍ ഭൂമിയില്ല. ഭൂമിയുടെ അന്തര്‍ഭാഗത്ത് തിളച്ചുമറിയുന്ന വെള്ളമാണ് ഉപരിതലത്തിലേക്കു പടര്‍ന്ന് ജീവരാശിയെ താങ്ങിനിറുത്തുന്നത്. അതിന് ചൂട് ആവശ്യമാണ്. ചൂടിന് വായുവില്ലാതെ പറ്റില്ല. അഗ്നിക്കും ജീവനുമൊക്കെ വായു വേണം. വായു നിലനില്ക്കാന് ആകാശം വേണം. ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ മഴ വേണം.ഭൂമിയുടെ ഈ ആവശ്യങ്ങളെല്ലാം മനുഷ്യനുമുണ്ട്. വെള്ളമാണ് മനുഷ്യന്റെ ശരീരത്തെ നിലനിറുത്തുന്നത്. വെള്ളം കൂടിയാലും കുറഞ്ഞാലും ദോഷമാണ്. അതിനെ സന്തുലിതമാക്കുന്നതാകട്ടെ, ദേഹത്തെ ചൂടാണ്. അതിനെ നിലനിറുത്തുന്നത് നമ്മള് ശ്വസിക്കുന്ന വായുവാണ്. അപ്പോള്‍ ശ്വസനത്തിലൂടെ ഉള്ളില്‍ ആകാശവുമുണ്ടാകും. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇവിടെ സമ്മേളിക്കുകയാണ് ചെയ്യുന്നത്. ഈ തത്വം ഉള്‍ക്കൊണ്ട്, മനുഷ്യനും പ്രകൃതിയും രണ്ടല്ല എന്ന് അനുശാസിക്കുന്ന നിര്മ്മാണശാസ്ത്രമാണ് വാസ്തു.ജീവന്റെ ഈ തത്വം മനസ്സിലാക്കിയാല്‍ ഭൂമിയിലെ സര്‍വ്വചരാചരങ്ങളിലും ജീവന്റെ ചൈതന്യം കണ്ടെത്താന്‍ സാധിക്കും. മനുഷ്യശരീരത്തിലെ എല്ലാ നാഡികളും ഭൂമിയിലുണ്ട്. അവിടെ പണിയുന്ന വീട്ടിലും അതുണ്ടാകും. അതുകൊണ്ടാണ് മദ്ധ്യം തടയരുത് എന്നു പറയുന്നത്. ഈ ഭാഗം ഒഴിവാക്കിവേണം ഗൃഹനിര്‍മ്മാണം നടത്താന്‍. വീടിന്റെ മദ്ധ്യഭാഗത്തുനിന്ന് കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ നാലു ദിക്ഗൃഹങ്ങള്‍ പണിയുന്നു. പഴയ സമ്പ്രദായത്തിലുള്ള നാലുകെട്ടിന്റെ തത്വമാണ് ഇത്. ഈ നാലു ഗൃഹങ്ങളും നേരത്തേ പറഞ്ഞ മദ്ധ്യബിന്ദുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അങ്ങനെയൊരു ചട്ടക്കൂടിലാണ് നമ്മുടെ വാസ്തുശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത്. അലംഘനീയമായ നിയമങ്ങളും കണക്കുകളും പലപ്പോഴും വാസ്തുശാസ്ത്രത്തിന് അന്ധവിശ്വാസത്തിന്റെ പരിവേഷം നല്‍കിയിട്ടുണ്ട്. പക്ഷേ, വാസ്തുവിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ നേരത്തേ പറഞ്ഞ തെറ്റിദ്ധാരണ മാറും. പ്രകൃതിയും മനുഷ്യനും ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയുടെ അന്തസത്ത പിടികിട്ടാത്തവര്‍ക്ക് വാസ്തുശാസ്ത്രം വെറും അന്ധവിശ്വാസമെന്നു തോന്നാം.