ബുധനാഴ്‌ച, സെപ്റ്റംബർ 28, 2005

ചിലർ ഇങ്ങനെയാണ്‌

ചിലർ ഇങ്ങനെയാണ്‌
കെ സുദർശൻ

നമ്മുടെ രാഷ്‌ട്രീയക്കാർക്ക്‌ ഒരു പ്രയോഗമുണ്ട്‌.
"എന്റെ ഓർമ്മ ശരിയാണെങ്കിൽ?...." അവരുടെ ഓർമ്മ മിക്കവാറും ശരിയാകാറില്ല. ഏതായാലും എന്റെ ഓർമ്മ ശരിയാണോ എന്നു നോക്കാം.
ആണെങ്കിൽ, 1984 ഡിസംബർ 31 നാണ്‌ കേരളത്തിൽ ദൂരദർശൻ കേന്ദ്രം ആരംഭിക്കുന്നത്‌.
ഇത്രയും കൃത്യമായി ഓർത്തിരിക്കാൻ എന്തേ എന്നായിരിക്കും. കാരണമുണ്ട്‌.
അന്നു ഞാൻ ആകാശവാണിയിലാണ്‌. ഇതു കേട്ടാൽ തോന്നും അന്ന്‌ അവിടത്തെ ഡയറക്‌ടറായിരുന്നോ എന്ന്‌.
സോറി, അനൌൺസറായിരുന്നു. അതും ദിവസ 'വേദ'നാടിസ്ഥാനത്തിൽ!
എന്നാലും അനൌൺസർ തന്നല്ലോ. അതും ആ ഇളം പ്രായത്തിൽ.
മീശ ഒക്കെ ആശ ആയിട്ടുനിൽക്കുന്നേ ഉള്ളൂ!
അന്ന്‌ പത്‌മരാജൻസാർ അവിടെ ഉണ്ട്‌. ഞങ്ങൾ ഒരുമിച്ച്‌ ഡ്യൂട്ടി ചെയ്‌തിട്ടുമുണ്ട്‌.
എനിക്ക്‌ അഭിനയമോഹമില്ലാത്തതുകൊണ്ട്‌ ആ ബന്‌ധം വഷളാകാതെ തുടരാനും സാധിച്ചു. ആയിടയ്ക്കാണ്‌ ടിവി നിലയം 'ട്രിവാൻഡ്രത്ത്‌' വരുന്നത്‌.
കാണാൻ കൊള്ളാവുന്നവരും എന്തെങ്കിലും ഒരു ബിരുദം ധരിച്ചിട്ടുള്ളവരും ആയ സർവ്വരേയും സാദരം ക്ഷണിച്ചിട്ടുണ്ട്‌, പത്രദ്വാരാ...
തസ്‌തികകൾ മൂന്നുതരമാണ്‌.
ന്യൂസ്‌ റീഡർ
അനൌൺസർ.
കോമ്പിയർ.
ഓരോന്നിലും പത്തോ പന്ത്രണ്ടോ വേക്കൻസികൾ മാത്രം. മിക്കവരും ന്യൂസ്‌ റീഡറാവാനാണ്‌ താല്‌പര്യപ്പെട്ടത്‌. എന്തോ, എനിക്കതിൽ കമ്പം തോന്നിയില്ല.
അകാലത്തിൽ വിടപറഞ്ഞുപോയ പ്രിയങ്കരനായ നമ്മുടെ സിനിമാസീരിയൽ നടൻ ഡോക്‌ടർ ഹരിപ്രസാദിനെ ഒരിക്കൽ ആരോ ന്യൂസ്‌ വായിക്കാൻ ക്ഷണിച്ചു.
അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു.
"എനിക്ക്‌ ന്യൂസ്‌ വായിക്കുന്നതിൽ വലിയ താല്‌പര്യമില്ല."
"പിന്നേ?"
"ന്യൂസ്‌ സൃഷ്‌ടിക്കുന്നതിലാണ്‌ താല്‌പര്യം!"
ഇത്രയും 'ക്‌ളാസ്സിക്കായ' കാരണമില്ലെങ്കിലും ന്യൂസ്‌ വായനയിൽ എനിക്കും അത്ര രസം തോന്നിയില്ല.
പകരം അനൌൺസർ ആയേക്കാമെന്നുവച്ചു.
പക്ഷേ, എന്നോടൊപ്പം അപേക്ഷ പൂരിപ്പിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്ത്‌ പെട്ടെന്ന്‌ ബഹുവചനത്തിൽ അങ്ങു തീരുമാനിച്ചു.
"നമുക്ക്‌, 'കോമ്പിയറു'മതി."
കോമ്പിയർ എന്താണെന്ന്‌ പക്ഷേ കക്ഷിക്ക്‌ അറിഞ്ഞുകൂടായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ന്യായീകരണം എന്നെ സ്വാധീനിച്ചു.
ഈ മൂന്നിലും തള്ള്‌ കുറയാൻ സാദ്ധ്യത ആ ഭാഗത്താണ്‌. ഞാനും അതുതന്നെ വെട്ടി എഴുതി.
'ഫോട്ടോ സ്ക്രീനിംഗിൽ' വിജയിച്ചവരെയാണ്‌ ഇന്റർവ്യൂവിന്‌ വിളിച്ചത്‌. എന്നുപറഞ്ഞാൽ അനേകായിരങ്ങളിൽ നിന്നും, അഞ്ഞൂറോ, അറുന്നൂറോ പേരെ. അതിൽ, കൂട്ടുകാരൻ ഔട്ട്‌. ഞാൻ നോട്ട്‌ ഔട്ട്‌. പിന്നെ അഭിമാനം തോന്നാതിരിക്കുമോ?
സ്ക്രീൻ ടെസ്റ്റിന്‌ എനിക്കു വായിക്കാൻ തന്നത്‌ ശ്രീമതി സുഗതകുമാരിക്ക്‌ ആ വർഷം വയലാർ അവാർഡിനോടൊപ്പം സമ്മാനിച്ച പ്രശസ്‌തിപത്രമായിരുന്നു.
അതിലും ഞാൻ നോട്ടൌട്ട്‌. അങ്ങനെ അവസാന റൌണ്ടിൽ, ഞാനും എത്തി. പിന്നെയും എന്റെ ഊഴം കഴിഞ്ഞപ്പോൾ, പുറത്തു വെയിറ്റുചെയ്യാൻ പറഞ്ഞു.
അകാരണമായ ഒരു ടെൻഷൻ!
വെളുക്കുവോളം വെള്ളം കോരിയിട്ട്‌, ഒടുവിൽ.
അന്ന്‌ ഇന്നുകാണുന്ന കെട്ടിട സമുച്ചയമൊന്നുമില്ല. സ്റ്റുഡിയോതന്നെ ഒരു ബസിനകത്താണ്‌ സെറ്റപ്പുചെയ്‌തിരിക്കുന്നത്‌.
ഏതാണ്ട്‌ തട്ടുകട പരുവത്തിലാണ്‌ ക്യാന്റീൻ. ചപ്പാത്തിയൊക്കെ ചുട്ടു കൈയിലേയ്ക്കിട്ട്‌ കൊടുക്കുകയാണ്‌. വർക്കിംഗ്‌ ലഞ്ച്‌ പോലെ!
മാത്രമല്ല, വഴിയും ഇന്നത്തെപ്പോലെ അത്ര കൃത്യമല്ല. തൊട്ടടുത്ത കോഴിവളർത്തൽ കേന്ദ്രം വഴിയാണ്‌ പലരും സ്ഥലത്തെത്തുന്നത്‌!
ടെസ്റ്റ്‌ കഴിഞ്ഞിറങ്ങിയവരെല്ലാം സ്ഥലം വിടുകയാണ്‌. എന്നോടു മാത്രമെന്താ ഇരിക്കാൻ പറഞ്ഞത്‌?
ആധി മൂത്ത്‌ വ്യാധി ആകാറായി. അപ്പോഴേക്കും ഒരാൾ വന്ന്‌ അകത്തേക്കു ചെല്ലാൻ പറഞ്ഞു:
"ഫസ്റ്റ്‌ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളിനെ കണ്ടെത്താനായിരുന്നു ഈ ടെസ്റ്റ്‌. ആൻഡ്‌ യു ആർ സെലക്‌ടഡ്‌."
അപ്പോഴത്തെ എന്റെ ത്രില്ല്‌ നിങ്ങളുടെ ഭാവനയ്ക്ക്‌ വിടുന്നു.
അന്ന്‌ ഞാൻ ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു. അക്കാലത്തെ പ്‌ളസ്‌ ടൂ ക്കാർക്ക്‌!
അവരിലൂടെ ഈ വാർത്ത പറന്നുപറന്നു പോയി.
ആലോചിച്ചുനോക്കിയേ. കേരളത്തിൽ ആദ്യമായി ടിവി സംപ്രേഷണം നടക്കുമ്പോൾ തെളിയുന്നത്‌ എന്റെ മുഖം. അഹങ്കരിക്കാതിരിക്കുമോ?
അഹങ്കരിച്ചു.
ലാവിഷായിട്ട്‌ അഹങ്കരിച്ചു.
ഒടുവിൽ, ചരിത്രത്തിലെ എല്ലാ അഹങ്കാരികൾക്കും സംഭവിച്ചതുതന്നെ എനിക്കും സംഭവിച്ചു.
ഉദ്ഘാടനത്തിന്‌ വെറും രണ്ടുനാൾ മാത്രം. ഇനിയും എനിക്ക്‌ അറിയിപ്പൊന്നും കിട്ടിയിട്ടില്ല.
മമ്മദ്‌ മൌണ്ടനെ കാണാൻ പോയില്ലെങ്കിൽ മൌണ്ടൻ മമ്മദിന്റെ അടുത്തേക്ക്‌ പോകണമെന്നാണല്ലോ.
ഞാൻ ദൂരദർശനിലേക്ക്‌ സ്വമേധയാ ചെന്നു.
അവിടെ തിരക്കിട്ട്‌ ഒരുക്കങ്ങൾ നടക്കുന്നു. അതെല്ലാം നോക്കിയും കണ്ടും അലസമായി നീങ്ങുന്നതിനിടയിൽ ഒരു ശബ്‌ദം.
"ഇന്നലെ കണ്ടില്ലല്ലോ?"
തിരിഞ്ഞുനോക്കുമ്പോൾ ശ്രീമതി സുശീലാവിജയരാഘവൻ.
അന്നത്തെ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്‌ടർ.
"ഫസ്റ്റ്‌ഡേ പ്രോഗ്രാം ചെയ്യുന്നത്‌ സുദർശനല്ലേ. ഇന്നലെ റിഹേഴ്‌സലുണ്ടായിരുന്നല്ലോ.
"ഞാൻ അറിഞ്ഞില്ല മേഡം."
അവർ എന്നെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്നിട്ട്‌ ഫോണിൽ ആരോടോ വരാൻ പറഞ്ഞു.
നിമിഷങ്ങൾക്കുശേഷം പ്രത്യക്ഷപ്പെട്ടത്‌ ആകാശവാണിയിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ്‌. അദ്ദേഹം രണ്ടു ദിവസംമുമ്പ്‌ അവിടെ പ്രൊഡ്യൂസറായോ മറ്റോ ചാർജെടുത്തിരുന്നു.
എന്നെ ചൂണ്ടിയിട്ട്‌ അവർ അയാളോട്‌ ചോദിച്ചു.
"ഇദ്ദേഹമല്ലേ ഫസ്റ്റ്‌ ഡേ ചെയ്യുന്നത്‌?"
ആ മനുഷ്യൻ ആദ്യം ഒന്നു പരുങ്ങി. പിന്നെ ഒന്നു ചിരിച്ചു. ആ ചിരി അണയുന്നതിനുമുമ്പ്‌ ഇങ്ങനെ പറഞ്ഞു:
"സോറി മേഡം. ഞാൻ ഷെഡ്യൂൾ ഒന്നുമാറ്റി.കേരളത്തിലെ ആദ്യത്തെ ടെലികാസ്റ്റല്ലേ.അപ്പോൾ തിരുവാതിര വേഷത്തിൽ ഒരു സുന്ദരി പ്രത്യക്ഷപ്പെടുന്നതായിരിക്കും ബെറ്റർണമ്മുടെ ഹെറിറ്റേജിന്റെ ഒരു ടച്ചും കിട്ടും.
ഇദ്ദേഹത്തിന്‌ ഇഷ്‌ടം പോലെ ചാൻസ്‌ പിന്നെ കൊടുക്കാമല്ലോ."
"അത്‌ ശരിയാ.യൂ കാൻ ഡൂ ലേറ്റർ."
ഡെപ്യൂട്ടി ഡയറക്‌ടർ ചിരിച്ചുകൊണ്ടുപറയുന്നു.
ഞാൻ എഴുന്നേറ്റു.
എന്റെ അപ്പോഴത്തെ വികാരമർദ്ദം ഇവിടെ വിസ്‌തരിക്കണ്ടല്ലോ.
പിന്നെ ഒരിക്കലും ആ മനുഷ്യൻ എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ടുപോയതുമില്ല. തിരുവാതിരവേഷങ്ങളെ ഇഷ്‌ടംപോലെ ഇറക്കുമതി ചെയ്‌തു, അദ്ദേഹം.
വർഷങ്ങൾക്കുശേഷം വികലാംഗനായ എന്റെ ഒരു സുഹൃത്ത്‌ വേദനയോടെ ഒരു കാര്യം പറഞ്ഞു.
അവിടെ പോകുമ്പോഴെല്ലാം ഈ മനുഷ്യന്റെ സീറ്റിൽ പുള്ളി ചെല്ലാറുണ്ടത്രെ. പഴയ പരിചയത്തിന്റെ തൂവൽ മിനുക്കാനെന്നോണം.
സുഹൃത്തിനെ കണ്ടതും പുള്ളിയുടെ മുഖത്ത്‌ ഒരു അസ്വസ്ഥത.
പരിപാടിയിൽ തടസ്സം നേരിട്ടതുപോലെ!
"എന്താ വന്നത്‌?"
ശബ്‌ദത്തിലെ 'ഫ്രിക്ഷൻ' ശ്രദ്ധിക്കാതെ സുഹൃത്ത്‌ പറഞ്ഞു.
"ഒരു സ്ക്രിപ്റ്റു കൊടുക്കാനുണ്ടായിരുന്നു."
പിന്നെ ഒരു മിസൈലാക്രമണമായിരുന്നു ആ മനുഷ്യൻ.
"മിസ്റ്റർ. നിങ്ങൾ ഇടയ്ക്കിടയ്ക്ക്‌ ഇങ്ങനെ വന്നു ഡിറ്റർബ്‌ ചെയ്യരുത്‌. നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട്‌. നമ്മളൊക്കെ ഇവിടെ ഇരുന്നു സുഖിക്കയാണെന്ന്‌. നോംസ്‌ അനുസരിച്ചേ ഇവിടെ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാവൂ. സ്ക്രിപ്റ്റുണ്ട്‌, തേങ്ങയുണ്ട്‌ എന്നൊക്കെ പറഞ്ഞ്‌, കേറി ഇങ്ങു വന്നേയ്ക്കും രാവിലെ. യൂസ്‌ലെസ്‌."
ഒടുവിൽ,
ഉപസംഹരിച്ചത്‌ ഇംഗ്‌ളീഷിലായിരുന്നു.
"So, please get out...."
പാവം!
കാല്‌ സ്വാധീനമില്ലാത്ത ആ സുഹൃത്ത്‌ വേറെയാരെയോ കാണാനാണ്‌ അവിടേക്ക്‌ പോയത്‌. ഇദ്ദേഹം ചോദിച്ചപ്പോൾ വിവരം പറഞ്ഞെന്നേയുള്ളൂ.
വേദനയോടെ ബദ്ധപ്പെട്ട്‌ പടിയിറങ്ങുമ്പോൾ, പിന്നിൽ നിന്നൊരു സ്‌ത്രീശബ്‌ദം.
"സോറി. ഞാൻ അവിടെ ഇരുന്നതുകൊണ്ടാണ്‌ അയാൾ താങ്കളെ അപമാനിച്ചത്‌. എന്റെ മുന്നിൽ ഷൈൻ ചെയ്‌തതാ. അയാൾക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു. ഒന്നും വിചാരിക്കരുത്‌. ഞങ്ങൾക്കെല്ലാം പുച്ഛമാണ്‌ അയാളെ. ഡേർട്ടി ഫെലോ!"