പ്രാചീനകാലത്ത് രൂപംകൊണ്ട വാസ്തുശാസ്ത്രം തെറ്റുകള്‍ തിരുത്തിയാണ് വികസിച്ചുപോന്നിട്ടുള്ളത്. ഇത് സാര്‍വ്വത്രികമായ ശാസ്ത്രം കൂടിയാണ്. ഓരോ പ്രദേശത്തിനും ഉതകുംവിധമുള്ള നിര്‍മ്മാണശൈലി വാസ്തുശാസ്ത്രത്തിലുണ്ട്. അതേസമയം പൊതുവായ സാങ്കേതിക പ്രതിവിധികളും വിധാന തത്വങ്ങളും എല്ലാത്തിനുമുപരി ഒരു ശാസ്ത്രീയ ദര്‍ശനവും ഇത് ഉള്‍ക്കൊള്ളുന്നു. ഇതൊക്കെക്കൊണ്ടാണ് വാസ്തുശാസ്ത്രത്തിന് ഒരു സാര്‍വ്വത്രികഭാവം ലഭിച്ചത്.വാസ്തുവിദ്യയുടെ സവിശേഷതകളില്‍ ഏറ്റവും പ്രധാനം അതിന്റെ ആനുപാതികഭാവമാണ് (ഛഴസഹസഴര്യസഷദ വയര്രു). ഇവിടെയാണ് നേരത്തേ പറഞ്ഞ തരത്തിലുള്ള, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശ്രുതിമധുരമായ സമ്മേളനത്തിന്റെ പ്രസക്തി. മനുഷ്യനെയും പ്രകൃതിയെയും പരസ്പരം യോജിപ്പിച്ചു നിറുത്തുന്നതില്‍ വാസ്തുശാസ്ത്രത്തിന്റെ പങ്ക് വലുതാണ്.ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭൂരിഭാഗം കെട്ടിടങ്ങളും വാസ്തുശാസ്ത്രത്തിന്റെ ഈ അന്തസത്തയെ പ്രമാണമായി സ്വീകരിച്ചിട്ടുള്ളവയാണ്. ഇതു കാണാനോ മനസ്സിലാക്കാനോ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാനോ ആരും ശ്രമിക്കാതെ പോകുന്നത് പാരമ്പര്യവിജ്ഞാനത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച് ആധുനിക സമ്പ്രദായങ്ങളോടുള്ള അമിതമായ അഭിനിവേശംകൊണ്ടും സൌകര്യങ്ങള്‍ പ്രധാനമായി കരുതുന്നതുകൊണ്ടുമാണ്.ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ട വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളാണ് ഇന്നും ഈ രംഗത്ത് പ്രാമാണികമായി നിലനില്‍ക്കുന്നത്. മനുഷ്യന്റെ ആവാസവ്യവസ്ഥയിലും ആവശ്യങ്ങളിലുമുണ്ടായ മാറ്റത്തെ ഈ ശാസ്ത്രം എത്രത്തോളം തിരിച്ചറിഞ്ഞുവെന്ന് ചിന്തിക്കേണ്ട സമയമാണിത്. അതിന് ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളുമൊക്കെ ഉണ്ടാകണം. കുറേനാള്‍ അവഗണിക്കപ്പെട്ടുകിടന്ന ഈ ശാസ്ത്രത്തിന് വീണ്ടും പ്രചാരവും വിശ്വാസവും കിട്ടിയത് ആശാവഹമായ കാര്യംതന്നെ.വാസ്തുശാസ്ത്രത്തിന്റെ അന്തസത്ത ആവോളം മനസ്സിലാക്കിയവരും അതിന്റെ പ്രായോഗികതയെക്കുറിച്ച് നല്ല ജ്ഞാനമുള്ളവരുമായിരുന്നു പണ്ടത്തെ ശില്പികള്. സ്ഥാപതി, സൂത്രഗ്രാഹി, തക്ഷകന്, വര്‍ദ്ധകി എന്നിങ്ങനെ നാലുതരക്കാരെ നിര്‍മ്മാണത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും, യജമാനന്, വാസ്തു എന്നിവയ്ക്ക് അനുസരിച്ച് നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ ക്രമീകരിക്കണമെന്നും വാസ്തുശാസ്ത്രം പറയുന്നു.ശില്പികളില് പ്രധാനിയാണ് സ്ഥാപതി. ആരോഗ്യവാനും സദ്ഗുണസമ്പന്നനും എല്ലാ ശാസ്ത്രങ്ങളിലും അറിവുള്ളവനുമായിരിക്കണം ഇയാള്‍. ഇന്ന് ഈ സ്ഥാനം ആര്‍ക്കിടെക്ടിനാണ് നമ്മള് നല്‍കിവരുന്നത്.സ്ഥാപതിയുടെ മകനോ ശിഷ്യനോ ആയിരിക്കണം സൂത്രഗ്രാഹി. ആചാര്യന്റെ ആഗ്രഹപ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത് ഇദ്ദേഹമാണ്. സൂത്രഗ്രാഹി എന്നാല്‍ ചരടുവലിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം. എന്‍ജിനിയര്‍, സൂപ്പര്‍വൈസര്‍ എന്നിവരാണ് ഇപ്പോള്‍ ഈ സ്ഥാനത്തുള്ളത്.തക്ഷകനും വര്‍ദ്ധകിയും കെട്ടിടഭാഗങ്ങള്‍ രൂപപ്പെടുത്തുകയും അവ കൂട്ടിയിണക്കുകയും ചെയ്യുന്നവരാണ്. 'തക്ഷകന്' എന്ന പദം ലോപിച്ചാണ് തച്ചനായത്. തക്ഷകന് നിര്‍മ്മിക്കുന്നത് കൂട്ടിയിണക്കുക എന്ന ജോലിയാണ് വര്ദ്ധകിക്ക് നല്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഈ ജോലി മേസ്തിരിമാര്‍ ചെയ്യുന്നു.ജ്യോതിഷവും വാസ്തുശാസ്ത്രവും തമ്മില്‍ ഏറെ ബന്ധമുണ്ട്. പക്ഷേ, ജ്യോതിഷം കൈകാര്യം ചെയ്യുന്ന രീതിയിലാവരുത് വാസ്തുശാസ്ത്രത്തെ കാണുന്നത്. വാസ്തുശാസ്ത്രത്തിന്റെ കാര്യത്തില്‍ പ്രായോഗിക പരിശീലനം ഒരു പ്രധാന ഘടകമാണ്.വീടിന്റെ സ്ഥാനനിര്‍ണ്ണയം, രൂപരേഖ തയ്യാറാക്കല്‍, നിര്‍മ്മാണം, പണി കഴിഞ്ഞ വീടിന്റെ ദോഷങ്ങള്‍ കണ്ടെത്തല്‍, ഇവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കല്‍ എന്നിവയൊക്കെ പരിചയസമ്പന്നനും വിദഗ്ദ്ധനുമായ ഒരാളെക്കൊണ്ടേ ചെയ്യിക്കാവൂ. അല്ലെങ്കില്‍ ഗുണത്തെക്കാള്‍ ദോഷമായിരിക്കും ഫലം.