കാലം വലിയൊരു ഔഷധമാണ്‌. പലതിനും.
ആ 'ഡേർട്ടിഫെലോ' ഇപ്പോൾ അവിടെ ഇല്ല!

(കടപ്പാട്: കേരള കൌമുദി ഓൺലൈൻ)

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2005

ഓണപ്പുലരിക്കു പഴംനുറുക്കിന്റെ നറുമണം

ഓണപ്പുലരിക്കു പഴംനുറുക്കിന്റെ നറുമണം
വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി

തിരുവോണനാളിലെ വെളുപ്പാൻകാലത്തിന്റ സുഗന്ധം പഴംനുറുക്കിന്റെ സുഗ ന്ധമാണ്‌. അന്നെല്ലാം നേന്ത്രപ്പഴം കാണുന്നത്‌ ഒാ‍ണക്കാലത്തു മാത്രമാണ്‌. ഒാ‍ണ ത്തിന്‌ വെട്ടാൻ പാകത്തിലാണ്‌ തോട്ടത്തിൽ നേന്ത്രവാഴ വയ്ക്കുന്നതുതന്നെ. രാവി ലെ ഇന്നത്തെപ്പോലെ ഇഢലിയോ ദോശയോ കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ല. പഴംനുറു ക്കും പപ്പടവും ഉപ്പേരിയുമാണ്‌ പ്രഭാത ഭക്ഷണം. പത്തു പഴംനുറുക്കിന്‌ ര ണ്ടു പപ്പടം എന്നതാണ്‌ അന്നത്തെ കണക്ക്‌. 100 പഴംനുറുക്കുവരെ തിന്നുന്ന വീര ന്മാരുണ്ട്‌. അതൊരു മത്സരമായിരുന്നു.

പഴംനുറുക്ക്‌ ഇന്നത്തെപ്പോലെ ആവി യിൽ പ്രഷർകുക്കറിലല്ല വേവിക്കുന്നത്‌. മുറിച്ച്‌ അടുക്കിവച്ച്‌ വെള്ളം തളിച്ചാ ണു വേവിക്കേണ്ടത്‌. വെന്തു കഴിഞ്ഞാൽ അടിയിൽ പഴംനുറുക്കിന്റെ വെള്ളം കാണണം. പഴം അതിൽ മുങ്ങുകയുമരുത്‌. ചെറുതായൊന്നു കരിയണം എന്നാണു പറയു ക. പഴം വാടുമ്പോഴുള്ള സുഗന്ധത്തിനു വേണ്ടിയാണിത്‌. എന്നാൽ അടിയിൽപിടി ച്ചു കരിയുകയുമരുത്‌.

എന്റെ കുട്ടിക്കാലത്ത്‌ നേന്ത്രക്കുലകൾ പാട്ടവാരമാ യി വന്നിരുന്നു. ജന്മിക്ക്‌ കുടിയാൻ ഒാ‍ണത്തിന്‌ രണ്ടു കുല കൊടുക്കണമെന്ന്‌ ആധാരത്തിൽ എഴുതിയിട്ടുണ്ടാകും. ആ കുലകൾ അവർ കൊണ്ടുവരുമ്പോൾ വരാ ന്തയിൽ കൊണ്ടുപോയി വലിയൊരു മുളയിൽ കെട്ടിത്തൂക്കിയിരുന്നതു ഞാനാണ്‌. 27 കുലവരെ കിട്ടിയ കൊല്ലം ഒാ‍ർമയുണ്ട്‌. കുല കൊണ്ടുവരുമ്പോൾ അതിന്റെ വ ളഞ്ഞുനിൽക്കുന്ന തണ്ടോടുകൂടിയാണ്‌ കൊണ്ടുവരിക. അതു വെട്ടി വൃത്തിയാക്കി കെട്ടിത്തൂക്കുന്നതുതന്നെയൊരു ജോലിയാണ്‌. കായ കൊണ്ടുവരുന്നയാൾക്ക്‌ കുല യുടെ മുകളിലെ പടലയിൽനിന്നു രണ്ടു പഴവും താഴത്തെ രണ്ടു പഴവും കൊ ടുക്കണം. അതായതു വലിയ രണ്ടു പഴവും ചെറിയ രണ്ടു പഴവും. മുകളി ലെ ചീർപ്പിൽനിന്നു പഴം എടുക്കുമ്പോൾ ആദ്യത്തെ പഴമായ ഏണുകായ ബാക്കിനിർ ത്തിവേണം എടുക്കാൻ. ഭൂനിയമം വന്നതോടെ പാട്ടം അവസാനിച്ചു. അതോടെ പ റമ്പിൽ നേന്ത്രവാഴക്കൃഷി തുടങ്ങി. ഇന്നുവരെ നേന്ത്രപ്പഴം കാശുകൊടുത്തു വാ ങ്ങിയിട്ടില്ല.

ഒാ‍ണത്തിന്‌ പായസം വയ്ക്കാൻ തുടങ്ങിയതുതന്നെ അടുത്തകാല ത്താണ്‌. പണ്ടൊന്നും ഒാ‍ണത്തിന്‌ പായസമില്ല. മലയാളിക്ക്‌ ഒാ‍ണസദ്യയ്ക്ക്‌ നാ ലു കറിയെ ഉള്ളൂ. പുളിച്ച കറിയായ കാളൻ, എരിയുന്ന കറിയായ എരിശ്ശേ രി, മധുരമുള്ള കറിയായ മധുരക്കറി. കാളനെയും എരിശ്ശേരിയെയും കൂ ട്ടിയോജിപ്പിക്കാനുള്ളതാണ്‌ നാലാമത്തെ കറിയായ ഒാ‍ലൻ. ഒാ‍ലന്‌ എരിവുമി ല്ല, പുളിയുമില്ല. ഇടിനിലക്കാരനാണത്‌. സാമ്പാറടക്കം ബാക്കിയെല്ലാം മലയാ ളിയുടെ സദ്യയിലേക്ക്‌ വിരുന്നുവന്നവരാണ്‌. കൂട്ടുകറിപോലും മലയാളി യുടെ സ്വാത്വിക ആഹാരത്തിൽ ഉണ്ടായിരുന്നില്ല.

ഒാ‍ണസദ്യയ്ക്ക്‌ പഴംനുറു ക്കും വിളമ്പും. വഴുതനങ്ങ വറുത്തത്‌, പച്ചപ്പയറ്‌ വറുത്തത്‌, പുളിയിഞ്ചി, ഇ ഞ്ചിത്തൈര്‌, ചേന വറുത്തത്‌, അരിപ്പലഹാരം എന്നിവയും കൂടെ വിളമ്പിയിരു ന്നു. അരിയും ശർക്കരയും കൂടി വറുത്തെടുക്കുന്നതാണ്‌ അരിപ്പലഹാരം. കായ അന്നു നാലാക്കി മാത്രമെ വറുത്തിരുന്നുള്ളൂ. വട്ടത്തിൽ കായ വറുത്തത്‌ ചിലയി ടത്ത്‌ വന്നു തുടങ്ങിയെന്നു കുട്ടിക്കാലത്തു കേൾക്കുകയും പിന്നീട്‌ കൌതുകത്തോ ടെ കാണുകയും ചെയ്‌തിട്ടുണ്ട്‌. ശർക്കര ഉപ്പേരി അന്നും പ്രചാരത്തിലുണ്ടെങ്കി ലും ഉപ്പേരിയെന്നതു കായ വറുത്തതുതന്നെയാണ്‌. ശർക്കര ഉപ്പേരിയെ യഥാർഥ സദ്യവിഭവമെന്ന നിലയിൽ കൂട്ടിയിട്ടില്ല എന്നും പറയാം.

ഒാ‍ണവില്ല്‌ കാ ണാതായതിൽ എനിക്ക്‌ സങ്കടം തോന്നാറുണ്ട്‌. അന്ന്‌ ആശാരിമാരാണ്‌ വില്ലു കൊ ണ്ടുവരിക. കവുങ്ങിന്റെ പാത്തിയിലെ ചോറു കളഞ്ഞ്‌ വൃത്തിയാക്കിയാണ്‌ വില്ലുണ്ടാ ക്കുക. മുളകൊണ്ടു ഞാണും. കൊട്ടാനൊരു ചെറിയ കോലും കാണും. അടു ത്തകാലംവരെ എനിക്കുമൊരു വില്ലുണ്ടായിരുന്നു. ഇപ്പോൾ ആരും വില്ലു കൊണ്ടു വരാറില്ല. കുട്ടികൾക്ക്‌ ആ ഉപകരണം എന്താണെന്നും അറിയില്ല.

വാമനൻ അവതാരങ്ങളിൽപ്പെട്ടതാണ്‌. എന്നാൽ വാമനനുമായി ബന്ധപ്പെട്ട ഒാ‍ണം കേരളത്തിൽ മാത്രമെയുള്ളു എന്നതാണ്‌ കൌതുകം. ബലിക്ക്‌ തുല്യനായ ഒരു രാജാവ്‌ കേര ളത്തിൽ ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തെ ബഹുമാനിക്കാൻ ഉണ്ടാക്കിയതായിരി ക്കണം ഒാ‍ണം. അവതാരവുമായി ബന്ധപ്പെട്ടതാണെങ്കിൽ ഭാരതം മുഴുവൻ ഒാ‍ണം ഉണ്ടാകണമായിരുന്നല്ലോ. വാമനാവതാരം നടക്കുന്നതു ചിങ്ങത്തിലെ തിരുവോണ ത്തിനാണ്‌. അതാകാം ഒാ‍ണത്തിന്റ പ്രസക്‌തി.

കർക്കിടകത്തിൽ നല്ല കാര്യങ്ങൾ പാ ടില്ലെന്നാണ്‌ പറയുന്നത്‌. പക്ഷേ, ചികിത്സയ്ക്ക്‌ ഏറ്റവും പറ്റിയ കാലം കർക്കി ടകമാണ്‌. തെങ്ങിനും കവുങ്ങിനുമെല്ലാം വളം ചെയ്യുന്നതും കർക്കിടകത്തിലാണ്‌. പുതിയ വേരുകൾ വരുന്ന സമയമാണിത്‌. നമ്മുടെ കാലാവസ്ഥയിൽ മനു ഷ്യന്റെ ദേഹത്തെ സപ്‌തധാതുക്കളിലും പുതിയ കോശങ്ങൾ ധാരാളം വരുന്ന സമ യമാണിത്‌. അതുകൊണ്ടുതന്നെയാണു ചികിത്സ കർക്കിടകത്തിലാക്കിയത്‌. ചികി ത്സ കഴിഞ്ഞാണ്‌ ഒാ‍ണം വരുന്നത്‌. പുതിയൊരു കാലത്തിലേക്കുള്ള കുതിപ്പിന്‌ ശ രീരവും ഒരുങ്ങുകയാണ്‌ കർക്കിടത്തിൽ ചെയ്യുന്നത്‌. കാലാവസ്ഥകൊണ്ടും ശാ രീരിക അവസ്ഥകൊണ്ടും ചിങ്ങമാസം മലയാളിക്ക്‌ വളരെ നല്ല കാലമാണ്‌. അതിന്റെയൊര്‌ ആഘോഷമാകാം ഒാ‍ണം. കൃഷിയുടെ കാര്യത്തിൽ നോക്കിയാലും ചിങ്ങം ഏറ്റവും കൂടുതൽ വിഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്‌. കാർഷിക വിഭവ ങ്ങളുടെ സമൃദ്ധിയാണ്‌ ഒാ‍ണക്കാലത്തുള്ളത്‌. മഴയില്ല, വെയിലില്ല. തണുപ്പില്ല, കാര്യമായ ചൂടുമില്ല. ഇതൊക്കെയാകാം ആഘോഷത്തിനായി ചിങ്ങം തന്നെ പണ്ടു ള്ളവർ തെരഞ്ഞെടുത്തത്‌. ഇന്നു കാലാവസ്ഥ മാറിയെന്നതു വേറെകാര്യം.