വാസ്തുശാസ്ത്രവും അതിനനുസരിച്ചുള്ള നിര്‍മ്മാണവും സാങ്കേതികത എന്നതിനേക്കാള്‍ ദൈവികമായ ഒരു സാധനയാണ് എന്നതാണ് വാസ്തുവിദ്യയുടെ മഹത്തായ വീക്ഷണം. ആവാസസ്ഥാനമായി അതിര്‍ത്തി തിരിക്കപ്പെടുന്ന വാസ്തുമണ്ഡലം ഒട്ടനേകം ശക്തികളുടെ സാന്നിദ്ധ്യംകൊണ്ട് സമ്പന്നമാണ്. ഇതില്‍ നിറവേറ്റപ്പെടുന്ന ഓരോ പ്രവൃത്തിക്കും ദൈവം സാക്ഷിയാണ് എന്നാണ് സങ്കല്പം. അതുകൊണ്ട് ആത്മാര്‍ത്ഥത, നൈപുണ്യം, സന്മനസ്സ് എന്നീ ഗുണങ്ങള്‍ നിറഞ്ഞുനില്ക്കുന്ന പ്രവൃത്തിയാവണം ഇവിടെ ചെയ്യേണ്ടത്. ഭൂഗര്‍ഭത്തില്‍ നടത്തിയ ശിലാന്യാസം എന്ന ബീജത്തില്‍ നിന്ന് വാസ്തുപുരുഷന് ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ പ്രതീകമാണ് വീട്. യജമാനന്, ആചാര്യന്, മാര്‍ഗ്ഗദര്‍ശി, ശില്പികള് ഇവര്‍ക്കൊക്കെ വീടുപണി ഒരു തൊഴില്‍ മാത്രമല്ല, ഉദാത്തമായ ധര്‍മ്മം കൂടിയാണ്!കേരളത്തിന് പൌരാണികമായ ഒരു വാസ്തുശാസ്ത്ര പാരമ്പര്യമുണ്ട്. വിവിധ പ്രാദേശികഘടകങ്ങള്‍ അതിനെ സ്വാധീനിച്ചിട്ടുമുണ്ട്. ഇതിനു പുറമെ ശക്തമായ പല വിദേശസ്വാധീനങ്ങള്‍ക്കും അത് വിധേയമാവുകയും ചെയ്തു. വാസ്തുവിദ്യയിലുണ്ടായത്, വീടിന്റെ ഉള്ഭാഗത്തുണ്ടായത്, ലാന്‍ഡ്സ്കേപ്പിംഗില്‍ ഉണ്ടായത് എന്നിങ്ങനെ ഈ സ്വാധീനത്തെ മൂന്നായി തിരിക്കാം.വീടിന്റെ അടിസ്ഥാന നിര്മ്മാണസാമഗ്രികളിലുണ്ടായ മാറ്റവും രൂപരേഖയിലുണ്ടായ മാറ്റവുമാണ് വാസ്തുവിദ്യാ സംബന്ധമായ വ്യത്യാസങ്ങള്‍. ഫര്‍ണിച്ചറുകളുടെയും (വീട്ടുപകരണങ്ങള്‍) അലങ്കാരവസ്തുക്കളുടെയും രൂപത്തിലുണ്ടായ മാറ്റങ്ങളാണ് ഉള്‍ഭാഗത്തെ മാറ്റംകൊണ്ട് സൂചിപ്പിക്കുന്നത്. വീടുകള്‍ക്ക് വിശാലമായുണ്ടായിരുന്ന മുറ്റങ്ങള്‍ ചെടികള്‍ വച്ചുപിടിപ്പിച്ച 'ലോണു'കളായത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ലാന്ഡ്സ്കേപ്പിംഗിലുണ്ടായ പരിഷ്കാരം.പഴയ മനകളും നാലുകെട്ടുകളും പുതുക്കിപ്പണിതും, പുതിയ വീടുകളില്‍ പഴമ നിറച്ചും ഗൃഹനിര്‍മ്മാണത്തില്‍ പുതുശൈലികള്‍ കണ്ടെത്തിയും കേരളീയര്‍ വാസ്തുശാസ്ത്രത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. ഗൃഹനിര്‍മ്മാണ പാരമ്പര്യത്തിന്റെ അന്തസത്തയെ പുതിയ തലമുറ തിരിച്ചറിയുന്നതിന്റെ സൂചനയാണിത്.
ബി. അര്ജുനന്
വാസ്തുവിദ്യാ വിദഗ്ദ്ധന്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)