ആ ട്ടക്കളം, കയ്യാങ്കളി, പകിട, കമ്പിത്തായം എന്നിങ്ങനെ പല കളികളും അന്നുണ്ടായിരുന്നു. ഭാര എന്ന കളി സ്‌ത്രീകളുടെ കളിയായിരുന്നു. ചതുരം ഗത്തിന്റെയൊരു രൂപമാറ്റമാണിത്‌. കാലം മാറിയതോടെ കളികളെല്ലാം പോ യി. എല്ലാ കാലത്തും കളിച്ചിരുന്നെങ്കിലും ഒാ‍ണക്കാലത്തെ കളികൾക്ക്‌ പ്രത്യേക ത ഉണ്ടായിരുന്നു. അത്‌ കളിയുടെ കാലമായിരുന്നു. കുട്ടികൾക്ക്‌ മാത്രമല്ല, വലിയവർക്കും സ്‌ത്രീകൾക്കുമെല്ലാം. മുത്തച്ഛനടക്കം എല്ലാവരും ഞങ്ങളുടെ ഇല്ലത്ത്‌ കളിച്ചിരുന്നു. അവരിൽ പലരും പല കളികളിലും പ്രഗത്ഭരായിരു ന്നു. പ്രഗത്ഭർ കളിക്കും. ബാക്കിയുള്ളർ കണ്ടിരിക്കും.

അന്നും ഒാ‍ണപ്പുടവ കി ട്ടിയിരുന്നു. പിശുക്കു കൂടിയ കാരണവന്മാർ ഉടുത്തിരുന്നത്‌ ചെറിയ മുണ്ടാ ണ്‌. ഉടുക്കാനൊന്നും പറ്റില്ല. എന്നാലും ഒാ‍ണപ്പുട കിട്ടുക എന്നതു വലിയ കാ ഋയമാണ്‌. കാരണവരുടെ വീട്ടിൽപ്പോയി അതു വാങ്ങിയിരിക്കണമെന്നത്‌ നിർബ ന്ധമായിരുന്നു. വസ്‌ത്രം എന്നതിലുപരി ഇതൊരു സമ്മാനമായിരുന്നു. അക ത്തെ ആത്തേമ്മാർക്ക്‌ ഓ‍രോ കൊല്ലവും കൊടുക്കേണ്ട വസ്‌ത്രത്തിനു പുറമേ കാരണ വന്മാർ വസ്‌ത്രം കൊടുത്തിരുന്നത്‌ ഒാ‍ണക്കാലത്തു മാത്രമാണ്‌.

എന്റെ ഓർമ്മയി ലെ ഓ‍ണത്തിന്‌ പത്തറുപത്‌ വർഷം പഴക്കമുണ്ട്‌. വിഭവങ്ങളുംഭക്ഷണ രീതിയു മെല്ലാം മാറിയെങ്കിലും ആചാരങ്ങൾക്കൊന്നും വലിയ മാറ്റമില്ല. ഇന്നും എനിക്ക്‌ ഓ‍ണസദ്യ നാലുകറി കൂട്ടിയ ഊണുതന്നെയാണ്‌. കാലം കടന്നുപോയിട്ടും പഴ യമയിൽ ചിലതു ബാക്കി നിൽക്കുന്നു.

കടപ്പാട്: മനോരമ ഓൺലൈൻ
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1126496424660&c=MalArticle&p=1009975921475&colid=
1010131822526&channel=MalNews&count=11&rel=y

ഓ‍ണനിലാവ്‌ ഓ‍ർക്കുന്നത്‌

ഓ‍ണനിലാവ്‌ ഓ‍ർക്കുന്നത്‌
വി.കെ. ശ്രീരാമൻ
ഞമനേക്കാട്ടെ തറവാട്ടുവീടിന്റെ നടുപ്പുരയ്ക്കും വടക്കിനിക്കുമിടയിൽ വിശാലമായൊരു തളമാണ്‌. അവിടെ തെക്കേ ചുമരിനോടു ചേർത്തിട്ട കട്ടി ലിലാണ്‌ അച്ചമ്മ ഇരിക്കുക. രാത്രി കിടപ്പും അവിടെത്തന്നെ. അടുക്കളയിൽനി ന്ന്‌ അകത്തേക്കു പോകുന്നവർ, പടിഞ്ഞാപ്പുറത്തെ പടികേറിവന്ന്‌ കിഴക്കോട്ടിറങ്ങു ന്നവർ, തിണ്ണയിൽ വർത്തമാനം പറഞ്ഞിരിക്കുന്നവർ അങ്ങനെ തളത്തിലെപ്പോഴും ആളും വിശേഷവുമുണ്ടാവും.

ഓ‍ണമടുക്കാൻ തുടങ്ങിയാൽ അച്ചമ്മയ്ക്ക്‌ ഓ‍രോ രോ ആധികളായി.

?കോച്വോ നാരായണി എപ്പൊ വരാന്നാണ്‌ എഴുതിയിരി ക്കുന്നത്‌??

?രണ്ടുമൂന്നു വട്ടം വായിച്ചതല്ലേ. അത്തം കഴിഞ്ഞ്‌ രണ്ടീസത്തിന്റെ ഉ ള്ളിൽ വരാന്നാ കത്ത്‌?

കൊച്ചെളേമ്മ അടുക്കളയിൽ തീയൂതുന്നതിന്നിടയിൽ വിളി ച്ചുപറയും.

പറമ്പിലും പാടത്തുമായി ഉണ്ടായതൊക്കെ മച്ചിലും പത്തായത്തി ലും ശേഖരിക്കുന്ന തിരക്കിലാവും പിന്നെ. അച്ചമ്മതന്നെ വെള്ളം കോരി നനച്ചുണ്ടാ ക്കിയ നേന്ത്രവാഴകൾ കുലച്ചിരിക്കും. വിറകുപുരയുടെ മോന്തായത്തേക്കു പടർ ന്നുകയറിയ വള്ളികളിൽ കുമ്പളങ്ങകൾ മൂത്തു നരച്ചുകിടക്കും.

?ഇക്കുറി കാ ലായിപ്പാടം ചതിക്കുന്നാ തോന്നണു. തവളക്കണ്ണൻ വെതയ്ക്കുമ്പോ ഒാ‍ണത്തിന്‌ കൊ യ്യാന്നല്ലേ വേലായ്ദാ ഇയ്യ്‌ പറഞ്ഞത്‌?

?കാളിമ്മായി ഒന്നു ബേജാറാവിണ്ടിരി യ്ക്കോ. ഓ‍ണത്തിനു മുമ്പ്‌ നെല്ല്‌ അറേക്കേറ്റണ പണി ഞാൻ ഏറ്റു?.

വേലാ യ്യേട്ടനാണ്‌ അച്ചമ്മേടെ പ്രധാന കാര്യസ്ഥൻ. കാലിൽ ആണിക്കേടുള്ളതുകൊണ്ട്‌ മ ടമ്പ്‌ അൽപം പൊക്കിപ്പിടിച്ചാണ്‌ നടക്കുക. റബർ ചെരിപ്പില്ലാതെ ഒരടിവയ്‌ ക്കില്ല. ?പൊന്നും ചെരിപ്പ്‌? എന്നൊരു വിളിപ്പെരും നാട്ടിലുണ്ട്‌ വേലായ്യേട്ടന്‌.

അത്തത്തിനു മുമ്പായിത്തന്നെ ഒാ‍ണം കൂടാനുള്ളവർ ഓ‍രോരുത്തരായി പടികേ റിവരാൻ തുടങ്ങും. കട്ടിലിൽ ചുമരുചാരി കാലുനീട്ടിയിരുന്ന്‌ അച്ചമ്മ അവ രെ സ്വീകരിക്കും.

?പാറ്യോതേയ്‌ നെണക്ക്‌ ആ ബാലനേം തങ്കേനീം കൊ ണ്ടരാർന്നില്ലേ.

?നല്ല കഥ്യായി. നടക്കാൻവയ്യാത്ത ആ ചെക്കനെ ഞാനെങ്ങന്യാ തോ ളത്തു കേറ്റീട്ടാണോ കൊണ്ടരാ. ?ഇരുപത്തെട്ടാ അവനു പ്രായം.?

ബാലേട്ടനെ ഞാൻ കണ്ടിട്ടുണ്ട്‌. ചുരുണ്ട്‌ കുറിയ ഒരു മനുഷ്യൻ. സ്വാധീനമില്ലാത്ത കാലു കൾ. വലിയൊരു മുളവടിയൂന്നി ചാടിച്ചാടിയാണ്‌ നടക്കുക. പുതുപൊന്നാ നിമുതൽ ചാവക്കാടുവരെയുള്ള വിശേഷങ്ങളെല്ലാം ബാലേട്ടനറിയാം. ടിപ്പുസുൽ ത്താൻ കടപ്പുറത്തൂടെ പടയോട്ടം നടത്തിയത്‌, ചാവക്കാട്ടുകാർ ആദ്യമായി കൊ പ്പരവച്ച പാട്ടും പിണ്ടിലൈറ്റുമുള്ള കല്യാണം കണ്ടത്‌. രാജാമുതലാളി ഊട്ടി യിൽനിന്ന്‌ നായ്ക്കളെ വാങ്ങിക്കൊണ്ടുവന്നത്‌ എ.സി. രാമൻ ഉപ്പുസത്യഗ്രഹത്തി ന്‌ പോയത്‌ അങ്ങനെയങ്ങനെ എല്ലാ ചരിത്രങ്ങളും ബാലേട്ടനറിയാമായിരുന്നു. പക്ഷേ, തൊടിയും ഇടവഴിയും കടന്ന്‌ ബാലേട്ടൻ മറ്റെവിടെയും പോയിട്ടില്ല. എങ്ങനെയാണ്‌ പോവുക.

?ബാലാ. .. എട്ത്തോ എന്റെ കുട്ടി. ത ങ്കേ ഒന്നു നോക്ക്യേ ചെക്കൻ എങ്ങടാ പോയതെന്ന്‌?

പാറോതി അമ്മായിക്ക്‌ മക നെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. കടിഞ്ഞൂല്‌ പെറ്റ കനിയാണ്‌. താഴത്തും ത ലയിലുംവയ്ക്കാതെ പോറ്റിയതാണ്‌.

?അവന്‌ ഇരുപത്തെട്ടായോ, തെക്കേലെ സൈമാപ്ലേടെ മോൻ അദ്ദൂനും ബാലനും ഒരു വയസ്സല്ലേ. നബീസുമ്മ അദ്ദൂനെ പെ റ്റേന്റെ തലേന്നാ നീയ്യ്‌ ബാലനെ പെറ്റത്‌. അദ്ദൂൻപ്പോ ഇരുപത്തേഴ്‌ നടപ്പാ?.

?എന്നാ ചെലപ്പോ ശര്യായിരിക്കും. ഇരുപത്തേഴോ ഇരുപത്തെട്ടോ ഒക്കെ ആ യിട്ടെന്താ കാര്യം. ദീനക്കാരനായ ഒന്നിനെയല്ലേ ദൈവം ഇയ്ക്ക്‌ തന്നത്‌.?

തോളത്തേറ്റികൊണ്ടുവന്ന ചാക്കുസഞ്ചിയിൽനിന്ന്‌ ഉണക്കമീനും കപ്പക്കിഴങ്ങും പുറത്തേക്കെടുത്തുവയ്ക്കുന്നതിനിടയിൽ പാരോത്യമ്മായി പരിഭവിക്കും.?

മു ല്ലശേരിയിൽനിന്ന്‌ സുലോചനമ്മായിയും മക്കളും കോയമ്പത്തൂരുനിന്ന്‌ നാരായ ണ്യമ്മായിയും മക്കളും നൊട്ട്യമ്മായിയും ശ്രീമതിച്ചേച്ചിയും വരും. മാങ്കേട ത്തെ കുട്ട്യേടത്തിയും ഭാനുവും നേരത്തേ എത്തിയിട്ടുണ്ടാവും. അകത്തും പുറത്തു മായി ഒരുത്സവത്തിന്റെ തിരക്കായിരിക്കും.

ഞമനേക്കാട്ടെ തറവാട്ടുപേര്‌ വെ ട്ടിയാട്ടിൽ എന്നായിരുന്നുവെങ്കിലും ?തറയിൽ? എന്നായിരുന്നു പറഞ്ഞുപോന്നിരു ന്നത്‌. തറേലെ ചോഴി എന്ന മുത്തശ്ശനെക്കുറിച്ച്‌ കേട്ടറിവേ ഉള്ളൂ എനിക്ക്‌.

ഓ‍ണമടുക്കുമ്പോൾ നാലുപുറത്തുനിന്നുമുള്ള പടികൾ കയറി തറയിലേക്ക്‌ സ്വന്തക്കാരും ബന്ധുക്കളും വന്നു. പൂക്കളും ശലഭങ്ങളും വിരുന്നുവന്നു. തുയിലു ണർത്തുകാരും കോൽക്കളിക്കാരും വന്നു. മച്ചിലും ഇറയത്തുമായി നേന്ത്രക്കുലകൾ തൂങ്ങി. ഉടുപുടവകളിൽനിന്ന്‌ കോടിച്ചൂരുപൊന്തി. എവിടെയാണ്‌ ഈ ആഹ്ലാദ ങ്ങളൊക്കെ ഒളിച്ചിരുന്നതെന്ന്‌ ഞാനന്ന്‌ അതിശയിച്ചിട്ടുണ്ട്‌.

സുലോചനമ്മാ യിടെ മക്കൾ ഹേമയ്ക്കും ഉമയ്ക്കും കഥകൾ പറയാനറിയാമായിരുന്നു. ആട്ടിൻ കുട്ടികളെ വിഴുങ്ങിയ ചെന്നായുടെ കഥ, സിന്റർലയുടെ കഥ, പിന്നെ കിസോ ട്ടിന്റെ കഥ. ഞാൻ അങ്ങനെയുള്ള കഥകൾ കേൾക്കുന്നത്‌ ഹേമേച്ചിയിൽനിന്നാണ്‌. രാ വേറെ ചെല്ലുംവരെ കഥകൾ നീണ്ടുപോവും.

പുറത്ത്‌ നിലാവിൽ പരേതാന്മാ ക്കൾ വീതുകൊള്ളാനിറങ്ങും.

?നിങ്ങള വല്ലാരും കേട്ടോ? അച്ചമ്മ കട്ടിലിൽ എ ഴുന്നേറ്റിരുന്നുകൊണ്ട്‌ കഥകളിൽ മുങ്ങിപ്പോയ ഞങ്ങളോട്‌ ചോദിക്കും.

?എ ന്താ അച്ചമ്മേ, എന്താ കേട്ടത്‌?

കുട്ടികൾ കഥ മതിയാക്കി കാതോർക്കും.

?ഭാ അവടെ, ഒരു കൈകൊട്ടും പൊട്ടിച്ചിരീം?

പടിഞ്ഞാപ്പുറത്തുള്ള കാവിലേക്കു നോക്കി അച്ചമ്മ പറയും.

?എന്താ അത്‌? ഞങ്ങള്‌ കേട്ടില്ലല്ലോ?.

?ദൈവകാർ ന്നമ്മാര്‌ വീതുകൊണ്ട്‌ സന്തോഷിച്ചേന്റെ അടയാളാ. ഒാ‍ണത്തിന്‌ എല്ലാരും ഒത്തുകൂ ട്യേതുകാണാൻ കാവീന്നു എറങ്ങിവർവാണ്‌. മച്ചീന്ന്‌ ഭഗവതീം പൊറത്തെറങ്ങും ഇന്ന്‌?.

?ഇനി കഥ നാളേട്ടോ?

ഹേമേച്ചി കാതിൽ മന്ത്രിക്കും.

തറ യിൽ ആ കാവ്‌ ഇന്നുമുണ്ട്‌. മച്ചും തളവും വടക്കിനിയുമൊക്കെ കാലഹരണപ്പെ ട്ടുപോയി. തറയിലെ പുതിയ ടെറസു വീടിനു ചുറ്റുമുള്ള പടികളൊക്കെ ഒ ന്നൊന്നായി അടഞ്ഞുപോയി. പടിഞ്ഞാപ്പുറത്തുകൂടെ ഒരു വഴിയുണ്ട്‌. അതുകേ റി ഇന്നാരും അവിടേക്കു പോകാറില്ല. കൊച്ചിലേ ദണ്ഡക്കാരനായിരുന്ന ഒരാൾ മാത്രം ആ മണ്ണിനു കാവലായി പരേതാന്മാക്കളോട്‌ ക്ഷോഭിച്ചും കലഹിച്ചും അ വിടെ വാഴുന്നു.

? ഈ പടികേറിയാൽ വച്ചേക്കില്ല ഞാൻ ഒന്നിനേം?

കഴി ഞ്ഞ ഓ‍ണക്കാലത്ത്‌ രാത്രിയിൽ ഞാൻ തറേലെ പടിഞ്ഞാപ്പുറത്തൂടെ ഐനിപ്പുള്ളിയി ലേക്കുള്ള ഇടവഴി കയറി കാവിനടുത്തേക്കു നടന്നു. രാപ്പാതിയാണ്‌. പണ്ട്‌ കൈകൊട്ടി പൊട്ടിച്ചിരിച്ച ദൈവ കാർണവന്മാർ എവിടെയാണ്‌. കാവിനുനേരേ അച്ചമ്മ കിടക്കുന്ന മണ്ണിൽനിന്നുകൊണ്ട്‌ കണ്ണടച്ച്‌ ഞാൻ നിന്നു.

?ഞങ്ങൾക്കെല്ലാം സുഖമാണ്‌. എല്ലാം അറിയുന്ന നിങ്ങളോട്‌ എനിക്കു വേറെയൊന്നും പറയാനി ല്ല? ശബ്ദമടക്കി ആരോടെന്നില്ലാതെ പറഞ്ഞു.

അടക്കിയ ഒരു ചിരി കേട്ടു വോ?

ഞാൻ മെല്ലെ കണ്ണു തുറന്നു.

അന്ധകാരങ്ങളുടെ ആകാശത്തേക്ക്‌ വളർന്നു യർന്നുപോയ പാലക്കൊമ്പിൽ ഏതോ രാക്കിളികളുടെ ചിറകടികൾ. ഒരു വിപൽ സ്വരമായി അത്‌ ഓ‍ണനിലാവിൽ പരക്കുന്നു.

കടപ്പാട് : മനോരമ ഓൺലൻ
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1126496424652&c=MalArticle&p=1009975921475&colid=
1010131822526&channel=MalNews&count=
11&rel=y

അമ്മയുടെ മനസിൽ എന്നും ഓ‍ണം

അമ്മയുടെ മനസിൽ എന്നും ഓ‍ണം
ശ്രീജിത്ത്‌ കെ. വാര്യർ
ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാർഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു. ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയിൽനിന്ന്‌ ഒരു കമണ്ഠലു തീർഥകണമെങ്കിലും ഏറ്റുവാങ്ങാൻ ഭക്‌തസഹസ്രങ്ങൾ.

മാതാ അമൃതാനന്ദമയീ മഠത്തിൽ എന്നും തിരുവോണനിലാവാണ്‌. ഭക്‌തരാണിവിടെ പൂക്കണി. അവർ തന്നെയാണു പൂക്കളവും. ഒാ‍ണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്തു കടൽ. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകൾ കണ്ടാനന്ദിക്കുന്ന അമ്മ.

ഈ കടലിനും മറുകടലിനുമപ്പുറം ശിഷ്യപരമ്പരകൾക്കു സ്നേഹം പകരുന്ന അമ്മയായി മാറുംമുൻപ്‌ ഈ കടലോരത്തിന്റെ പഞ്ചാര മണൽത്തിട്ടകളിൽ കളിച്ചുവളർന്ന ഒരു ചെറുപ്പമുണ്ട്‌ മാതാ അമൃതാനന്ദമയിക്ക്‌. പൂവിളികൾ ആ മനസ്സിലും ഉയരുന്നുണ്ട്‌. ഓർമകളുടെ പൂക്കൂടകളിൽ അമ്മ അതൊക്കെ ശേഖരിച്ചുവച്ചിട്ടുമുണ്ട്‌. സമീപകാലത്തു മാധ്യമങ്ങൾക്കു നൽകിയ ഏറ്റവും ദീർഘമായ ഈ അഭിമുഖത്തിലൂടെ അമ്മ ഓർമകളുടെ പൂക്കാലത്തിലേക്കു മടങ്ങുന്നു:

. അമ്മയുടെ ഓർമയിലെത്തുന്ന ആദ്യത്തെ ഓണക്കാല സ്മൃതിയെന്താണ്‌?

ഈ ഗ്രാമത്തിൽ എന്നും തിരുവോണമാണു മോനേ. അടുത്തടുത്തു വീടുകൾ. അഞ്ച്‌ ഏക്കറിനുള്ളിൽ നൂറോളം വീടുകൾ കാണും. സാധാരണ ദിവസങ്ങളിൽതന്നെ ഞങ്ങൾ കൂട്ടുകാരൊക്കെ ഒരു വീട്ടിൽ കൂടും, പഠിക്കും, അവിടെത്തന്നെ കിടന്നുറങ്ങും. തൊട്ടപ്പുറത്തെ വീട്ടിലുണ്ട്‌, സുരക്ഷിതരാണെന്ന വിശ്വാസം അച്ഛനും അമ്മയ്ക്കുമുണ്ട്‌. ഏതു വീട്ടിൽ പോയാലും ഊണു കഴിക്കുകയാണെങ്കിൽ നമുക്കും തരും. വന്നവർ പോയിക്കഴിഞ്ഞു കഴിക്കാം എന്നില്ല. അടുപ്പിലെ തീ പോലും അങ്ങോട്ടും ഇങ്ങോട്ടും കൈമാറും. അവിടെ സന്ധ്യാദീപം കൊളുത്തിയാൽ ഇവിടെ കൊണ്ടുവരും. പരിചയമില്ലാത്തവർ വന്നാലും വീട്ടിൽ താമസിപ്പിക്കും. കുടിൽ കെട്ടും. ധർമവും സ്നേഹവുമൊക്കെ പഠിപ്പിച്ച ആദ്യകാല അനുഭവങ്ങളാണതൊക്കെ.

. ആഘോഷങ്ങൾക്ക്‌ ഈ നാടിനു പ്രത്യേകതകളില്ലേ?

ഉണ്ട്‌. അന്നന്നു ജോലിക്കു പോയി കിട്ടിയിട്ടല്ലേ മക്കൾ കഴിയുന്നത്‌? ആർക്കും ബാങ്ക്‌ നിക്ഷേപമൊന്നുമില്ല. പണം കിട്ടുമ്പോൾ പാത്രങ്ങളും വെങ്കലവുമൊക്കെ വാങ്ങിവയ്ക്കും. മഴക്കാലത്ത്‌ ഇതൊക്കെ വിറ്റിട്ടു ജീവിക്കും. ഓണമാകുമ്പോൾ പുതുവസ്‌ത്രം നിർബന്ധമായി വാങ്ങും. എന്നും വീട്ടിൽ മീൻ കാണും. പക്ഷേ, ഓണത്തിനും ഉൽസവദിവസങ്ങളിലും ശിവരാത്രിക്കും മാത്രമാണു മീനില്ലാത്തത്‌.

അൻപതും അറുപതും വീട്ടുകാർ ഒരു മുറ്റത്തു കൂടി വലിയ ഊഞ്ഞാലുകളിൽ ആടും. ?മാവേലി നാടുവാണീടും...? എന്നൊക്കെ പാടും. പത്തും പതിനഞ്ചും ആണും പെണ്ണുമൊക്കെ അക്കൂട്ടത്തിലുണ്ടാവും. ഒരു വ്യത്യാസവുമില്ല. 12 വയസ്സിനു ശേഷം പെൺകുട്ടികളെ കടയിലൊന്നും വിടില്ല. പക്ഷേ, ഓണക്കാലത്ത്‌ ആ നിർബന്ധങ്ങളൊന്നുമില്ല. വീട്ടിൽനിന്നു തല്ലും അടിയും കിട്ടാത്ത ദിവസങ്ങളാണത്‌. പെണ്ണുങ്ങൾ ഓടിയാൽ ഭൂമി കുലുങ്ങുമെന്നു പറയും. ആണുങ്ങൾക്കാകാം. ധൈര്യമായി കൂവാനും ബഹളം വയ്ക്കാനും വിടുന്നത്‌ ഓണദിവസങ്ങളിലാണ്‌. ആ ദിവസം ഓടാം, കൂവാം, ഉച്ചത്തിൽ മിണ്ടാം, അയലത്തിനപ്പുറത്തേക്കു ധൈര്യമായി പോകാം.

. വീട്ടിലെ സാഹചര്യം എങ്ങനെയായിരുന്നു?

അമ്മ (ദമയന്തി) 11 പ്രസവിച്ചു. നാലു പേർ മരിച്ചു പോയി. അച്ഛൻ (സുഗുണാനന്ദൻ) വലിയ ദാനധർമിയാണ്‌. പക്ഷേ, മുൻശുണ്ഠിയാണ്‌. അച്ഛനും അമ്മയും മറ്റു സഹോദരങ്ങളും ഇപ്പോഴുമുണ്ട്‌. അമ്മയുടെ വീട്ടിൽ എനിക്കു 12 വയസ്സുള്ളപ്പോൾവരെ ധാരാളം കൃഷിയുണ്ട്‌. ഓണത്തിന്‌ അവിടെനിന്നു പച്ചക്കറിയൊക്കെ കൊണ്ടുവരും. എനിക്ക്‌ 27 വയസ്സാകുംവരെ ഞങ്ങൾക്കും കുറച്ചു കൃഷിയുണ്ടായിരുന്നു.

?മാനുഷരെല്ലാരും ഒന്നുപോലെ? എന്നു പറയുന്നതു പാലിക്കാൻ ഏറെ ശ്രദ്ധിച്ചയാളാണ്‌ അമ്മ. വീട്ടിൽ ആരു വന്നാലും എല്ലാവർക്കും ഭക്ഷണം കൊടുക്കണം എന്നാണു ചിന്ത. ഉള്ളതെല്ലാം അവർക്കു കൊടുത്തിട്ടു കഞ്ഞിവെള്ളത്തിൽ തേങ്ങയിട്ടു ഞങ്ങൾക്കു തരും. എന്നാലും വന്നവർക്കു നന്നായി കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന ചിന്തയാണ്‌ അമ്മയ്ക്ക്‌. വീടിന്റെ മുന്നിൽ മുറുക്കാനും ചായയും ബീഡിയുമൊക്കെ എപ്പോഴുമുണ്ടാകും. വരുന്നവരെ തൃപ്‌തിപ്പെടുത്തുക എന്നല്ലാതെ ഞങ്ങൾക്കില്ല എന്നൊരു ചിന്ത വീട്ടിലില്ല.

? . മാനുഷരെല്ലാരും ഒന്നുപോലെ? എന്ന ഓണത്തിന്റെ തത്വം അമ്മയുടെ ചെറുപ്പകാല ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടോ?

എത്ര പാവപ്പെട്ടവരും പുതിയ വസ്‌ത്രമൊക്കെ വാങ്ങുന്ന കാലമാണത്‌. വലിയവനും ചെറിയവനും പരസ്പരം ഇല്ലാതാകുന്ന അവസ്ഥ. വലിയവൻ താഴേക്കു വരുന്നു. ചെറിയവൻ വലിയവന്റെ നിലയിലാകുന്നു. അഹങ്കാരം ഇല്ലാതാകുന്നു; വിത്തിൽനിന്നു വൃക്ഷത്തിലേക്കു വളരുംപോലെ. ഞങ്ങളുടെ വീട്ടിൽ തെങ്ങിൽ കയറാൻ വരുന്നയാൾക്ക്‌ ഒരു ജോടി വസ്‌ത്രം കൊടുക്കും. ആശാരിപ്പണിക്കാർക്കുമുണ്ട്‌ ദക്ഷിണ. മൂപ്പത്തിമാരാണു വസ്‌ത്രം വാങ്ങിക്കൊടുക്കുന്ന വേറൊരു വിഭാഗം. താഴ്ന്ന ജാതിക്കാർക്കും വസ്‌ത്രം കൊടുക്കാറുണ്ട്‌.

. താഴ്ന്ന ജാതിക്കാരോട്‌ അവഗണനയുണ്ടായിരുന്നോ?

അതുണ്ട്‌ മോനേ. താഴ്ന്ന ജാതിക്കാർക്കു വസ്‌ത്രം വാങ്ങിക്കൊടുക്കുമെങ്കിലും എറിഞ്ഞുകൊടുക്കുകയാണു ചെയ്യുക. അലക്കുകാരെ വിളിക്കും. പക്ഷേ, അവരെക്കൊണ്ടു കിണർ തൊടീക്കില്ല. വെള്ളം നമ്മൾ കോരിക്കൊടുക്കും. ഞാനാണെങ്കിൽ അവരെക്കൊണ്ടു തന്നെ കോരിപ്പിക്കും. അമ്മയുടെ അച്ഛനൊന്നും അതു തീരെ ഇഷ്ടമില്ല. കിണറ്റിൽ നമ്മുടെ വെള്ളമാണ്‌. അത്‌ അവർക്കു കൊടുക്കുന്നുമുണ്ട്‌. പിന്നെ കോരിക്കുന്നതിൽ എന്താണു തെറ്റ്‌ മോനേ?

. ഓണപ്പരീക്ഷയെക്കുറിച്ചൊക്കെ എന്താണ്‌ ഓർമ?

ആ കാലത്തു ടെൻഷൻ വരാനുള്ള പുസ്‌തകമൊന്നുമില്ല മോനേ. ഞാനാണെങ്കിൽ ഒന്നിൽ പഠിച്ചിട്ടില്ല. നേരിട്ടു രണ്ടാം ക്ലാസിൽ ചേർന്നു. ശ്രായിക്കാട്ടെ ഓലക്കുടിലാണു സ്കൂൾ. നാലുവരെ പഠിച്ചു. അഞ്ചിൽ രണ്ടു മാസമേ പഠിച്ചുള്ളൂ. അപ്പോഴേക്ക്‌ അമ്മയ്ക്കു സുഖമില്ലാതായി. പഠിപ്പു നിർത്തി. അന്നു മൂന്നിലൊന്നും ഇംഗീഷും ഹിന്ദിയുമില്ല. അഞ്ചു മുതലാണ്‌ ഇംഗീഷ്‌ സ്പെല്ലിങ്‌ പഠിപ്പിക്കുന്നതുതന്നെ. കലണ്ടർ നോക്കിയാണു ഞാൻ പിന്നെ ഇംഗീഷ്‌ പഠിച്ചത്‌.

. ചെറുപ്പത്തിലെ കളികൾ?

മിക്കപ്പോഴും മാവിൽ എറിയാൻ പോകും. ഇവിടത്തെ കായലിൽ ആറു മാസമെങ്കിലും നല്ല വെള്ളമാണ്‌. അതിൽ കിടന്നു മദിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്കൊന്നും അന്ന്‌ ഉടുപ്പിട്ടില്ലെങ്കിൽ നാണമൊന്നുമില്ല. വെള്ളത്തിൽ ഇറങ്ങുമ്പോൾ ഉടുപ്പൊക്കെ അഴിച്ചു കരയിലേക്ക്‌ ഒറ്റ ഏറാണ്‌. സഹോദരന്മാർ വന്നു വഴക്കു പറയുമ്പോഴാണു കരയ്ക്കു കയറുക.

. ദിനചര്യകൾ എങ്ങനെയായിരുന്നു?

വെളുപ്പിന്‌ എഴുന്നേറ്റില്ലെങ്കിൽ തലയിൽ ഒരു കുടം വെള്ളം വീഴും. ഏറ്റവും വലിയ ചീത്തയും കേൾക്കും. അമ്മ പശുവിനെയും ആടിനെയും കോഴിയെയുമൊക്കെ വളർത്തിയിരുന്നു. ചിട്ടി നടത്തിയിരുന്നു. വെളുപ്പിനു മൂന്നിന്‌ അമ്മ ഉണരും. കീർത്തനം ചൊല്ലും. ചീനിയുടെ (മരച്ചീനി) തൊലി പശുവിനു കൊടുക്കാൻ പോകുമ്പോൾ കാണാം ഓരോ വീട്ടിലും പത്തും പതിനഞ്ചും മക്കൾ. അവിടെ ചിലപ്പോൾ ഭക്ഷണമുണ്ടാവില്ല. മറ്റൊരു വീട്ടിൽ ജോലിയുണ്ട്‌, അതുകൊണ്ടു ഭക്ഷണവുമുണ്ട്‌. ഇതൊക്കെ എന്റെ ഉള്ളിൽ വിചിത്രമായ ചോദ്യമുണ്ടാക്കി കുഞ്ഞേ. ദുഃഖിക്കുന്നവരെ സൃഷ്ടിക്കുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടുണ്ട്‌. കുഴിയിൽ വീണവരെ പിടിച്ചുയർത്തുന്ന ഉൾവിളിക്ക്‌ എവിടെനിന്നാണ്‌ എനിക്ക്‌ ഉത്തരം കിട്ടിയത്‌ എന്നറിയില്ല.

. പൂ പറിക്കാൻ പോവില്ലേ?

ഇവിടെ അടുത്തുതന്നെ ആവശ്യത്തിനു പൂവുണ്ടാവും. കുറച്ചു വലുതായപ്പോഴാണ്‌ അകലേക്കൊക്കെ പോയത്‌. വലുതായപ്പോൾ കുറച്ചു കാലം തയ്യൽ പഠിക്കാൻ പോയിരുന്നു. അതു കഴിഞ്ഞു മടങ്ങുമ്പോഴും പൂ പറിക്കാറുണ്ട്‌.

. ഓണത്തിനപ്പുറം എന്തായിരുന്നു നാട്ടിലെ ഉൽസവം?

പത്തിരുപതു വർഷംമുൻപ്‌ ഈ ഗ്രാമത്തിൽ ക്ഷേത്രങ്ങളില്ല. എങ്കിലും വർഷത്തിൽ പച്ചപ്പന്തലിടും. വഴിനീളെ വിളക്കു കത്തിച്ചുവയ്ക്കും. ഫോട്ടോയും വയ്ക്കും. ദൂരേയ്ക്കൊന്നും പോവില്ല. ഇവിടത്തെ സ്വർഗം ഓച്ചിറ ക്ഷേത്രം വരെ പോകുന്നതാണ്‌. അപ്പോഴും അച്ഛന്റെ കക്ഷത്തിൽ കൈയുണ്ടാവും. വർഷത്തിൽ ഒരിക്കലാണ്‌ ഈ യാത്ര.

. ഓണത്തിനും വരുന്നില്ലേ മാറ്റം?

ഉൽസവങ്ങൾക്കൊക്കെ ഇപ്പോൾ സിലബസായി. ടൈംടേബിൾ പോലെ. എല്ലാം ചടങ്ങുകൾ. ജീവിതവും അതുപോലെ. പഠിക്കാൻ സിലബസ്‌ വേണം. അവിടെ അൽപം മൽസരവുമാകാം. ഞാൻ എതിർക്കില്ല. പക്ഷേ, കുടുംബത്തിൽ അതു വേണോ കുഞ്ഞേ? ഇപ്പോൾ കാർഡ്‌ വാങ്ങി അയയ്ക്കും. ?ഐ ലവ്‌ യു? എന്നെഴുതും. അതിനൊരു ദിവസം വയ്ക്കേണ്ട കാര്യമില്ല. പ്രേമം സ്വാഭാവികമായി ഉൾത്തട്ടിൽനിന്നു വരേണ്ടതല്ലേ? ചെണ്ട പറഞ്ഞു പഠിപ്പിക്കാനാകുമോ? പ്രേമവും അനുഭവിച്ചു പഠിക്കേണ്ടതല്ലേ?

പണ്ടൊക്കെ മക്കളെല്ലാം ഓണത്തിനു വീട്ടിൽ വരും. ഒരുമിച്ചു കഴിച്ചു കഴിയും. ഇപ്പോഴും വരുന്നുണ്ട്‌. പക്ഷേ, എല്ലാവരും കൂടി ഹോട്ടലിൽ പോകും. അല്ലെങ്കിൽ പായ്ക്കറ്റ്‌ വാങ്ങിക്കഴിക്കും. അന്നു നെല്ലു കുത്തി അരിയുണ്ടാക്കും പായസത്തിന്‌. അധ്വാനത്തിന്റെ ഒരു വശംകൂടി അതിലുണ്ട്‌. ഇപ്പോൾ പത്തു ലക്ഷത്തിന്റെ വാഹനത്തിൽ കയറി ജിംനേഷ്യത്തിൽ പോകും. കാര്യമില്ല. അതിനു പകരം നടന്നാൽ മതി. ആയുസ്സു വളരെ നീളുന്നുണ്ട്‌. പക്ഷേ, ചെറുപ്പത്തിലേ വാർധക്യമാണിന്ന്‌. പണ്ട്‌ വാർധക്യത്തിലും ചെറുപ്പമായിരുന്നു.

എല്ലാ ദിവസവും തിരുവോണമാകണം എന്നതാണ്‌ എന്റെ ആഗ്രഹം മോനേ. ഞാൻ ഉദ്ദേശിക്കുന്ന ഓണം അതാണ്‌. ആ തത്വം മനസ്സിലാക്കാൻ ആത്മീയത അറിയണം. ഗുരു-ശിഷ്യ ബന്ധമാണ്‌ എന്റെ ലോകത്തിൽ പ്രധാനം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാകുമ്പോൾ അത്‌ എന്റെയും നിന്റെയുമാകും.

എന്നും ഒരുപോലെതന്നെ. തിരുവോണത്തിനു പടിഞ്ഞാറു സൂര്യൻ ഉദിച്ചു കിഴക്ക്‌ അസ്‌തമിക്കാറില്ലല്ലോ? ഓണത്തിന്റെ തത്വമനുസരിച്ചു ജീവിച്ച്‌ എന്നും തിരുവോണമാക്കി മാറ്റാൻ നമുക്കു കഴിയണം. എങ്കിലേ നമുക്കു നമ്മുടെ ധർമം നിറവേറ്റാനാവൂ. എല്ലാവർക്കും അവരവരുടെ ധർമമുണ്ട്‌. ടീച്ചർ അമ്മയുടെ ധർമവും അമ്മ ടീച്ചറുടെ ധർമവും കാണിച്ചിട്ടു കാര്യമില്ല. ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നല്ല, ആ ഉപദേശം നമ്മുടെ ജീവിതത്തിൽ ഉപയോഗപ്രദമാക്കുകയാണു വേണ്ടത്‌.

ബുദ്ധി വളരുന്നുണ്ട്‌. പക്ഷേ, വിവേകബുദ്ധിയിലേക്കു വരുന്നില്ല. അറിവുണ്ട്‌, ബുദ്ധിയില്ല. ബുദ്ധി വളരുന്നു, ഹൃദയം തകരുന്നു. ഇന്ന്‌ എല്ലാം യാന്ത്രികമാണ്‌. നല്ല വീടുണ്ട്‌, പക്ഷേ, കുടുംബങ്ങൾ തകരുന്നു. അമ്മയെയും അച്ഛനെയും നോക്കിയില്ലെങ്കിൽ നമ്മുടെ കുഞ്ഞു നമ്മളെയും നോക്കില്ല. കൊടുക്കുന്നതാണു കിട്ടുക. പണ്ട്‌ അമ്മ കറിക്ക്‌ അരച്ചുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെവിടെയെങ്കിലും കുഞ്ഞു കാണും. കരഞ്ഞാൽ കേൾക്കാത്ത ദൂരത്ത്‌. പക്ഷേ, കുഞ്ഞു വിശന്നു കരയുമ്പോൾ അമ്മയ്ക്കു മുല ചുരത്തുന്നതായി തോന്നും. പ്രേമത്തിന്റെ തരംഗമാണ്‌ ആ നെഞ്ചിൽ വന്നു തട്ടുന്നത്‌.

പാശ്ചാത്യലോകത്തു 18 വയസ്സുവരെയേ മക്കൾ മാതാപിതാക്കൾക്കൊപ്പമുള്ളൂ. മൃഗമനസ്സു പൊങ്ങുന്ന പ്രായമല്ലേ മോനേ. അവർക്കു സ്വാതന്ത്യ്‌രം വേണം. ബന്ധങ്ങളെ നിയമങ്ങൾ വച്ച്‌ ആണി തറച്ചു വയ്ക്കുകയാണവിടെ. അതല്ലല്ലോ സ്വാതന്ത്യ്‌രം. സ്നേഹമുണ്ടെങ്കിൽ ഭാരമില്ലല്ലോ. കർമമല്ല, മനോഭാവമാണു വലുത്‌.

. ഇന്ത്യയുടെ പോക്കും പടിഞ്ഞാറോട്ടല്ലേ?

അവിടെ 13 വയസ്സിലെങ്കിലും പെണ്ണിനു ബോയ്‌ ഫ്രണ്ടില്ലെങ്കിൽ മാതാപിതാക്കൾ മാനസികരോഗികളെ ചികിൽസിക്കുന്ന ഡോക്ടറെ കാണിക്കും. 18 വയസ്സാകുമ്പോൾ കുട്ടികൾ വീടു വിടും. പിന്നെ പിറന്നാളിനോ മറ്റോ അമ്മയ്ക്ക്‌ ഒരു കാർഡയയ്ക്കും. ഇതൊക്കെ ഇവിടേക്കും വളരെ വേഗം പടരുന്നുണ്ട്‌. നമുക്കും സ്വാഭാവികത നഷ്ടപ്പെടുന്നു. എല്ലാം നമുക്ക്‌ ഉൾക്കൊള്ളാം. പക്ഷേ, നമ്മുടേതു നഷ്ടപ്പെടുത്തരുത്‌. അന്ധമായ ആവേശവും അനുകരണവും വേണ്ട.

ഇനിയുള്ള അമ്മമാരുടെ കാര്യത്തിൽ വിഷമമുണ്ട്‌ മോനേ. മക്കൾക്കോ മരുമക്കൾക്കോ അവരെ നോക്കാൻ പറ്റുമോ? അമ്മായിയമ്മ പഴയ അമ്മയാണ്‌. അവർക്കു ചീത്ത കേട്ടു ശീലമുണ്ട്‌. ഇപ്പോൾ വന്ന മരുമകൾ പക്ഷേ, അതു കേൾക്കില്ല. മുൻവിധി വച്ചു പോകുന്നവരാണവർ. അപ്പോൾ യുദ്ധം വരും.

പ്രായം വരുമ്പോൾ അച്ഛനും അമ്മയ്ക്കും കൊച്ചുകുട്ടികളുടെ ബുദ്ധിയാണ്‌. കുട്ടികളെ അടിച്ചു പഠിപ്പിക്കാം. പക്ഷേ, വലുതായാലോ? ആരും നോക്കാനില്ലാത്ത അമ്മമാരെ ഇങ്ങോട്ടു കൊണ്ടുവരാൻ ഞാൻ പറയും. അവർക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്‌. ഇവിടെ അതിനു സൌകര്യം ഒരുക്കാൻ ആലോചിക്കുകയാണ്‌. ആശ്രമത്തിന്റെ വിവിധ കേന്ദ്രങ്ങളിലും അമ്മമാരെ സംരക്ഷിക്കാൻ സൌകര്യമുണ്ടാക്കണം.

ഓർമയിലെ കളിക്കുട്ടിയിൽ നിന്നു ദിവ്യമാതൃത്വത്തിന്റെ ചൈതന്യത്തിലേക്ക്‌ അമ്മ തിരികെയെത്തുന്നു. രാവേറെ ചെന്നിരുന്നു. പക്ഷേ, വെണ്ണിലാവു ചോരുന്ന ചിരിയുമായി അമ്മ മക്കൾക്കൊപ്പം പകൽപോലെ ശോഭ പരത്തുന്നു, നിത്യതേജസ്വിനിയായി.

കടപ്പാട് : മനോരമ ഓൺലൈൻ
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1126496424640&c=MalArticle&p=1009975921475&colid=
1010131822526&channel=MalNews&count=11